twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബ്ലെസ്ലിയുടെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് ദില്‍ഷയ്ക്ക് നല്ല ഉറപ്പുണ്ട്; വൈറൽ കുറിപ്പ്

    |

    ബ്ലെസ്ലിയും റോബിനുമായിട്ടുള്ള സൗഹൃദത്തിന്റെ പേരിലാണ് ദില്‍ഷയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുള്ളത്. എന്നാല്‍ ബിഗ് ബോസിനുള്ളിലേക്ക് പുറത്തായവരൊക്കെ തിരിച്ച് വന്നതോടെ അവരുടെ സൗഹൃദത്തിനും വലിയ വിള്ളലുണ്ടായി. ബ്ലെസ്ലിയുടെ സ്വഭാവ വൈകല്യങ്ങളെ കുറിച്ചും സ്ത്രീവിരുദ്ധനാണെന്നുമൊക്കെ തരത്തിലേക്ക് കാര്യങ്ങള്‍ എത്തി. എന്നാല്‍ അന്നും ഇന്നും ദില്‍ഷ പറഞ്ഞതും പ്രവൃത്തിച്ചതും ശരിയായിരുന്നെന്നാണ് ആരാധകര്‍ പറയുന്നത്.

    ദില്‍ഷ എത്ര തവണ ബ്ലെസ്ലിയോട് പറഞ്ഞു 'ബ്ലെസ്ലി നീ എന്നെ മോശമായി ടച്ച് ചെയ്തിട്ടില്ല. അങ്ങനെ ചെയ്താല്‍ എനിക്ക് അറിയാം. അങ്ങനെ ചെയ്താല്‍ നീ പിന്നെ എന്റെ മുന്നില്‍ ഇരിക്കില്ല എന്നൊക്കെ. അപ്പോള്‍ ബ്ലെസ്ലിയുടെ ഭാഗത്തു നിന്നൊരു മോശമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് ദില്‍ഷയ്ക്ക് നല്ല ഉറപ്പുണ്ട്'.

     dilsha

    പുറത്ത് ബ്ലെസ്ലി കാരണം ദില്‍ഷയ്ക്ക് ഒരു മോശം പേര് വരുന്നുണ്ടെന്ന് ജാസ്മിന്‍ പറഞ്ഞത് കേട്ടാണ് ബ്ലെസ്ലി ദില്‍ഷയോട് മാപ്പു പറയാന്‍ പോയത്. നീ പറഞ്ഞില്ലേ 'ബ്ലെസ്ലി കൈ പിടിക്കുന്നതൊക്കെ ഒരു തെറ്റാണോ? ഞാന്‍ നിന്റെ കൈ പിടിക്കാറില്ലേ പിന്നെ എന്താ?' ദില്‍ഷയ്ക്ക് അപ്പോഴും വളരെ നന്നായിട്ടറിയാം ബ്ലെസ്ലി ദില്‍ഷയെ നല്ല രീതിയില്‍ ആണ് കണ്ടിട്ടുള്ളതെന്ന്.

    അമ്മ മരിച്ച ദിവസം സരയൂ അവിടെ ഇരുന്നതല്ല പ്രശ്‌നം; ചികിത്സയുടെ പേരിലുണ്ടായ വിവാദങ്ങളെ പറ്റിയും സിദ്ധാര്‍ഥ്അമ്മ മരിച്ച ദിവസം സരയൂ അവിടെ ഇരുന്നതല്ല പ്രശ്‌നം; ചികിത്സയുടെ പേരിലുണ്ടായ വിവാദങ്ങളെ പറ്റിയും സിദ്ധാര്‍ഥ്

    എന്നിട്ട് റോബിന്‍ ഈ സദാചാര പ്രസംഗം നടത്തിയപ്പോള്‍ ദില്‍ഷ അത് കേട്ട് തലയാട്ടുന്ന ബൊമ്മയെ പോലെ കേട്ടിരുന്നു. ഒരാള്‍ എന്നോട് എങ്ങനെ പെരുമാറണം എന്നത് പുറത്തു നിന്നൊരാള്‍ തീരുമാനിക്കേണ്ടെന്ന് ദില്‍ഷയ്ക്ക് പറയാമായിരുന്നു എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

