For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്ലെസ്ലി, ദില്‍ഷയോട് മാപ്പ് പറഞ്ഞത് കാണിച്ചില്ലല്ലോ; ആണുങ്ങള്‍ ചെയ്താല്‍ മാത്രമേ കുറ്റമുള്ളോന്ന് ആരാധകര്‍

  |

  ബിഗ് ബോസില്‍ നിന്നും റോബിന്‍ പുറത്തായതോടെ ബ്ലെസ്ലിയുമായിട്ടുള്ള സൗഹൃദത്തിലാണ് ദില്‍ഷ. ഫൈനല്‍ ഫൈവിലേക്ക് ആദ്യ ചാന്‍സ് ലഭിച്ച ദില്‍ഷയ്ക്ക് ഇനി നിലനില്‍പ്പിനെ പറ്റി പേടിക്കേണ്ടതില്ല. എന്നാല്‍ ബ്ലെസ്ലി അവളെ വീണ്ടും പ്രൊപ്പോസ് ചെയ്തത് അകത്തും പുറത്തും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഒരു ടാസ്‌കിനിടയിലാണ് പരസ്യമായി ബ്ലെസ്ലി വീണ്ടും ദില്‍ഷയോടുള്ള ഇഷ്ടം പറഞ്ഞത്.

  ഇതിനെതിരെ ദില്‍ഷ ശക്തമായി പ്രതികരിച്ചു. ഇതോടെ ബ്ലെസ്ലി ക്ഷമ ചോദിക്കുകയും ഇനി അങ്ങനെ ഉണ്ടാവില്ലെന്ന് വാക്ക് പറയുകയും ചെയ്തു. പക്ഷേ ഈ പറഞ്ഞ കാര്യം എപ്പിസോഡില്‍ കാണിക്കാത്തത് കൊണ്ട് ബ്ലെസ്ലിയ്ക്ക് പുറത്ത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായെന്നാണ് ആരാധകരുടെ ആരോപണം. ദില്‍ഷ ചെയ്യുന്നതൊക്കെ സൗഹൃദവും സ്‌നേഹവും കൊണ്ടാണെന്നും ബ്ലെസ്ലി കാണിക്കുമ്പോള്‍ അത് തെറ്റാണെന്നും പറയുന്നതിനെയാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്.

  dilsha

  'ബ്ലെസ്ലി, ദില്‍ഷയെ പ്രൊപ്പോസ് ചെയ്തത് മാത്രം എപ്പിസോഡില്‍ കാണിക്കുകയും അവന്‍ പിറ്റേന്ന് അവളോട് സോറി പറഞ്ഞതും ഇനി എന്റെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള സമീപനം ഉണ്ടാവില്ല എന്നോട് ക്ഷമിക്കുക എന്ന് പറഞ്ഞത് എപ്പിസോഡില്‍ കാണിക്കാതിരിക്കുകയും ചെയ്തത് എന്ത് അര്‍ത്ഥത്തില്‍ ആണ്? എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

  ഈ ഒരു വിഷയത്തില്‍ ഒരു ദില്‍ഷയുടെയും റോബിന്റെയും ഫാന്‍സ് ബ്ലെസ്ലിയുടെ കുടുംബത്തെ ആക്രമിക്കുകയാണ്. അവന്റെ സഹോദരിയെയും മരിച്ചു പോയ അവന്റെ അച്ഛന്റെ പേരിലും വരെ തെറി വിളിക്കുന്നു. ബ്ലെസ്ലി അകലം വെച്ച് പോകുമ്പോള്‍ ആ തീരുമാനത്തെ ബഹുമാനിക്കാതെ പുറകെ പോയി കഴിക്ക് ബ്ലെസ്ലി എന്ന് പറയുകയും അവന്‍ പത്ത് തവണയോളം വേണ്ട വേണ്ട എന്ന് പറഞ്ഞിട്ടും കഴിക്ക് എന്ന് പറഞ്ഞു ഫുഡ് വായില്‍ വെച്ചു കൊടുത്ത ദില്‍ഷയെ എപ്പിസോഡില്‍ കാണിച്ചില്ല.

