twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാടകത്തിന് ആടി നടന്ന മോശം സ്ത്രീയാണ്, ഭര്‍ത്താവിന് ആണത്തമില്ല; ലക്ഷ്മി തുപ്പിയതില്‍ തെറ്റില്ലെന്ന് ആരാധിക

    |

    ഒരു മത്സരാര്‍ഥിയെ പരസ്യമായി തുപ്പി എന്ന പേരില്‍ ലക്ഷ്മിപ്രിയയ്ക്ക് എതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്ന് വന്നത്. ബിഗ് ബോസിനുള്ളില്‍ റിയാസുമായിട്ടുള്ള വാക്ക് തര്‍ക്കത്തിനിടയിലാണ് ലക്ഷ്മി കാര്‍ക്കിച്ച് തുപ്പുന്നത്. ശേഷം കരച്ചില്‍ ആയെങ്കിലും ബിഗ് ബോസ് വിളിച്ച് ആശ്വസിപ്പിച്ചതോടെ പഴയനിലയിലേക്ക് എത്തി. മാത്രമല്ല റിയാസിന് അതേ നാണയത്തില്‍ തിരിച്ച് കൊടുത്തു.

    തന്നെ പ്രകോപിപ്പിക്കാന്‍ വേണ്ടി റിയാസ് പറഞ്ഞത് പോലെ ലക്ഷ്മി പ്രതികരിച്ചതോടെ റിയാസും തകര്‍ന്നു. എന്നാല്‍ ലക്ഷ്മി ചെയ്തതില്‍ ഒരു ശരിയില്ലേ എന്ന് ചോദിച്ചാണ് ഒരു ആരാധിക എത്തിയിരിക്കുന്നത്. മോശം സ്ത്രീയാണെന്നും ഭര്‍ത്താവിന് ആണത്തമില്ലാത്തത് കൊണ്ടാണെന്നുമൊക്കെ ലക്ഷ്മിയ്ക്ക് കേള്‍ക്കേണ്ടി വന്നതിനെയാണ് വൈറലാവുന്ന കുറിപ്പിലൂടെ ചൂണ്ടി കാണിക്കുന്നത്..

    നാടകത്തിന് ആടി നടന്ന മോശം സ്ത്രീയാണ്

    ലക്ഷ്മിപ്രിയയെ കുറിച്ച് റിയാസ് ഉയര്‍ത്തിയ ആരോപണങ്ങളെ പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്. 'നാടകത്തിന് ആടി നടന്ന മോശം സ്ത്രീയാണ് നിങ്ങള്‍, നിങ്ങളുടെ ഭര്‍ത്താവ് ഒരു ആണ് ആണോ? ബുള്‍ ഷിറ്റ് ചവിട്ടു നാടകകാരി, ശപിക്കുന്ന, പ്രാകുന്ന, ശകുനം കെട്ടവള്‍, നിങ്ങള്‍ക്ക് പലതിന്റെയും തകരാറാണ്. അതിനുള്ള മരുന്ന് തന്നാല്‍ നീ ചാവും. ബിഗ് ബോസ് വീട്ടില്‍ ഒരു സ്ത്രീയ്ക്ക് കേള്‍ക്കേണ്ടി വന്ന നല്ല വാക്കുകളാണിത്. പക്ഷേ അവള് മാത്രം തിരിച്ചു പ്രതികരിക്കാന്‍ പാടില്ല.

    ലക്ഷ്മിപ്രിയയുടെ ഉള്ളിലെ വിഷം കാഞ്ഞിരം പോലെ; റിയാസ് നോര്‍മലല്ലെന്ന് പറഞ്ഞതിനുള്ള ബ്ലെസ്ലിയുടെ കലക്കന്‍ മറുപടിലക്ഷ്മിപ്രിയയുടെ ഉള്ളിലെ വിഷം കാഞ്ഞിരം പോലെ; റിയാസ് നോര്‍മലല്ലെന്ന് പറഞ്ഞതിനുള്ള ബ്ലെസ്ലിയുടെ കലക്കന്‍ മറുപടി

    അകത്ത് എല്ലാവരും തന്നെ ക്രൂരമായി ഒറ്റപെടുത്തുന്നുണ്ടെന്ന് അവര്‍ക്ക് നേരത്തെ അറിയാം.

    ഒറ്റപ്പെടുത്തുന്നവര്‍ ഒറ്റപ്പെടുത്തട്ടെ. ഇതുവരെയും ഗെയിം കണ്ടവരും ലക്ഷ്മി ചേച്ചിയെ തന്നെ സപോര്‍ട്ട് ചെയ്തവവരും അവര്‍ക്ക് തന്നെ വോട്ട് ചെയ്യുകയും സ്‌പോര്‍ട്ട് കൊടുക്കുകയും ചെയ്യും. ഈ ഗെയിയിമില്‍ ഒറ്റക്ക് നിന്ന് പോരാടിയ ഒരേ ഒരാള്‍ ലക്ഷ്മിപ്രിയ ആണ്.

