ഇതൊക്കെ കൊണ്ടാണ് രജിത് ഫാന്‍സ് ഗ്രൂപ്പുകള്‍ റോബിന്റേതായി പരിണമിച്ചത്, അടുത്ത ടാര്‍ഗെറ്റ് റോണ്‍സണ്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. 17 പേരുമായി ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 12 മത്സരാര്‍ത്ഥികളാണുള്ളത്. 100 ദിവസം ഹൗസില്‍ നില്‍ക്കണമെന്നാണ് എല്ലാവരുടേയും. ഇതിനായി മികച്ച പ്രകടനമാണ് ഹൗസില്‍ കാഴ്ച വയ്ക്കുന്നത്.
ബിഗ് ബോസ് ഷോ ആരംഭിച്ചതിന് തൊട്ട് പിന്നാലെ തന്നെ ഹൗസിന് അകത്തും പുറത്തും ചര്‍ച്ചയാവുന്ന പേരാണ് ഡോക്ടര്‍ റോബിന്റേത്. വീട്ടിനുള്ളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍ പുറത്ത് പിന്തുണച്ച് ആരാധകരും എത്താറുണ്ട്. ബിഗ് ബോസ് സീസണ്‍ 4 ലെ ഏറ്റവും ജനപിന്തുണയുള്ള മത്സരാര്‍ത്ഥിയാണ് ഡോക്ടര്‍ റോബിന്‍. പിന്തുണയ്‌ക്കൊപ്പം തന്നെ വിമര്‍ശനങ്ങളും റോബിനെ തേടി എത്താറുണ്ട്. ഇപ്പോഴിത സോഷ്യല്‍ മീഡിയയിലും ബിഗ് ബോസ് കോളങ്ങളിലും ഇടം പിടിക്കുന്നത് ഡോക്ടറെ കുറിച്ച് ഒരു ആരാധകന്‍ പറഞ്ഞ വാക്കുകളാണ്. റോബിന്‍ ഡോക്ടറുടെ ഗെയിമിനെ കുറിച്ചാണ് പറയുന്നത്. 'പലരും ചോദിക്കുന്നു. എന്തിനാണ് റോബിനെതിരെ ഇത്ര മാത്രം പോസ്റ്റുകള്‍ ഇടുന്നത് എന്ന്. അതൊന്നു വിശദീകരിക്കാം' എന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപ ചുവടെ...'ബിഗ്ബോസ് ഒരു ടൈം പാസ്സിന് കാണുന്ന ഒരാളാണ് ഞാന്‍. ഇതില്‍ ആര് വിജയിച്ചാലും തോറ്റാലും എന്നെയോ ഇവിടെ ആരെയും ബാധിക്കുന്ന പ്രശ്‌നം അല്ല. പക്ഷെ നമ്മള്‍ കാണുന്ന പ്രോഗ്രാം ഫെയര്‍ ആയി മുന്നോട്ടു പോകണം എന്ന് ആഗ്രഹം കാണില്ലേ.ഫെയര്‍ അല്ലേല്‍ സത്യസന്ധമായി മുന്നോട്ടു പോവുക എന്ന് പറഞ്ഞാല്‍ കള്ളത്തരം പറയാനോ കുബുദ്ധി ഉപയോഗിക്കാനോ പാടില്ല എന്നൊന്നും അല്ല. ഗെയിമില്‍ അതൊക്കെ ആകാം. പക്ഷെ അത് ആ വീടിനുള്ളിലെ മത്സരത്തില്‍ ആകണം. അല്ലാതെ 8 മാസം കൊണ്ട് സെറ്റ് ചെയ്ത പിആറിലൂടെ അല്ല.പിആര്‍ എന്ന് പറയുമ്പോള്‍ ചിലരുടെ വിചാരം എല്ലാ റോബിന്‍ ആരാധക വൃന്ദവും പിആര്‍ ആണെന്ന് നമ്മള്‍ ഉദ്ദേശിക്കുന്നു എന്നാണ്. എന്നാല്‍ അങ്ങനെ അല്ല. സോഷ്യല്‍ മീഡിയ ഇന്ഫ്‌ലുവെന്‍സ് എന്നൊന്ന് ഉണ്ട്' കുറിപ്പില്‍ പറയുന്നു.

