റിയാസ് ചെയ്തതിന്റെ ഫലമാണ് അനുഭവിക്കുന്നത്, കുറിപ്പ് വൈറല്‍

ബിഗ് ബോസ് സീസണ്‍ 4 നൂറ് ദിവസം പൂര്‍ത്തിയാക്കാന്‍ ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേയുള്ളൂ. ദിവസങ്ങള്‍ കഴിയുന്തോറും മത്സരവും ശക്തമാവുകയാണ്. ടെറ്റില്‍ വിന്നറാവുക എന്നതില്‍ ഉപരി നൂറ് ദിവസം വീട്ടില്‍ നില്‍ക്കണമെന്നാണ് ഇവരുടെ ആഗ്രഹം. ഇതിനായി മികച്ച പോരാട്ടമാണ് ഹൗസില്‍ നടക്കുന്നത്. ഷോ ഇതിനോടകം തന്നെ 82 ദിനങ്ങള്‍ പിന്നിട്ടുണ്ട്.

ഷോ അതിന്റെ അവസാനത്തിലേയ്ക്ക് അടുക്കുമ്പോഴും മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാവുകയാണ്. ചെറിയ വഴക്കുകള്‍ പോലും അവസാന പൊട്ടിത്തെറിയിലാണ് അവസാനിക്കുന്നത്. ഡോക്ടറും ജാസ്മിനും പോയതിന് ശേഷം റിയാസിനെ ചുറ്റിപ്പറ്റിയാണ് പ്രശ്‌നങ്ങള്‍ നടക്കുന്നത്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും നിലവില്‍ ഷോ മുന്നോട്ട് കൊണ്ട് പോകുന്നത് റിയാസാണ്.

റിയാസ്

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് റിയാസ് ഹൗസില്‍ എത്തിയത്. കൃത്യമായ ഗെയിം പ്ലാനോടെ എത്തിയ റിയാസ് വന്നതിന്റെ തൊട്ട് അടുത്ത ദിവസം തന്നെ ഗെയിം ആകെ മാറ്റി മറിക്കുകയായിരുന്നു. ഒട്ടും വിചാരിക്കാത്ത തലത്തിലേയ്ക്ക് മത്സരത്തെ കൊണ്ടു പോവാന്‍ റിയാസിന് കഴിഞ്ഞു.

പോയവാരം റിയാസിനെ ചുറ്റിപ്പറ്റി നിരവധി പ്രശ്‌നങ്ങള്‍ ഹൗസില്‍ നടന്നിരുന്നു. ലക്ഷ്മിപ്രിയയുമായുള്ള പ്രശ്നം ഹൌസിന് പുറത്ത് വലിയ ചർച്ചയായിട്ടുണ്ട്.

റിയാസിനെതിരെ

റിയാസ് മികച്ച ഗെയിമറാണെങ്കിലും സഹമത്സരാര്‍ത്ഥികള്‍ക്ക് നേരെ പ്രയോഗിക്കുന്ന പല വാക്കുകളും പ്രേക്ഷകര്‍ക്ക് അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയാറില്ല. ഉപയോഗിക്കുന്ന വാക്കുകളില്‍ മാത്രമാണ് റിയാസിനോട് പ്രേക്ഷകര്‍ക്ക് നീരസമുളളത്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവന്നത് റിയാസിനെ കുറിച്ചുളള ആരാധകന്റെ പോസ്റ്റാണ്. താന്‍ ചെയ്തതിന്റെ ഫലം തിരിച്ച് കിട്ടുമെന്നാണ് ആരാധകന്‍ പറയുന്ന്. കഴിഞ്ഞ ദിവസം റിയാസ് വീട്ടിനുളളില്‍ പൊട്ടിക്കരഞ്ഞിരുന്നു.

ആരാധകന്റെ വാക്കുകള്‍ ഇങ്ങനെ.

ആരാധകന്റെ വാക്കുകള്‍ ഇങ്ങനെ...'എന്ത് ക്രൂരയാണ് ഈ ദില്‍ഷ.... മനസാക്ഷി ഇല്ലാത്ത പെണ്ണ്.. ഞങ്ങടെ റിയാസ് മോന്‍ കരഞ്ഞപ്പോള്‍ പെട്ടി പാക്ക് ചെയ്‌തോളാം എന്ന് ബിഗ്ഗ്ബോസ്സിനോട് പറഞ്ഞു?. ഇങ്ങിനെ ഒകെ ചെയ്യാന്‍ പാടുണ്ടോ ദില്‍ഷ ?. ഇതുവരെയും ആരേം പ്രോവൊക്കെ ചെയ്യാത്ത ചൊറിയന്‍ പോകാത്ത ഇത്ര നല്ലൊരു പയ്യനെ ഇങ്ങിനെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നത് തെറ്റല്ലേ. അവന്‍ എന്ത് തെറ്റാണ് ഗയ്സ് ചെയ്തത്'; പരിഹസിച്ചു കൊണ്ട് പറഞ്ഞു.

Recommended Video

Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat
കർമ

ഒരാള്‍ക്ക് പ്രാന്താണെന്നു പറഞ്ഞതോ, സ്ത്രീകളോട് ലൈംഗിക ചുവയോട് സംസാരിക്കുന്നതോ, കഴിക്കുന്ന ആഹാരത്തില്‍ എച്ചില്‍ വാരി ഇട്ടതോ, മറ്റുള്ളവരുടെ പ്രൊഫഷനെയും ശരീരത്തെയും കളിയാക്കുന്നതോ, സ്ത്രീകളുടെ നടപ്പും സംസാരവും അനുകരിക്കുന്നതോ, സ്ത്രീകളുടെ നേര്‍ക്കു ലൈംഗിക ചെഷ്ടകള്‍ കാണിക്കുന്നതോ , ഇതൊക്കെ ഒരു തെറ്റാണോ ഗയ്സ്.

ഒരിക്കലും ഒരു തെറ്റല്ല ഇതൊക്കെ റിയാസ് മോന്റെ കണ്ടന്റ് ക്രീയേഷന്‍ ആണ്. റിയാസ് മോനുവില്‍ എന്തുകൊണ്ട് നല്ലൊരു ക്വാളിറ്റി കണ്ടന്റ് ക്രീയേറ്റര്‍ നെ കണ്ടുകൂടാ.. പാവപെട്ട വീട്ടിലെ പയ്യന്‍ ആയകൊണ്ടാണോ എല്ലാരും അവനോടു ഇങ്ങിനെ ചെയ്യുന്നെ ??..
എല്ലാവര്‍ക്കും ഇതിനു കിട്ടും ' കര്‍മ is a boomerang ' എന്നാണല്ലോ, കുറിപ്പില്‍ പറയുന്നു.

നിലവില്‍ ദില്‍ഷ, റിയാസ്, ബ്ലെസ്ലി, ലക്ഷ്മി, ധന്യ, വിനയ്, റോണ്‍സണ്‍, സൂരജ് എന്നിങ്ങനെ 8 പേരാണ് ഹൗസിലുള്ളത്. ഇതില്‍ ധന്യ, റോണ്‍സണ്‍, വിനയ് എന്നിവരാണ് ഈ ആഴ്ചത്തെ നോമിനേഷനുള്ളത്. ഇനി വരും ആഴ്ചകള്‍ മത്സരാര്‍ത്ഥികള്‍ക്ക് നിര്‍ണ്ണായകമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X