റിയല്‍ ലൈഫില്‍ വില്ലനായി അഭിനയിക്കുന്ന റോണ്‍സണ്‍ ജീവിതത്തില്‍ ഒരു വട്ട പൂജ്യമാണ്; കണ്ടിട്ട് സഹിക്കുന്നില്ല..
സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 14 മത്സരാര്‍ത്ഥികളാണുള്ളത് . കഴിഞ്ഞ വാരാന്ത്യം എപ്പിസോഡിലാണ് പുതിയ രണ്ട് പേര്‍ ഹൗസിലേയ്ക്ക് എത്തിയത് . വിനയ് മാധവും റിയാസ് സലീമുമാണ് ബിഗ് ബോസ് ഹൗസിലെ പുതിയ അംഗങ്ങള്‍. ഗെയിമും മത്സരാര്‍ത്ഥികളും എന്താണെന്ന് കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് ഇവര്‍ എത്തിയിരിക്കുന്നത്. എല്ലാവരെ കുറിച്ചും കൃത്യമായ ധാരണയുളള ഇവര്‍ തങ്ങളുടെ ഗെയിം ആരംഭിച്ചിട്ടുണ്ട്.
തങ്ങളുടെ ഗെയിമിനെ കുറിച്ചുള്ള കൃത്യമായ സൂചന നല്‍കി കൊണ്ടാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഹൗസിലെത്തിയത്. ഇവര്‍ എത്തിയതോടെ മത്സരാര്‍ത്ഥികളും കൂടുതല്‍ ഉഷാറായിട്ടുണ്ട്. തണുത്ത പ്രകടനം കാഴ്ച വെച്ചിരുന്ന പലരും ഗെയിമിലേയ്ക്ക് ഇറങ്ങി വന്നിട്ടുണ്ട്. ബിഗ് ബോസ് സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന മത്സരാര്‍ത്ഥിയാണ് റോണ്‍സണ്‍. ബിഗ് ബോസ് ഗെയിമിന് ചേരുന്ന മത്സരാര്‍ത്ഥിയല്ലെന്നാണ് ഹൗസ് അംഗങ്ങള്‍ പറയുന്നത്.

വാരാന്ത്യം എപ്പിസോഡില്‍ റോണ്‍സണിനെതിരെ മത്സരാര്‍ത്ഥികള്‍ ഒന്നടങ്കം രംഗത്ത് എത്തിയിരുന്നു. ഹൗസിലെ പ്രശ്‌നങ്ങളില്‍ ഇടപെടാറില്ലെന്നായിരുന്നു പ്രധാന പരാതി. ഒരു ടാസ്‌ക്കിലൂടെയാണ് തങ്ങളുടെ അഭിപ്രായം മറ്റുളളവര്‍ രേഖപ്പെടുത്തിയത്. ഹൗസില്‍ തുടരണമെന്ന് ആഗ്രഹമുള്ളവര്‍ക്ക്‌നല്ല മാലയും പുറത്ത് പോകണമെന്നുള്ളവര്‍ക്ക് പഴയ മാലയും അണിയാനായിരുന്നു ടാസ്‌ക്ക്. പഴയ പൂവ് കൊണ്ടുളള 7 മാലയായിരുന്നു റോണ്‍സണിന് ലഭിച്ചത്. എല്ലാവരും കാരണമായി പറഞ്ഞത് സൈലന്റായി ഹൗസില്‍ നിന്ന് പോകുന്നു എന്നതാണ്.

വീടിനുള്ളില്‍ നിന്ന് വിമര്‍ശനമാണ് അധികം ലഭിക്കുന്നതെങ്കിലും പുറത്ത് നല്ല സ്വീകാര്യതയാണ് നടന് ലഭിക്കുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് റോണ്‍സണിനെ കുറിച്ചുള്ള ആരാധികയുടെ കുറിപ്പാണ്. റിയല്‍ ലൈഫില്‍ വില്ലനായി അഭിനയിക്കുന്ന റോണ്‍സണ്‍ ജീവിതത്തില്‍ ഒരു വട്ട പൂജ്യമാണെന്നാണ് ആരാധിക കുറിപ്പില്‍ പറയുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്

വാക്കുകള്‍ ഇങ്ങനെ...'ഒരു മനുഷ്യന് പാവമാവാം ഭൂമിയോളം ക്ഷമിക്കാം ആര് എന്ത് പറഞ്ഞാലും പുഞ്ചിരിയോടെ നേരിടാം എത്ര വലിയ പ്രശ്‌നങ്ങളും ഹാസ്യം കലര്‍ന്ന ചിരിയില്‍ ഒതുക്കാം എന്ന് ധാരാളം കേട്ടിട്ടുണ്ട്. പക്ഷേ കാണിച്ചു തന്നു. ഈ മുതല്‍ റിയല്‍ ലൈഫില്‍ വില്ലനായി അഭിനയിക്കുന്നു എന്നാല്‍ ജീവിതത്തില്‍ റോണ്‍സണ്‍ വന്ന ടൈമില്‍ പറഞ്ഞ പോലെ ഞാന്‍ ശരിക്കും ഒരു വട്ടപൂജ്യമാണ്. ഡോ താന്‍ വാഴപ്പിണ്ടിയല്ല കേട്ടാ മര്യാദക്ക് സംസാരിക്കാന്‍ പഠിക്ക് എന്ത് പറഞ്ഞാലും കിളിക്കല്ലേ. ആ ചെക്കനുള്ള വാഴപ്പിണ്ടി പോലും തനിക്കില്ലല്ലോ എന്ന് ബ്ലെസ്ലി പറഞ്ഞപ്പോള്‍നമുക്ക് രോമാഞ്ചം വന്നു എങ്കിലും ഈ മനുഷ്യന്റെ മുഖം ഫാനല്ലെങ്കില്‍ കൂടി നമ്മുടെ മനസില്‍ നിന്ന് മായുന്നില്ല'; ആരാധിക കുറിപ്പില്‍ പറയുന്നു.

