ബിഗ് ബോസ് വീട്ടിന് പുറത്തുള്ള മൂന്നരക്കോടി ജനങ്ങളും എന്നെ മനസിലാക്കി; ആരാധകരെ നെഞ്ചോട് ചേർത്ത് റോബിൻ

പ്രതീക്ഷകളെയൊക്കെ അസ്ഥാനത്ത് ആക്കികൊണ്ടാണ് ബിഗ് ബോസ് വീട്ടിൽ ഇന്നലെ അത് സംഭവിച്ചത്. റോബിൻ തിരിച്ചു വരും എന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരുടെ നെഞ്ചിലേക്ക് തീ കോരിയൊഴിച്ച് ബിഗ് ബോസ് വീട്ടിൽ നിന്നും എന്നെന്നേക്കുമായി റോബിനെ പുറത്താക്കി.

ബിഗ് ബോസ് സീസൺ ഫോർ തുടങ്ങി കുറച്ച് നാളുകൾ പിന്നിട്ടപ്പോൾ തന്നെ ഡോക്ടർ റോബിൻ രാധാകൃഷ്ണന് ആരാധകർ ഏറെയായി. രണ്ടാം സീസണിൽ രജിത് കുമാറിന് ഉണ്ടായിരുന്നത് പോലെ ആർമിയും ഫാൻ പേജുകളും റോബിന്റെ പേരിലും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു.

താരത്തിന് ലഭിച്ച ഈ പിന്തുണ, റോബിന്റെ ബിഗ് ബോസ് വിജയ കിരീടം എന്ന സ്വപ്നം സാക്ഷാത്കരിക്കും എന്ന ഉറച്ച വിശ്വാസം ആരാധകർക്ക് ഉണ്ടായിരുന്നു. എന്നാൽ ബിഗ് ബോസ് ഷോ തികച്ചും വ്യത്യസ്തമാണ് അതിൽ സംഭവിക്കുന്ന കാര്യങ്ങളും പ്രവചനാതീതമാണ്.

ഇതേ പറ്റി അവതാരകൻ മോഹൻലാലും പറയുകയുണ്ടായി ബിഗ് ബോസ് വീട്ടിൽ എന്തും സംഭവിക്കാമെന്നും പ്രേക്ഷകർ വിജയി ആയേക്കാം എന്ന് വിചാരിക്കുന്നവർ ഒരുപക്ഷെ ഷോയുടെ പകുതിയിൽ വച്ച് പുറത്ത് പോയേക്കാം എന്നൊക്കെ.

റോബിൻ പ്രതീക്ഷിക്കാത്ത അത്രെയും വലിയ ആരാധക വൃന്ദമാണ് അദ്ദേഹത്തിന് ഉണ്ടായത്.

അന്ന് മോഹൻലാൽ പറഞ്ഞതുപോലെതന്നെ ഇപ്പോൾ സംഭവിച്ചു. ഡോക്ടർ റോബിൻ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു. മറ്റൊരു മത്സരാർഥിയെ ശാരീരികമായി ഉപദ്രവിച്ചു എന്ന കാരണത്താലാണ് റോബിൻ വീട്ടിൽ നിന്നും പുറത്തായത്.

മൂന്ന് ദിവസം സീക്രട്ട് റൂമിൽ തങ്ങിയ ശേഷം ശനിയാഴ്ചത്തെ എപ്പിസോഡിൽ മോഹൻലാൽ എത്തി റോബിനെ പുറത്താകുന്നു എന്ന കാര്യം ഔദ്യോഗികമായി പ്രഖാപിക്കുകയായിരുന്നു.

ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് വന്ന റോബിൻ, പുറംലോകത്ത് നടക്കുന്ന കാര്യങ്ങൾ കണ്ട് ഞെട്ടി തരിച്ചുപോയി. റോബിൻ പ്രതീക്ഷിക്കാത്ത അത്രെയും വലിയ ആരാധക വൃന്ദമാണ് അദ്ദേഹത്തിന് ഉണ്ടായത്. ഇതിൽ വളരെ സന്തോഷവാനായ അദ്ദേഹം എല്ലാ ആരാധകരോടും തന്റെ നന്ദിയും സ്നേഹവും അറിയിച്ചു.

