മറ്റുള്ളവരെ എടുത്തോണ്ട് വരെ നടക്കണം; ബിഗ് ബോസിലെ പുതിയ വീക്ക്‌ലി ടാസ്‌ക് കേട്ട് ഞെട്ടി മത്സരാര്‍ഥികളും

ബിഗ് ബോസിന്റെ പുതിയൊരു സീസണ്‍ തുടങ്ങുമ്പോള്‍ തന്നെ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. മത്സരാര്‍ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ക്കൊപ്പം ടാസ്‌കുകള്‍ എങ്ങനെയായിരിക്കും എന്നറിയാനും ആകാംഷയായിരുന്നു. ഒടുവില്‍ പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ കിടിലന്‍ ടാസ്‌കുകളാണ് ബിഗ് ബോസ് കൊടുക്കുന്നത്. മത്സരാര്‍ഥികളെ ഉറങ്ങാന്‍ പോലും സമ്മതിക്കാത്ത മത്സരങ്ങള്‍ ഇതിനകം വന്ന് കഴിഞ്ഞു. ഈ ആഴ്ചയിലെ വീക്ക്‌ലി ടാസ്‌ക് മറ്റ് എല്ലാത്തിലും നിന്നും വേറിട്ട് നില്‍ക്കുന്നതാണ് എന്നതാണ് ശ്രദ്ധേയം.

ഒരാഴ്ച കൊണ്ട് മത്സരാര്‍ഥികളുടെ ആരോഗ്യം സംരക്ഷിക്കണം എന്ന ടാസ്‌കുമായിട്ടാണ് ബിഗ് ബോസ് എത്തിയിരിക്കുന്നത്. തടി കുറവ് ഉള്ളവര്‍ക്ക് ശരീരഭാരം കൂട്ടുകയും അല്ലാത്തവരുടെ ഭാരം കുറയ്ക്കാനുമൊക്കെയുള്ള രസകരമായ ടാസ്‌കാണ് ഇത്തവണ കൊടുത്തത്. രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുള്ള മത്സരത്തെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി ആരാധകരും രംഗത്ത് വന്നിട്ടുണ്ട്.

ഉയരത്തിന് അനുസരിച്ച് കൃത്യമായ ശരീരഭാരം ഉള്ള നടി ധന്യ മേരി വര്‍ഗീസാണ് ഈ ടാസ്‌കിന്റെ വിധികര്‍ത്താവ്

മത്സരാര്‍ഥികളുടെ ഉയരത്തിന് അനുസരിച്ച് ശരീരഭാരം ഇല്ലാത്തവരെ അത് കൂട്ടാനും കൂടുതല്‍ ഭാരം ഉള്ളവരുടെ അത് കുറയ്ക്കാനുമാണ് ബിഗ് ബോസ് ശ്രമിക്കുന്നത്. ഒരാഴ്ച കൊണ്ട് എത്രത്തോളം മാറ്റം വരുമെന്ന് നോക്കാമെന്നും പറഞ്ഞിരുന്നു. ഭാരത്തിന്റെ അനുസരിച്ച് രണ്ട് ഗ്രൂപ്പുകളായി മത്സരാര്‍ഥികളെ തിരിച്ചാണ് ഗെയിം നടത്തുന്നത്. ഉയരത്തിന് അനുസരിച്ച് കൃത്യമായ ശരീരഭാരം ഉള്ള നടി ധന്യ മേരി വര്‍ഗീസാണ് ഈ ടാസ്‌കിന്റെ വിധികര്‍ത്താവ്.

എഴുന്നേറ്റ് നടക്കണമെങ്കില്‍ പോലും മറ്റ് ടീമിലെ അംഗങ്ങളുടെ സഹായം വേണം

ഭാരം കൂട്ടാനുള്ളവര്‍ വീട്ടില്‍ യാതൊരു പണിയും എടുക്കാതെ തരുന്ന ഭക്ഷണം മാത്രം കഴിച്ച് ഇരിക്കുകയാണ് വേണ്ടത്. എഴുന്നേറ്റ് നടക്കണമെങ്കില്‍ പോലും മറ്റ് ടീമിലെ അംഗങ്ങളുടെ സഹായം വേണം. ഒരു മിനുറ്റ് പോലും വെറുതേ ഇരിക്കാതെ എങ്ങനെയും ഭാരം കുറക്കാനാണ് മറ്റുള്ള ടീം ശ്രമിക്കുന്നത്. ബാത്ത്‌റൂമില്‍ പോവാനും മറ്റുമൊക്കെ ജാസ്മിന്‍, ഡെയ്‌സി, അഖില്‍ എന്നിവരെ ഒക്കെ നവീന്‍ എടുത്ത് കൊണ്ട് പോവേണ്ടി വന്നിരുന്നു.

റോണ്‍സന്‍ വിന്‍സെന്റിന്റെ അടക്കമുള്ളവരുടെ പ്രതികരണം ശ്രദ്ദേയമായിരുന്നു

എന്തായാലും പ്രേക്ഷകര്‍ പോലും വിചാരിക്കാത്ത കിടിലനൊരു ടാസ്‌ക് ആയി പോയെന്നാണ് ഫാന്‍സിന് പറയാനുള്ളത്. ചിലര്‍ക്ക് ഭക്ഷണം കിട്ടുമ്പോള്‍ മറ്റ് ചിലര്‍ പട്ടിണിയാവുന്നതാണ് മറ്റൊരു കാര്യം. ഭക്ഷണത്തിനോട് വലിയ താല്‍പര്യം ഉള്ള റോണ്‍സന്‍ വിന്‍സെന്റിന്റെ അടക്കമുള്ളവരുടെ പ്രതികരണം ശ്രദ്ദേയമായിരുന്നു. എത്ര ആയാലും ഭക്ഷണം കഴിക്കുന്നത് കാണുമ്പോള്‍ മറ്റുള്ളവര്‍ക്കും അതൊക്കെ കഴിക്കണമെന്ന് തോന്നുമെന്നാണ് റോണ്‍സനെ പറ്റി ആരാധകര്‍ പറയുന്നത്.

ജാസ്മിന്‍ സിഗററ്റ് വലിച്ചു എന്ന ആരോപണത്തില്‍ കടുത്ത നടപടി എടുക്കാന്‍ സാധ്യതയുണ്ട്

അതേ സമയം മത്സരത്തില്‍ എന്തെങ്കിലും പാകപിഴകള്‍ വരികയോ നിയമം തെറ്റിക്കുകയോ ചെയ്താല്‍ അത് ലക്ഷ്യൂറി ബജറ്റ് പോയിന്റിനെ ബാധിക്കും. ഇക്കാര്യം മുന്നറിയിപ്പായി ബിഗ് ബോസ് മുന്നോട്ട് വെച്ചിരുന്നു. മാത്രമല്ല പുകവലിയ്ക്കുന്ന മത്സരാര്‍ഥികളോട് നാല് ദിവസത്തേക്ക് അതിന് വേണ്ടി പോവേണ്ടതില്ലെന്നും സൂചിപ്പിച്ചു. പക്ഷേ ജാസ്മിന്‍ സിഗററ്റ് വലിച്ചു എന്ന ആരോപണത്തില്‍ കടുത്ത നടപടി എടുക്കാന്‍ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X