നവീന് ഈ ബുദ്ധി ആദ്യം കാണിച്ചൂടാര്‍ന്നോ? ബിഗ് ബോസിനോട് ഗെയിം തന്ത്രം മാറ്റരുതെന്ന് ആരാധകര്‍
ബിഗ് ബോസില്‍ നിന്നും ഈ ആഴ്ച രണ്ട് പേര്‍ പുറത്തേക്ക് പോവുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. നവീനും ഡെയ്‌സിയുമായിരിക്കും പുറത്താവുന്ന മത്സരാര്‍ഥികള്‍ എന്നും പ്രചരിക്കുന്നു. എന്നാല്‍ നല്ല ഗെയിം തന്ത്രം മുന്നോട്ട് എടുക്കുന്നതിനിടയിലാണ് നവീന്‍ പോവുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. തുടക്കത്തിലെ ഈ കളി പുറത്തെടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ അവസ്ഥ വരില്ലെന്നാണ് ഒരാള്‍ ചൂണ്ടി കാണിക്കുന്നത്.
'നവീന്‍ അറക്കല്‍.. കളിച്ചു തുടങ്ങിയ സമയത്ത് പുറത്തേക്ക്. ഇതുപോലെ ഈ ആഴ്ച നിന്നപോലെ നവീന്‍ കുറച്ചു മുന്നേ മാറിയിരുന്നേല്‍ ഒരു പക്ഷെ നവീനെ അവസാന ആഴ്ച വരെയും ആളുകള്‍ സപ്പോര്‍ട്ട് ചെയ്യുമായിരുന്നു. നവീന്റെ ബിഗ് ബോസിലെ ജീവിതം രണ്ടായി തിരിച്ചാല്‍ ബ്ലെസ്ലിക്കൊപ്പം ജയിലില്‍ പോയതിനു ശേഷവും മുന്‍പും എന്ന് രണ്ടായി പറയേണ്ടി വരും.
ജയില്‍ നിന്നു ബ്ലെസ്‌ളീ പറഞ്ഞ പല കാര്യങ്ങളും നവീന്‍ പിന്നീട് മനസിലാക്കുകയും അതിനു ശേഷം ഒരുപാട് മാറ്റം നവീന്‍ കാണിക്കുകയും ചെയ്തു. മാനസികയായി തകര്‍ന്ന നവീനെ കൂടെ നിന്നു ഗെയിമിലേക്ക് കൊണ്ട് വന്നത് ബ്ലെസ്ലി ആയിരുന്നു. പക്ഷെ നവീനിനെ കൃത്യമായ കാരണം ഉള്ളത് കൊണ്ട് നോമിനേറ്റ് ചെയ്തു ഇന്ന് പുറത്തേക്ക് അയക്കുന്നതും ബ്ലെസ്ലി ആണ്.

മനുഷ്യത്വം കാട്ടുന്നതിനൊപ്പം ഗെയിമില്‍ ഒരിക്കലും ബ്ലെസി കോംപ്രമൈസ് ചെയ്യുന്നുമില്ല. നവീന്‍ കാലിബര്‍ ഉള്ള ആളായിരുന്നു. പക്ഷെ ഒരു ഗ്രൂപ്പിന്റെ ഭാഗമായി ആദ്യ ആഴ്ചകളില്‍ ആയി പോയത് പുറത്തേക്കുള്ള വഴി നവീന് കാട്ടികൊടുത്തു' എന്നാണ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ വരുന്ന എഴുത്തുകളില്‍ പറയുന്നത്.
നവീന്‍ പുറത്ത് പോയില്ലെങ്കില്‍, ബിഗ് ബോസ് വീട്ടില്‍ ഇനി വരാന്‍ പോകുന്ന ഒരു വലിയ കളികള്‍ നമുക്ക് കാണാന്‍ കഴിയും. അതും പ്രേക്ഷകര്‍ പിന്തുണച്ചാല്‍ മാത്രമാണ്. സാഹചര്യം മനസിലാക്കി നവീന്‍ ഒരു പക്ഷേ ഒരു ഗെയിം സ്ട്രാറ്റജി ഇറക്കുന്നതും ആകാം. എന്തായാലും നവീനെ സീക്രട്ട് റൂമിലേക്ക് മാറ്റിയതിന് ശേഷം നിമിഷയ്ക്ക് കിട്ടിയത് പോലൊരു ചാന്‍സ് കൊടുക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

ഇത്രയും കാലം സുഹൃത്തുക്കളെ പോലെ ആയിരുന്ന റോണ്‍സന് എതിരെ തിരിഞ്ഞ് കിടിലന്‍ ഗെയിം കളിക്കാന്‍ നവീന്‍ തുടങ്ങിയിരുന്നു. ഇരുവരും തമ്മില്‍ പുറത്ത് ശത്രുക്കളെ പോലെയായ കാലം ഉണ്ടായതായി റോണ്‍സന്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 'ഒരു നാള്‍ ഇങ്ങനെ വരുമെന്ന് എനിക്ക് അറിയാമായിരുന്നെന്നാണ് റോണ്‍സന്‍ പറഞ്ഞത്. ബിഗ് ബോസില്‍ വരുന്നതിന് മുന്‍പ് മറ്റൊരു ഷോ ചെയ്യുമ്പോള്‍ നവീനും താനും ശത്രുക്കളെ പോലെയായി.
ബിഗ് ബോസില്‍ വന്നപ്പോഴാണ് അതൊക്കെ മാറ്റി വെച്ച് പരസ്പരം സെറ്റ് ആയത്. എന്നാല്‍ ഞങ്ങളെ ബിഗ് ബോസ് പഴയത് പോലെ ആക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നതായിട്ടും റോണ്‍സന്‍ പറഞ്ഞിരുന്നു. മുന്‍പുണ്ടായിരുന്ന വൈരാഗ്യവും ജയിലില്‍ പോവേണ്ടി വന്നപ്പോഴുള്ള പ്രശ്‌നങ്ങളുമൊക്കെ ചേര്‍ന്ന് നവീനും റോണ്‍സനും ശത്രുക്കളായി മാറി പുതിയ കണ്ടന്റ് ഉണ്ടാവാന്‍ സാധ്യതയുണ്ട്. എന്തായാലും നവീനെ തിരിച്ച് കൊണ്ട് വരണമെന്നുള്ള ആവശ്യം ഉയര്‍ന്ന് വരികയാണ്.


Click it and Unblock the Notifications