വീട്ടിൽ എത്തിയ റോബിനെ കാണാൻ ആരാധകർ എത്തുകയാണ്

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന റോബിനെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വച്ച് ഗംഭീര സ്വീകരണത്തോടെയാണ് ആരാധകര്‍ വരവേറ്റത്. ആയിരകണക്കിന് ആരാധകരാണ് താരത്തിന്റെ വരവും കാത്ത് എയർ പോർട്ട് കവാടത്തിന് പുറത്ത് കാത്ത് നിന്നത്.

താരത്തെ ഹാരം അണിയിച്ച ആരാധകർ റോബിനുവേണ്ടി ഒരു വലിയ ട്രോഫിയും ഒരുക്കിയിരുന്നു. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടെങ്കിലും തങ്ങളുടെ മനസ്സിൽ റോബിനാണ് താരമെന്നും റോബിനാണ് വിജയിയെന്നും ആരാധകർ പറഞ്ഞു. ബിഗ് ബോസ് വീട്ടിനുള്ളിലെ മത്സരാർഥികൾ തന്നെ മനസിലാക്കിയില്ലെങ്കിലും പുറത്ത് മൂന്നരക്കോടി ജനങ്ങൾ തന്നെ മനസിലാക്കിയതായി റോബിനും പറഞ്ഞു.

തുടർന്ന് വീട്ടിൽ എത്തിയ റോബിനെ കാണാൻ ആരാധകർ എത്തുകയാണ്. താരത്തിന് നിരവധി സ്നേഹ സമ്മാനങ്ങളുമായാണ് ആരാധകർ എത്തുന്നത്.

തന്റെ ആരാധകരെ വളരെ സന്തോഷത്തോടെ നെഞ്ചോട് ചേർത്ത് നിർത്തുന്ന റോബിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ ചർച്ച ആകുന്നുണ്ട്.

ബിഗ് ബോസ് റോബിനോട് വലിയ നീതികേടാണ് കാണിച്ചത്

റോബിൻ ചെയ്തത് തെറ്റാണെങ്കിൽ അതിനേക്കാൾ വലിയ തെറ്റുകൾ ചെയ്ത റോൻസണും വിനയ് മാധവും ബിഗ് ബോസ് വീട്ടിൽ ഉള്ളപ്പോൾ റോബിനെ മാത്രം പുറത്താക്കിയ നടപടി ഒരിക്കലും ശരിയായില്ല എന്നാണ് റോബിൻ ആരാധകർ പറയുന്നത്.

ബിഗ് ബോസ് റോബിനോട് വലിയ നീതികേടാണ് കാണിച്ചതെന്ന് പറയുന്ന ആരാധകർ ബിഗ് ബോസ് മലയാളം സീസൺ ഫോർ റോബിന്റെ പേരിലാവും അറിയപ്പെടുകയെന്നും അഭിപ്രായപ്പെടുന്നു.

എന്തുതന്നെയായാലും ആരാധകരുടെ ഈ സ്നേഹത്തിനു ബിഗ് ബോസ് സീസൺ ഫോറിനേക്കാളും വിജയമുണ്ടെന്നാണ് റോബിൻ വിശ്വസിക്കുന്നത്.

കഴിഞ്ഞ ദിവസം റിയാസിനോട് റോൻസോൺ പറഞ്ഞതുപോലെ " നൂറ് ദിവസം ബിഗ് ബോസ് വീട്ടിൽ നിന്ന് കപ്പുമായി പുറത്ത് പോകുന്നതല്ല വിജയം എത്ര കാലമായാലും എല്ലാവരുടെയും മനസ്സിൽ കിടക്കുന്ന ആളാണ് യഥാർത്ഥ വിജയി" അങ്ങനെ നോക്കിയാൽ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ തന്നെയാണ് പ്രേക്ഷകരുടെ മുന്നിൽ ബിഗ് ബോസ് സീസൺ ഫോർ വിജയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X