നിങ്ങള്‍ എത്രയൊക്കെ ബുദ്ധിമാന്‍ / ബുദ്ധിമതി ആണെന്ന് വിചാരിക്കുന്നുണ്ടെലും , ഇതൊക്കെ നിങ്ങളെ ഇന്‍ഫ്‌ലുവെന്‍സ് ചെയ്യും.ഷോബേസില്ലാതെ ഇല്ലാതെ കാണുന്നവര്‍ക്കു അറിയാം, അവിടെ റോബിന്‍ വട്ടപ്പൂജ്യം ആണെന്ന്.
ഇത് വരെ ഫിസിക്കല്‍, മെന്റല്‍ , ഇന്റലിജന്‍സ് , എന്‍ഡ്യൂറന്‍സ് ഈ കാറ്റഗറിയില്‍ ഉള്ള ഒരു മത്സരത്തിലും റോബിന്‍ ജയിച്ചിട്ടില്ല. എല്ലാത്തിലും തോറ്റു വന്നാലും നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത് മറ്റുള്ളവര്‍ തെറ്റായ രീതിയില്‍ കളിച്ചതു കൊണ്ടാണ് റോബിന്‍ തോറ്റത് എന്ന തരത്തില്‍ ഉള്ള പോസ്റ്റുകള്‍ ആണ്'; ആരാധകന്‍ കൂട്ടിച്ചേര്‍ത്തു

'ഇത് പലയിടത്തു നിന്നും വായിക്കുമ്പോളോ കേള്‍ക്കുമ്പോളോ നിങ്ങള്‍ അറിയാതെ അത് ശരിയാണെന്നു വിശ്വസിക്കും.(അല്പം എങ്കിലും ശ്രമിച്ചത് ശരീരഭാരം കുറക്കാന്‍ ആണ്, അവിടെ പോലും ഫുള്ളി ഫിറ്റ് ബോഡി ഉള്ള റൊണ്‍സനോട് ഒപ്പം ഏതാണ്ട് എത്താന്‍ മാത്രമേ പറ്റിയുള്ളൂ ). ഇത് വരെ എല്ലാ ടാസ്‌കിലും മികച്ച രീതിയില്‍ കളിച്ചു വിജയിച്ച റോന്‍സന്റെ പെര്‍ഫോമന്‍സിനെ പറ്റി നിങ്ങള്‍ എത്ര വിഡിയോ കണ്ടിട്ടുണ്ടാകും ? ഒന്ന് ഓര്‍ത്തു നോക്കിയേ', ആരാധന്‍ ചോദിക്കുന്നു.

ബിഗ്ബോസില്‍ മത്സരിക്കുന്നവരോട് തട്ടിക്കയറേണ്ടി വരും. അവിടെ മികച്ച രീതിയില്‍ സംസാരിക്കാന്‍ പറ്റുന്നവര്‍ മറ്റുള്ളവരുടെ വാ അടപ്പിക്കും. രണ്ടു മൂന്ന് സ്ഥലങ്ങളില്‍ റോബിന്‍ ഇതേ പോലെ ഇടപെടുന്നതു നമ്മള്‍ കണ്ടതാണ്. എന്നാല്‍ ഒന്നില്‍ പോലും എതിരെ നിന്ന് സംസാരിക്കുന്നവരുടെ മേല്‍ ആധിപത്യം നേടാന്‍ ഇങ്ങേര്‍ക്ക് ആയിട്ടില്ല. എല്ലാം കേട്ട് നിന്ന് തിരിച്ചു നടക്കുന്നവരെ നോക്കി അപ്പി പായലെ വിളി അല്ല, ഗെയിം കളിക്കും പോലുള്ള ഡയലോഗുകള്‍ കാണാപാഠം പഠിച്ചത് ഉണ്ട് . അല്ലാതെ വ്യക്തമായി സംസാരിച്ചു ഇയാള്‍ ആണ് ശരി എന്ന് പ്രേക്ഷകരെയോ മറ്റു മത്സരാര്ഥികളെയോ തോന്നിപ്പിക്കാന്‍ ഇങ്ങേര്‍ക്ക് പറ്റിയിട്ടില്ല ഇതൊക്കെ കൊണ്ടാണ് എല്ലാ പോസ്റ്റിലും ഒരു ചോദ്യം ഞാന്‍ ചോദിക്കുന്നതു എന്താണ് അയാള്‍ പോസിറ്റീവ് ആയി നിങ്ങള്‍ക്ക് ആരാധന തോന്നാന്‍ വേണ്ടി ചെയ്തിട്ടുള്ളത്', പ്രേക്ഷകന്‍ ആരാഞ്ഞു

