For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുറത്ത് ആയിരുന്നെങ്കില്‍ അടിച്ച് മുക്കാമണ്ഡ കലക്കിയേനെ; റോബിന്റെ നാടകം എന്തിനാണ്, ഉള്ള വില കളയാനോ?

  |

  ഫേക്ക് ഗെയിം കളിക്കുകയാണെന്ന് പറഞ്ഞ് വന്ന റോബിന് ജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ ആരാധകരുടെ കൂട്ടം തന്നെ റോബിന് ലഭിച്ചിരുന്നു. എന്നാല്‍ ബിഗ് ബോസിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ എന്‍ട്രി നേരത്തെ കിട്ടിയ ജനപിന്തുണ വരെ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. സഹമത്സരാര്‍ഥിയായ ബ്ലെസ്ലിയ്‌ക്കെതിരെ റോബിന്‍ ഉന്നയിച്ച ചില വിമര്‍ശനങ്ങളാണ് റോബിനെ വലിയ വിവാദത്തിലേക്ക് വലിച്ചിട്ടത്.

  Recommended Video

  ബ്ലെസ്‌ലിക്കെതിരെ കട്ട കലിപ്പിൽ റോബിൻ | *BiggBoss

  ബ്ലെസ്ലി മോശക്കാരനാണെന്നും ദില്‍ഷയോട് അപമര്യാദയായി പെരുമാറിയെന്നുമാണ് റോബിന്‍ പുറത്ത് വിട്ട വീഡിയോയില്‍ കാണിച്ചത്. മാത്രമല്ല ബ്ലെസ്ലിയുടെ ഫാന്‍സിനെ വെല്ലുവിളിക്കുകയും അവനെ അടിച്ച് ശരിയാക്കുമെന്ന തരത്തിലും പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും ചീപ്പ് ഷോ എന്തിനാണെന്നാണ് ആരാധകര്‍ റോബിനോട് ആവശ്യപ്പെടുന്നത്.

  ഒരൊറ്റ ദിവസം കൊണ്ട് അതുവരെ ഉണ്ടായിരുന്ന നല്ല അഭിപ്രായങ്ങളൊക്കെ റോബിന്‍ തിരുത്തി കുറിച്ചിരിക്കുകയാണ്. 'ബിഗ് ബോസില്‍ കയറിച്ചെന്ന് ഇനി ദില്‍ഷ സൂക്ഷിക്കണം. ഒറ്റയ്ക്ക് ബാത്‌റൂമില്‍ പോകരുത്. രണ്ടുപേരുടെ കൂടെ ഒരുമിച്ചേ നടക്കാവൂ. ഇതൊക്കെ പറയുമ്പോള്‍ തന്നെ റോബിന്റെ ഉള്ളിലെ വിഷം മനസിലാാകുന്നുണ്ട്. ഇത്‌പോലെ ചിപ്പ് കെയര്‍ ഡ്രാമ എന്തിനാണ് റോബിന്‍ ചെയുന്നത്?' എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

  Also Read: ഭര്‍ത്താവ് ഇന്റിമേറ്റ് രംഗങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട്; തനിക്കതില്‍ പ്രശ്‌നമില്ലെന്ന് നടി രശ്മി ബോബന്‍

  ബ്ലെസ്ലിയുടെ മോശം പെരുമാറ്റ രീതിയെയാണ് റോബിന്‍ ഉദേശിച്ചതെന്ന് ഏത് കുഞ്ഞിനും മനസിലാവും. അതിനുശേഷം റോബിന്‍ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട വീഡിയോ അത് തെളിയിക്കുന്നതാണ്.ഇപ്പോള്‍ കാര്യങ്ങളെല്ലാം എല്ലാവര്‍ക്കും ക്ലിയര്‍ ആയി. ഒരു കാര്യം വ്യക്തമാക്കി കൊള്ളട്ടെ. ബ്ലെസി, ദില്‍ഷയുടെ പുറകെ നടന്ന് വെറുപ്പിക്കുന്ന കാര്യങ്ങള്‍ നമ്മള്‍ കാണുന്നതാണ്. അതൊന്നും അംഗീകരിക്കുന്നില്ല.

  Also Red: ആദ്യം ഇഷ്ടമില്ലെന്ന് പറഞ്ഞ ആളെയാണ് നടി മീന പിന്നീട് വിവാഹം കഴിച്ചത്; വിവാഹത്തെ കുറിച്ച് നടി മുന്‍പ് പറഞ്ഞത്

  പക്ഷേ അവന്‍ അപമര്യാദയായി ദില്‍ഷയോട് പെരുമാറിയിട്ടില്ല, ശാരീരികമായിട്ട് പോലും ഒന്നും ചെയ്തിട്ടില്ല. റോബിന്‍ പുറത്ത് വിട്ട വീഡിയോയില്‍ ചേര്‍ത്തിരിക്കുന്ന ക്ലിപ്‌സ് ശ്രദ്ധിച്ച നോക്കിയാല്‍ ഒന്നും തന്നെ മോശമായി ബ്ലെസ്ലി ചെയ്തിട്ടില്ല. ഇതിനെ കുറിച്ചുള്ള ഒരു സംഭാഷണം ദില്‍ഷയും ബ്ലെസ്ലിയുമായി നടന്നിട്ടുണ്ട്.

  കരഞ്ഞു കൊണ്ട് ചെയ്യാത്ത തെറ്റിന് വരെ ബ്ലെസ്ലി മാപ്പു പറയുന്നുണ്ട്. അതില്‍ ദില്‍ഷ തന്നെ പറയുന്നുണ്ട്. 'നീ അങ്ങനെ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്ന്'.

  Also Read: ദില്‍ഷയുടെ കാല് പിടിച്ച് മാപ്പ് പറഞ്ഞ ബ്ലെസ്ലി; സിനിമയിലെ രണ്ട് വില്ലന്‍ കഥാപാത്രവുമായി സാമ്യമുണ്ടെന്ന് ആരാധകർ

  പിന്നെ എന്തിനാണ് ഈ റോബിന്‍ ഇങ്ങനൊരു നാടകം കാണിച്ച് ബ്ലെസ്ലിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. അവന്റെ വോട്ട് കുറക്കാന്‍ വേണ്ടി ആയിരിക്കും. എളുപ്പത്തില്‍ ദില്‍ഷയെ വിന്നര്‍ ആക്കാനുള്ള അടുത്ത അടവ്. സ്വന്തം വ്യക്തിത്വം പോലും കളഞ്ഞു. ഈ വോട്ടിങ് കഴിഞ്ഞതിന് ശേഷമായിരുന്നെങ്കില്‍ പിന്നെയും സമ്മതിക്കാം. ഇതിപ്പോ ഉള്ള വില പോലും ഇല്ലാതാക്കി സ്വയം നാറുന്ന അവസ്ഥയിലേക്ക് റോബിന്‍ എത്തിയില്ലേ എന്നാണ് ആരാധകരും ചോദിക്കുന്നത്.

  English summary
  Bigg Boss Malayalam Season 4: Fans Reaction About Dr. Robin's Latest Video Against Blesslee
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X