    അകത്ത് എല്ലാവരും തന്നെ ക്രൂരമായി ഒറ്റപെടുത്തുന്നുണ്ടെന്ന് അവര്‍ക്ക് നേരത്തെ അറിയാം. ഗെയിം തുടങ്ങിയ നാള്‍ മുതല്‍ തന്നെ പുറത്തും പല വിഭാഗം ആളുകളും മുന്‍വിധിയോടെ ലക്ഷ്മി പ്രിയയ്ക്ക് എതിരാണ്.

    കാവ്യ മാധവന്റെ കല്യാണത്തിനും പോകാത്തത് അതുകൊണ്ടാണ്; വിവാഹമോചനത്തെ കുറിച്ച് നടി ഐശ്വര്യകാവ്യ മാധവന്റെ കല്യാണത്തിനും പോകാത്തത് അതുകൊണ്ടാണ്; വിവാഹമോചനത്തെ കുറിച്ച് നടി ഐശ്വര്യ

    ആ വീട്ടില്‍ ഒരു സ്ത്രീയെ മറ്റൊരുത്തന്റെ എച്ചിലെന്നും വിളിച്ചു

    റോബിന്‍ രാധാകൃഷ്ണന്‍ ആരായിരുന്നു എന്ന് നമുക്ക് അറിയം. ഇങ്ങനെ പുറത്തു പോയെന്നും അറിയാം. അദേഹത്തിന്റെ ആഹാരത്തില്‍ പോലും എച്ചിലിട്ട് ആക്ഷേപിച്ചത് നമ്മള്‍ കണ്ടതാണ്. ആ വീട്ടില്‍ ഒരു സ്ത്രീയെ മറ്റൊരുത്തന്റെ എച്ചിലെന്നും വിളിച്ചു. ലക്ഷ്മി പ്രിയ നാടകമാടി നടന്ന ചീത്തസ്ത്രീ ആണെന്നും അവരുടെ ഭര്‍ത്താവ് ഒരു ആണ് തന്നെ ആണോ എന്നും ചോദിച്ചു.

    എൻ്റെ മുഖത്തും അടിക്കുമോ എന്ന പേടിയുണ്ട്; റിയാസിൻ്റെ മനസ് ഭയങ്കരമാണ്, കടുത്ത ആരോപണങ്ങളുമായി ലക്ഷ്മിപ്രിയഎൻ്റെ മുഖത്തും അടിക്കുമോ എന്ന പേടിയുണ്ട്; റിയാസിൻ്റെ മനസ് ഭയങ്കരമാണ്, കടുത്ത ആരോപണങ്ങളുമായി ലക്ഷ്മിപ്രിയ

    നിന്റെ തകരാറ് വേറെയാണ് അത് തീര്‍ത്താല്‍ നീ ചാകും' ഈ വാക്കിന് മുന്നിലാണ് ലക്ഷ്മി കാര്‍ക്കിച്ചു തുപ്പിയത്

    'നിന്റെ തകരാറ് വേറെയാണ് അത് തീര്‍ത്താല്‍ നീ ചാകും' ഈ വാക്കിന് മുന്നിലാണ് ലക്ഷ്മി കാര്‍ക്കിച്ചു തുപ്പിയത്. ഒരുവന്‍ നിങ്ങളുടെ അമ്മയോടോ പെങ്ങളോടോ ഇത്തരം വാക്കുകള്‍ പറയുന്നതെങ്കില്‍ നിങ്ങളവനെ കെട്ടിപിടിച്ചു ഉമ്മ വെക്കുമോ? ഇത്തരം വാക്കുകള്‍ പറഞ്ഞാല്‍ ആരാണെങ്കിലും തുപ്പുകയല്ലേ ചെയ്യുക എന്നാണ് ആരാധിക ചോദിക്കുന്നത്.

    Recommended Video

    Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat
     ശരിക്കും ലക്ഷ്മിപ്രിയ അനുഭവിച്ചത് പോലെയുള്ള ഒറ്റപ്പെടല്‍ മറ്റാരും അനുഭവിച്ചിട്ടില്ല

    ലക്ഷ്മി തിരിച്ചു രണ്ടു വാക്ക് സംസാരിച്ചു. അതോടെ ആ വീട്ടിലുള്ളവരെല്ലാം പ്രതികരണവുമായി വന്നു. ശരിക്കും ലക്ഷ്മിപ്രിയ അനുഭവിച്ചത് പോലെയുള്ള ഒറ്റപ്പെടല്‍ മറ്റാരും അനുഭവിച്ചിട്ടില്ല. സ്‌ട്രോങ്ങ് ആയി നിന്ന് പൊരുതി ഈ ഗെയിം എന്താണോ അതില്‍ അക്ഷരാര്‍ഥം ലക്ഷ്മി ചേച്ചി വിജയിച്ചു എന്ന് തന്നെയാണ് ആരാധകര്‍ ഉറപ്പിച്ച് പറയുന്നത്.

    English summary
    Bigg Boss Malayalam Season 4: Fans Support Lakshmi Priya Spit Issue Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X