ഇനി രണ്ടാമത്തെ പിആര്‍ ജോലി. അതാണ് ഏറ്റവും ക്രൂരമായത്. റോബിന്‍ കൃത്യമായ കോഡ് വെര്‍ഡ്‌സ് സെറ്റ് ചെയ്തു പോയിട്ടുണ്ട് . ആര് പുറത്താക്കണം അല്ല എന്നതിന്. ആ പറഞ്ഞ വ്യക്തിക്കെതിരെ തുടര്‍ച്ചയായി മോശം പോസ്റ്റുകള്‍ ഇടുക , വ്യക്തിരപരമായി അധിക്ഷേപിക്കുക , ആ രീതിയില്‍ ഉള്ള പോസ്റ്റുകള്‍ വരുമ്പോഴും നിങ്ങള്‍ അറിയാതെ അവരെ വെറുക്കും. ഇനി ഇത് റോബിന്റെ മികവ് ആണെന്ന് കരുതുന്നവര്‍ ഓര്‍ക്കുക ഗെയിം നടക്കേണ്ടത് വീടിനുള്ളിലാണ് , അല്ലാതെ പുറത്തു സെറ്റ് ചെയ്ത ഒരു ടീം ഒരുമിച്ചിരുന്നു ബാക്കി ഉള്ളവര്‍ക്കെതിരെ മത്സരിക്കുന്ന ഗെയിം ആണ് നിങ്ങള്ക്ക് ശരി എന്ന് തോന്നുണ്ടേല്‍ പിന്നെ സഹതപിക്കുക മാത്രമാണ് വഴി .
ഞാന്‍ പിആര്‍ അല്ല ഞാന്‍ പിആര്‍ അല്ല എന്ന് കമന്റ് ഇടുന്നവര്‍ , ഈ മത്സരം അതിന്റെ ശരിയായ രീതിയില്‍ ഒന്ന് വിശകലനം ചെയ്തു നോക്കുക. പലര്‍ക്കും പോസിറ്റിവ് നെഗറ്റിവും ഉണ്ട്, എന്നാല്‍ ടാസ്‌കുകളില്‍, പെര്‌ഫോമന്‌സുകളില്‍ വീട്ടിലെ മറ്റു അംഗങ്ങളുമായി ബന്ധം ഉണ്ടാക്കുന്നതില്‍, ശരിയും തെറ്റും ചോദ്യം ചെയ്യുന്നതില്‍ , നല്ല രീതിയില്‍ ആശയ വിനിമയം നടത്തുന്നതില്‍ ഇതില്‍ ഒക്കെ മുന്നില്‍ നില്‍ക്കുന്ന ഒരു മത്സരത്തിയെ ആണ് നിങ്ങള്‍ പിന്തുണക്കേണ്ടത്. അത് ആരും ആകാം.നാളെ റോബിനും ആകാം', കുറിപ്പില്‍ പറയുന്നു.
Recommended Video

പക്ഷെ ഇന്ന് പിആര്‍ എന്ന വെട്ടുകിളിക്കൂട്ടത്തിന്റെ ശ്രമഫലം കൊണ്ട് നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ മനസ്സിലേക്ക് കയറ്റി വെച്ചിരിക്കുന്ന ആ വിഗ്രഹത്തെ ഒന്ന് വിശകലനം ചെയ്തു ശരിയാണോ എന്ന് പരിശോധിക്കേണ്ടത് ഓഡിയന്‌സിന്റെ കടമ ആണ് .
എന്റെ ഈ പോസ്റ്റ് ഇത് വരെ പറഞ്ഞത് പിആര്‍ വര്കില്‍ ഹിപ്‌നോടൈസ് ചെയ്യപ്പെട്ട വ്യൂവെഴ്‌സിന് ആണ് .മറ്റൊരു കാറ്റഗറി ഡോറോ സപ്പോര്‍ട്ടേഴ്സ് ഉണ്ട്. നെഗറ്റിവ് വൈബ്സ് ഇഷ്ടപെടുന്ന , ചില പ്രത്യേക പരസ്പരം വെറുപ്പിന്റെ പോസ്റ്റുകള്‍ നിറഞ്ഞു നില്‍ക്കുന്ന ട്രോള് ഗ്രൂപ്പുകള്‍ കയറി പോസ്റ്റുകളും കമന്റും ഇട്ടു സായൂജ്യം അടയുന്ന ടോക്‌സിക് ഫാന്‍സ് .ഷോ പോലും കാണാത്ത അവരെ കയ്യില്‍ എടുക്കാന്‍ വേറെ തന്നെ യൂട്യൂബ് പിആര്‍ ഉണ്ട്. അതിലെ പോസ്റ്റുകള്‍ കൂടെ ഇടുന്ന ടൈറ്റില്‍ തന്നെ വിദ്വേഷത്തിന്റെ ഭാഷയില്‍ ഉള്ളതാണ് .
ഇതൊക്കെ കൊണ്ടാണ് രജിത് ഫാന്‍സ് ഗ്രൂപ്പുകള്‍ റോബിന്‍ ഫാന്‍ ഗ്രൂപ് ആയി പരിണമിച്ചത്. എല്ലാ ടാസ്‌കുകളിലും പൊട്ടി നാണം കേട്ട ഡോറോ ഫാന്‍സിന്റെ അടുത്ത ടാര്‍ഗെറ്റ് , എല്ലാ മത്സരങ്ങളിലും വിജയിച്ച റോണ്‍സണ്‍ ആണെന്നും പറഞ്ഞ് കൊണ്ട് കുറിപ്പ് അവസാനിപ്പിക്കുന്നു. .


Click it and Unblock the Notifications