    ഗുഡ് ടച്ചും ബാഡ് ടച്ചും എന്നെ പഠിപ്പിക്കേണ്ട. അത് തിരിച്ചറിയാനുള്ള പ്രായവും പക്വതയും എനിക്കുണ്ട്. ദില്‍ഷ എന്ത് കൊണ്ട് അങ്ങനെ പറഞ്ഞില്ലെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

    ജാസ്മിന്റെ ആഗ്രഹം റിയാസ് വിജയിക്കണമെന്ന്; ബ്ലെസ്ലിയും റിയാസും വിജയിക്കാന്‍ യോഗ്യതയുള്ളവരെന്ന് ജാസ്മിന്‍ജാസ്മിന്റെ ആഗ്രഹം റിയാസ് വിജയിക്കണമെന്ന്; ബ്ലെസ്ലിയും റിയാസും വിജയിക്കാന്‍ യോഗ്യതയുള്ളവരെന്ന് ജാസ്മിന്‍

     dilsha

    ടോയ്ലെറ്റില്‍ പോകുമ്പോള്‍ ഒറ്റയ്ക്ക് പോകരുത്, കഴിയുന്നതും കൂട്ടമായി നില്‍ക്കുക എന്നൊക്കെ ഒരുത്തന്‍ വന്നു ക്ലാസ് എടുക്കുമ്പോള്‍ ഇതൊക്കെ എന്തിനാണ് എന്നോട് പറയുന്നത്?

    ഇവിടെ എന്നെ കാണുമ്പോള്‍ കൊന്നു തിന്നാന്‍ നില്‍ക്കുന്ന ആരും ഇല്ലെന്ന് തുറന്നു പറയാഞ്ഞത് എന്തേ? എന്നൊക്കെയാണ് പ്രിയപ്പെട്ടവര്‍ ദില്‍ഷയോട് ചോദിക്കുന്നത്. എന്നിരുന്നാലും സ്വന്തം തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാന്‍ ദില്‍ഷയ്ക്ക് സാധിക്കുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം.

    എൻ്റെ കൂടെ ജീവിച്ചവർക്ക് പ്രശ്‌നമില്ല! അന്യൻ്റെ സ്വകാര്യതയിൽ ഇടപെടാന്‍ വരുന്നത് എന്തിനെന്ന് ഗോപി സുന്ദർഎൻ്റെ കൂടെ ജീവിച്ചവർക്ക് പ്രശ്‌നമില്ല! അന്യൻ്റെ സ്വകാര്യതയിൽ ഇടപെടാന്‍ വരുന്നത് എന്തിനെന്ന് ഗോപി സുന്ദർ

    റോബിനോ മറ്റ് ആര് പറഞ്ഞാലും ബ്ലെസ്ലിയുമായി ഏറ്റവും അടുത്ത സൗഹൃദമുള്ളതിനാല്‍ ആ മനസ് വ്യക്തമായി ദില്‍ഷയ്ക്ക് അറിയാം. മാത്രമല്ല വീടിനകത്ത് ബ്ലെസ്ലി തന്നെ സംരക്ഷിച്ചതിനെ പറ്റിയും കൂടെ നിന്നതിനെ കുറിച്ചും ദില്‍ഷ തന്നെ സംസാരിച്ചിട്ടുണ്ട്. തെറ്റിദ്ധാരണകളെല്ലാം ഫിനാലെ കഴിയുന്നതോട് കൂടി അവസാനിക്കട്ടേ എന്നാണ് ആരാധകരും പറയുന്നത്.

    English summary
    Bigg Boss Malayalam Season 4: Fans Opens Up About Blesslee And Dilsha's Friendship
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X