  Also Read: അന്ന് രഹസ്യമായി വിവാഹം ആമിര്‍ ഖാന്‍ തീരുമാനിച്ചു; കിരണ്‍ റാവുവുമായിട്ടുള്ള വിവാഹത്തെ കുറിച്ച് സംവിധായകന്‍

  dilsha

  ഇത് ബ്ലെസ്ലി ചെയ്തിരുന്നെങ്കില്‍ അവന്‍ കോഴിയും ഞരമ്പനും ഒക്കെ ആവും. ദില്‍ഷ ചെയ്താല്‍ അതൊക്കെ സ്‌നേഹം, ഫ്രണ്ട്ഷിപ്പ്, അതെന്താ ആണുങ്ങള്‍ക്ക് ജീവിതവും അഭിമാനവും ഒന്നുമില്ലേ? ആണ് ചെയ്താല്‍ മാത്രമേ എല്ലാം തെറ്റാവൂ. ചോദ്യങ്ങള്‍ ശക്തമാവുകയാണ്.

  പിന്നെ ദില്‍ഷ-റോബിന്‍ ഫാന്‍സ് കുത്തിയിരുന്ന് ബ്ലെസ്ലിയെ ഡീഗ്രേഡ് ചെയ്യുമ്പോള്‍ കൂടെ ദില്‍ഷയും ഡീഗ്രേഡ് ആവുന്നുണ്ട്. അതുപോലെ ഞാന്‍ റിയാസിനുള്ള ആണി അടിക്കുന്നുണ്ടെന്ന് പറഞ്ഞ ദില്‍ഷ, റിയാസ് നോമിനേഷനില്‍ നിന്ന് രക്ഷപെട്ടപ്പോള്‍ മുതല്‍ അവന്റെ കൂടെ തന്നെയാണ്.

  Also Read: നാലാമതും വിവാഹത്തിനൊരുങ്ങി മഹേഷ് ബാബുവിന്റെ സഹോദരന്‍; ഇത്തവണ കന്നട നടിയാണ് വധു

  അവന് വേണ്ടി ഡിബറ്റ് ടാസ്‌ക്കില്‍ ലക്ഷ്മി പ്രിയയോട് വരെ ദില്‍ഷ തര്‍ക്കിച്ചു. മുട്ട കട്ടെടുത്ത് റിയാസിനു കൊടുക്കുന്നു. ദില്‍ഷക്ക് കപ്പ് കൊടുക്കാന്‍ വേണ്ടി ബ്ലെസ്ലിയെ ഡീഗ്രേഡ് ചെയ്ത് ചെയ്ത് ഇപ്പോള്‍ ദില്‍ഷക്കും നല്ല നെഗറ്റീവ് ആയി. റിയാസിനെ ഔട്ട് ആക്കാന്‍ നടന്നിട്ട് അവന്റെ രോമത്തില്‍ തൊടാന്‍ പറ്റിയോ? അവന് ഇപ്പോള്‍ വോട്ട് കൂടിയതിന് നിങ്ങളും ഒരു കാരണമാണ്..' എന്നാണ് ഒരു ആരാധകന്‍ പറയുന്നത്.

  Also Read: വിവാഹം കഴിക്കാന്‍ ആഗ്രഹം രണ്‍ബീര്‍ കപൂറിനെ; പെട്ടെന്ന് തീരുമാനം മാറ്റി താരപുത്രി സാറ അലി ഖാന്‍, കാരണമിത്

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  എന്തായാലും ദില്‍ഷ ബിഗ് ബോസ് ഫിനാലെയിലേക്ക് കടന്നിരിക്കുകയാണ്. ബാക്കിയുള്ള നാല് പേരില്‍ ഒരാളായി ബ്ലെസ്ലിയും ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. അതേ സമയം ടൈറ്റില്‍ വിന്നറാവുന്നത് ആരായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ബ്ലെസ്ലിയായിരിക്കുമെന്നും അല്ലെങ്കില്‍ റിയാസ് ആയേക്കും എന്നൊക്കെ സൂചനകളുണ്ട്. ചിലര്‍ ദില്‍ഷയുടെ പേരും വിജയ സാധ്യതയായി ചൂണ്ടി കാണിക്കുന്നു.

  English summary
  Bigg Boss Malayalam Season 4: Fans Supporting Blesslee's Apologize To Dilsha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X