ജാസ്മിനുമായി മുട്ടന്‍ വഴക്ക് കൂടി റോബിന്‍; സ്‌ക്രീന്‍ സ്‌പേസ് ഡോക്ടര്‍ക്ക് തന്നെയെന്ന് വീണ്ടും തെളിയിച്ചു

ബിഗ് ബോസില്‍ തീ പാറുന്ന ഗെയിമുകള്‍ തുടങ്ങിയതോടെ മത്സരാര്‍ഥികള്‍ തമ്മില്‍ വഴക്ക് തുടങ്ങി. കൂട്ടുകൂടാനും സൗഹൃദം കാണിക്കാനും വന്നതല്ലെന്ന് ഓരോ മത്സരാര്‍ഥികളും കാണിച്ച് തുടങ്ങിയിരിക്കുകയാണ്. ഇന്നത്തെ എപ്പിസോഡില്‍ ഡോക്ടര്‍ റോബിനും ജാസ്മിനും തമ്മില്‍ വഴക്ക് നടക്കുന്നുണ്ട്. പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ ഇത് കാണിക്കുന്നുമുണ്ട്. എങ്ങനെ ആണെങ്കിലും സ്‌ക്രീന്‍ സ്‌പേസ് സ്വന്തമാക്കാന്‍ റോബിന് സാധിക്കുന്നതിനെ പറ്റിയാണ് ഫാന്‍സ് പേജുകളിലൂടെ ആരാധകര്‍ പറയുന്നത്.

'ഇന്നും. സ്‌ക്രീന്‍ സ്‌പേസ് ഡോക്ടര്‍ക്കു തന്നെ. ഡോക്ടര്‍ മച്ചാനാണ് താരം. ഡെയിലി ഡോക്ടര്‍ ഇല്ലാതെ ഒരു പ്രൊമോ ഇല്ല. അവിടെ യഥാര്‍ത്ഥ ഗെയിം കളിക്കുന്ന ആള്‍ ഡോക്ടറാണെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം സ്‌ക്രീന്‍ പ്രസന്‍സ് നോക്കി ആണേല്‍ ആദ്യ സീസണ്‍ പേര്‍ളിയ്ക്കും ശ്രീനിഷിനുമായിരുന്നു. എന്നാല്‍ സാബു അവസാനം കത്തി കയറിയതായിരുന്നു. സീസണ്‍ 2 പറയണ്ടതില്ല. എന്തൊക്കെ ആയിരുന്നു അവസാനം അവര് തന്നെ ചവിട്ടി പുറത്തിട്ടു' എന്നുമാണ് ഒരു ആരാധകന്‍ പറയുന്നത്.

സീസണ്‍ 3യാണ് സ്‌ക്രീന്‍ പ്രസന്‍സ് എന്താണ് എന്ന് അറിഞ്ഞത് പൊളി ഫിറോസ് എന്ന് വിളിക്കുന്ന ഫിറോസ് ഖാനിലൂടെയും ഭാര്യ സജ്‌നയിലൂടെയുമാണ്. 50%ഇവരും 50% ബാക്കിയുള്ള മത്സരാര്‍ഥികളും എന്ന അവസ്ഥ ആയിരുന്നു. അവസാനം എന്തായി? ഇവരെ കാണുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് ഇറിറ്റേഷന്‍ ആയിരുന്നു. ഇവരുള്ള ഭാഗം സ്‌കിപ് ചെയ്ത് കാണലാണ് പതിവ് ആ ചട്ടിയുടെ കരികൊണ്ട് മീശയൊക്ക വരച്ചു അണ്ണന്റെ മാസ്സ് കൊലമാസ്സ് ദേഷ്യം പിടിക്കല്‍ ഒക്കെ ഉണ്ടായിരുന്നു. പക്ഷേ സ്‌ക്രീന്‍ പ്രസന്‍സില്‍ അല്ല എല്ലാം എന്നതാണ് കാര്യം. പക്വത, ക്ഷമ, അവതരണ മികവ്, ആത്മനിയന്ത്രണം ഇതൊക്കെ ആണ് വേണ്ടത്.

അതേ സമയം റോബിനെ വിമര്‍ശിക്കുന്നവരെ കളിയാക്കി കൊണ്ടും ആരാധകര്‍ എത്തിയിരുന്നു. ഡോക്ടര്‍ ചെയ്തതില്‍ ഒരു തെറ്റും ഇല്ലെന്നാണ് ഇവരുടെ അഭിപ്രായം. കാരണം വീക്ക്‌ലി ടാസ്‌കില്‍ ബിഗ് ബോസ് പറഞ്ഞത് പാവ കൈയ്യിലുള്ളവരുടെ കൈയ്യില്‍ നിന്നും ഏത് വിധത്തിലും പാവ സ്വന്തം ആക്കാം എന്നാണ്. അതിന് ശാരിരികമായിട്ടോ അല്ലെങ്കില്‍ ബുദ്ധിപരമായിട്ടോ എന്ത് മാര്‍ഗം വേണമെങ്കിലും പ്രയോഗിക്കാം. അത് മനസ്സിലാക്കിയ ഡോക്ടര്‍ തന്റെ ബുദ്ധി ഉപയോഗിച്ച് പാവ രണ്ട് വട്ടം സ്വന്തം ആക്കി. മറ്റുള്ളവര്‍ മണ്ടന്മാര്‍ ആയത് റോബിന്റെ കുഴപ്പം ആണോ എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്.

undefined

എന്തായാലും ഡോക്ടറെ കുറിച്ചുള്ള അഭിപ്രായം പറയാന്‍ സമയമായിട്ടില്ലെന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്. ഇപ്പോള്‍ കണ്ടതിനെക്കാളും ശക്തമായ മത്സരം കാഴ്ച വെക്കാനും നിലാപാടുകള്‍ വ്യക്തമാക്കാനുമൊക്കെ അദ്ദേഹത്തിന് സാധിക്കുമെന്ന് തന്നെയാണ് അറിയുന്നത്. എങ്ങനെയായാലും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ സാധിച്ചാല്‍ പകുതി വരെ വിജയിച്ചെന്ന് പറയാം. ആദ്യം ഇഷ്ടം തോന്നി തുടങ്ങി പിന്നീട് കൗശലക്കാരനാണെന്ന് തോന്നിയെങ്കിലും റോബിന്‍ മികച്ച മത്സരാര്‍ഥി ആയേക്കും എന്ന് തന്നെയാണ് നിഗമനങ്ങള്‍.

നെഗറ്റീവ് ആയിട്ടാണെങ്കിലും ഈ സീസണില്‍ മറ്റൊരു മത്സരാര്‍ഥിക്കും സാധിക്കാത്ത വിധത്തില്‍ ജനപ്രീതി ഡോക്ടര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളഇല്‍ അതൊരു ഇഷ്ടമായി മാറുകയാണെങ്കില്‍ ശക്തമായ ഫാന്‍ ഫോളോവേഴ്‌സ് റോബിനൊപ്പം ഉണ്ടായിരിക്കും എന്നും വിചാരിക്കാം... നിലവില്‍ മത്സരാര്‍ഥികള്‍ ഓരോരുത്തരുടെയും പേരുകളില്‍ ഫാന്‍സ് പേജുകള്‍ ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. ടാസ്‌കുകളിലെ പ്രകടനത്തിന് അനുസരിച്ച് ഈ ആരാധന മാറിയേക്കും എന്നാണ് വിചാരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X