അവള്‍ എന്നെ പട്ടിയുമായി താരതമ്യം ചെയ്തിരിക്കുന്നു; റോബിനെ ആരും തെറ്റിദ്ധരിക്കേണ്ടതില്ലെന്ന് ആരാധകര്‍

സോഷ്യല്‍ മീഡിയ പേജുകള്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഡോക്ടര്‍ റോബിന്‍ എന്ന പേര്. ബിഗ് ബോസ് ആരാധകരുടെ മനം കവര്‍ന്ന മത്സരാര്‍ഥി എന്നതിലൂടെ സപ്പോര്‍ട്ട് നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. തുടക്കത്തില്‍ നേടിയെടുക്കേണ്ട ഇംപാക്ട് സ്വന്തമാക്കാന്‍ സാധിച്ചു എന്നതിലുപരി ഓരോ ആഴ്ചയിലും ഗെയിം മാറി മാറി വരുത്തുകയും ചെയ്യുന്നുണ്ട്.

ലവ് സ്ട്രാറ്റജി വര്‍ക്ക് ചെയ്യുമെന്ന് നേരത്തെ അറിവുള്ളതിനാല്‍ ദില്‍ഷയുമായി നല്ലൊരു സൗഹൃദമുണ്ടാക്കി. എന്നാല്‍ ചില വിമര്‍ശനങ്ങളാണ് റോബിനിപ്പോള്‍ ലഭിക്കുന്നത്. എന്തൊക്കെ ആണെങ്കിലും റോബിനെ ആരും തെറ്റിദ്ധരിക്കേണ്ടതില്ലെന്നാണ് ഫാന്‍സിന് പറയാനുള്ളത്. അതെന്ത് കൊണ്ടാണെന്ന് ചൂണ്ടി കാണിക്കുന്ന വിശദാംശകളും ചിലര്‍ പങ്കുവെച്ചു.

സാധാരണ പ്രേക്ഷകര്‍ക്ക അത് ഇഷ്ടപ്പെടാന്‍ ഉള്ള ചാന്‍സ് വളരെ കുറവാണ്

Never Underestimate the power of Doctor -!

ഡോക്ടര്‍ ഇന്ന് ദില്‍ഷയോട് പറയുന്നു- ''ആദ്യ ആഴ്ചകളില്‍ ഒരു ഇംപാക്ട് ഉണ്ടാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. സീസണ്‍ 4 ല്‍ റോബിന്‍ രാധാകൃഷ്ണന്‍ ഉണ്ട് എന്ന് ജനങ്ങള്‍ക്ക മനസിലാകണം. അത് എനിക്ക് ഉണ്ടാക്കാന്‍ പറ്റി. ഇനിയങ്ങോട്ടേക്ക് കളി മാറ്റണം..

ജാസ്മിന്‍ & നിമിഷ ഫ്രണ്ട്സ് ആണ്. അവരുടെ കോമ്പോയും ഡിസ്‌കഷനും ഒരു പക്ഷെ പുറത്ത് നെഗറ്റീവ് വൈബ്‌സ് ആയിരിക്കും ഉണ്ടാക്കുന്നത്. സാധാരണ പ്രേക്ഷകര്‍ക്ക അത് ഇഷ്ടപ്പെടാന്‍ ഉള്ള ചാന്‍സ് വളരെ കുറവാണ്..

ഇനി നമ്മള്‍ ക്ലെവെര്‍ ആയും സ്മാര്‍ട്ടായി കളിക്കണം

ഇനി നമ്മള്‍ ക്ലെവെര്‍ ആയും സ്മാര്‍ട്ടായി കളിക്കണം. നമ്മള്‍ ഫ്രണ്ട്സ് ആണെന്ന് ലാലേട്ടന്റെ മുന്നില്‍ നിന്നും നമ്മള്‍ പറഞ്ഞിട്ടുണ്ട്. ഇനിയാണ് നമ്മള്‍ എന്ന വ്യക്തികളെ ജനം മനസ്സിലാക്കേണ്ടത്. നമ്മുടെ വ്യക്തിത്വം നമ്മള്‍ കാണിക്കണം.

അത് നമ്മള്‍ തമ്മിലുള്ള കോണ്‍വെര്‍സേഷനിലൂടെ മാത്രമേ സംഭവിക്കുള്ളൂ. അത് ജനങ്ങള്‍ക്ക ഇഷ്ടപ്പെടും. നമ്മുടെ കോമ്പോയ്ക്ക് ഒരു പോസിറ്റീവ് വൈബ് കൊടുക്കാന്‍ പറ്റും. അവിടെയാണ് നമ്മുടെ വിജയം.

Recommended Video

ലാലേട്ടനെ ഒന്ന് കെട്ടിപ്പിടിക്കാൻ പറ്റി, അതാണ് ഏറ്റവും വലിയ ഭാഗ്യം #BiggBossMalayalam #Ashwin
ഞാന്‍ ആരാണെന്ന് മോള്‍ പുറത്ത് പോയി നോക്കിയാല്‍ മതി

ശേഷം,(ജാസ്മിനെ ഉദ്ധരിച്ചു കൊണ്ട്) അവള്‍ എന്നെ പട്ടിയുമായി താരതമ്യം ചെയ്തിരിക്കുന്നു. അതിന് അവള്‍ക്ക കിട്ടിക്കാണും പുറത്ത് നിന്ന്. എല്ലാം കഴിഞ്ഞു രാത്രി ദില്‍ഷ അതിനു ഡോക്ടര്‍ ആരാണെന്ന് കളിയാക്കി ചോദിച്ചപ്പോള്‍ ഉള്ള മാസ് മറുപടി.

'ഞാന്‍ ആരാണെന്ന് മോള്‍ പുറത്ത് പോയി നോക്കിയാല്‍ മതി' ഇതല്ലേ ജനങ്ങളുടെ പള്‍സ് അറിഞ്ഞു കളിക്കുന്ന മത്സരാര്‍ത്ഥി.

മൈന്‍ഡ് ഗെയിം എന്താണെന്നും പ്രേക്ഷകരുടെ പള്‍സ് എന്താണെന്നും കൃത്യമായി മനസിലാക്കി കളിക്കാന്‍ പറ്റുന്ന മത്സരാര്‍ത്ഥി - അതാണ് ഡോക്ടര്‍ റോബിന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X