'ഒന്നും പറയാനില്ലാതെ ആ ശരീരവും പൊക്കവും വെച്ച് വിഷമിച്ച് നിന്നപ്പോള്‍ എല്‍പിയുടെ വക വേറെ ഡയലോഗ്. ആറ് ആറര അടി പൊക്കമുള്ള ഒരുത്തന്‍ ഇവിടെ ഒരു പ്രശ്‌നം വന്നപ്പോള്‍ ബാത്‌റൂമില്‍ കയറി ഒളിച്ചു. നാണമാകില്ലെ റോണ്‍സാ നിനക്ക്. എല്ലാം കേട്ട് വിഷമം ഉളളിലൊതുക്കി ഒറ്റപ്പെട്ടവനെ പോലെ അടുക്കളയില്‍ ചെന്ന് സ്റ്റൗ തുടച്ച് നിന്ന റോണിയെ കണ്ട അഖില്‍ വക വേറെ ഡയലോഗ്. ദേ ആ കിഴങ്ങന്‍ കിച്ചണില്‍ സ്റ്റൗ തുടച്ച് നില്‍ക്കുന്നു. ചേച്ചി അവനോട് അവന്റെ ജോലി പോയി ചെയ്യാന്‍ പറയ്. കേട്ട പാടെ എല്‍പി ഡാ റോണ്‍സാ നീ നിന്റെ ജോലി ചെയ്താല്‍ മതി കിച്ചണിലെ കാര്യം നോക്കണ്ട. ഇറങ്ങിക്കെ അവിടന്ന് എന്ന് പറഞ്ഞപ്പോള്‍ ഈ മനുഷ്യന്റെ നിസഹായത കണ്ട് കണ്ണില്‍ ഈറനണിഞ്ഞു കാണണം. നമ്മളില്‍ പലര്‍ക്കും കൂടാതെ ലാലേട്ടന്‍ വന്നപ്പോള്‍ മോശം ആള്‍ക്കുള്ള കരിഞ്ഞ പൂമാലകളുടെ ഒരു പൂക്കാലം വേറെയും'; കൂട്ടിച്ചേര്‍ത്തു.

'നവീന്‍ പോയ ശേഷം സംസാരിക്കാന്‍ പോലും ആരുമില്ലാതായി. പാവാടയാണ് സീരിയല്‍ ക്യാപ്ടനാണ് എന്നൊക്കെ നമ്മള്‍ പറഞ്ഞു. പക്ഷേ അവരാണ് ഈ മനുഷ്യനെ കൂടുതല്‍ ഒറ്റപ്പെടുത്തിയത്. ഇന്നലെ വൈല്‍ഡ് വന്ന വിനയ് പറയുന്നു ഞാന്‍ അകത്ത് ചെന്നാല്‍ വെറും പഴം പുഴുങ്ങി റോണ്‍സനെ ആദ്യം ഭിത്തിയില്‍ ഒട്ടിക്കുമെന്ന്. 75 ലക്ഷം കിട്ടിയാല്‍ നിങ്ങള്‍ ആര്‍ക്കെങ്കിലും കൊടുക്കുമോ എന്ന് അയാള്‍ പൊതുവേദിയില്‍ ചോദിച്ചപ്പോള്‍ അവിടെ ചോദ്യം ചോദിച്ച വിനയ്ക്ക് ആദ്യ തോല്‍വിയായി. ഞാന്‍ കൊടുക്കും എന്ന് പറഞ്ഞ് കൈ പൊക്കി റോണ്‍സണ്‍ .പുറത്ത് പ്രേക്ഷകരുടെ വക കളിയാക്കല്‍ വേറേയും'.
Recommended Video

റോണ്‍സണ്‍ ഫേക്ക് ആണ് പോലും എടോ ഒരാള്‍ക്ക് എത്ര ദിവസം ആആഒല്‍ മുഖം മൂടി അണിഞ്ഞ് നില്‍ക്കാന്‍ പറ്റും. നിങ്ങള്‍ തന്നെ നിങ്ങളോട് ചോദിക്കുക.ഈ ഷോയ്ക്ക് പറ്റിയ ആളായിരിക്കില്ല നിങ്ങള്‍ക്ക് ഈ മനുഷ്യന്‍. പക്ഷേ ശത്രുക്കളെ പോലും ഇത്രയധികം വ്യക്തിഹത്യ നടത്തരുത്. നിങ്ങള്‍ക്ക് പറ്റിയില്ലേല്‍ പറഞ്ഞ് വിട്ടേക്ക് കണ്ടിട്ട് സഹിക്കണില്ല. പക്ഷേ ഫാന്‍സ് വരെ ഇല്ല എന്ത് പോസ്റ്റ് ഇട്ട് കളിയാക്കിയാലും ആരും തെറിവിളിയായി വരില്ല. ചാഞ്ഞ മരമല്ലെ എന്ന് കരുതി വേരോടെ പിഴുത് കളഞ്ഞ് ആനന്ദിക്കരുത്'; കുറപ്പില്‍ പറയുന്നു.


Click it and Unblock the Notifications