തെറ്റുകളാണ് ഒരു മനുഷ്യനെ പെര്‍ഫെക്ട് ആക്കുന്നതെന്ന് ബ്ലെസ്ലി; ബിഗ് ബോസിലെ നൂറ് ദിവസത്തെ കുറിച്ച് താരങ്ങള്‍
അന്യഭാഷകളിലേത് പോലെ മലയാളത്തിലും ബിഗ് ബോസിന് വലിയ പ്രേക്ഷക പിന്തുണയാണുള്ളത്. ന്യൂനേര്‍മല്‍ എന്ന് പറഞ്ഞ് പതിനേഴ് മത്സരാര്‍ഥികളുമായി തുടങ്ങിയ ഷോ നൂറ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മാര്‍ച്ച് ഇരുപത്തിയേഴിന് തുടങ്ങി ജൂലൈ മൂന്നിലേക്ക് എത്തിയ ഷോ യുടെ ഗ്രാന്‍ഡ് ഫിനാലെ വലിയ ആഘോഷമായി നടത്തി.
ഈ സീസണില്‍ മത്സരിക്കാനെത്തിയ താരങ്ങളെല്ലാവരും ഗ്രാന്‍ഡ് ഫിനാലയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. നൂറ് ദിവസം നിന്നില്ലെങ്കിലും ബിഗ് ബോസ് നല്‍കിയ നല്ല ഓര്‍മ്മകളെ കുറിച്ചാണ് ഫിനാലെ വേദിയില്‍ ഓരോരുത്തരും സംസാരിച്ചത്. ഒപ്പം ഫൈനല്‍ സിക്‌സായിട്ടെത്തിയവര്‍ക്കും വീടിനെ കുറിച്ചുള്ള ഓര്‍മ്മ പങ്കുവെക്കാനൊരു അവസരം മോഹന്‍ലാല്‍ നല്‍കിയിരുന്നു.

ഒരു ബോര്‍ഡില്‍ കളറ് കൊണ്ട് ബിഗ് ബോസ് ജീവിതത്തെ കുറിച്ചെഴുതാനാണ് അവതാരകനായ മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്. ആദ്യം സൂരജാണ് എത്തിയത്. അതിജീവനവും ഫ്രണ്ട്ഷിപ്പും ആണെന്ന് സൂരജ് പറയുന്നു. തെറ്റുകളാണ് ഒരു മനുഷ്യനെ പുതിയൊരാള്‍ ആക്കുന്നതെന്ന് ബ്ലെസ്ലിയും എഴുതി. ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി.. എന്നാണ് ലക്ഷ്മിപ്രിയയ്ക്ക് പറയാനുള്ളത്.
എന്നെ ഞാനാക്കിയ വീട് എന്നാണ് ദില്‍ഷയ്ക്ക് ബിഗ് ബോസിനെ കുറിച്ച് പറയാനുള്ളത്. ബിഗ് ബോസ് ആണ് എന്റെ ജീവിതവും സ്വപ്‌നവും എന്റെ ആളുകളും എന്ന് റിയാസ് എഴുതി. ഇണക്കങ്ങളും പിണക്കങ്ങളും കൂടി ചേര്‍ന്ന എന്റെ സ്വപ്‌ന വീട് എന്ന് ധന്യയും കുറിച്ചു. അങ്ങനെ ഫൈനല്‍ ഫൈവിലേക്ക് എത്തിയ ആറ് പേരും അവരുടെ ബിഗ് ബോസ് ജീവിതത്തെ കുറിച്ചുള്ള വിലയിരുത്തലുകള്‍ അറിയിച്ചു.


Click it and Unblock the Notifications