For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പരദൂഷണ വീഡിയോകൾ കുത്തിപ്പൊക്കി ബി​ഗ് ബോസ്, വീട്ടിൽ കൂട്ടയടി, ബ്ലെസ്ലിയെ വള‍ഞ്ഞിട്ട് ആക്രമിക്കുന്നു!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ഫിനാലെ വീക്കിലൂടെയാണ് കടന്നുപോകുന്നത്. വീട്ടിൽ അവശേഷിക്കുന്ന ആറുപേരും ഇപ്പോൾ വീക്കിലി ടാസ്ക്കിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ബ്ലെസ്ലി, ദിൽഷ, ലക്ഷ്മിപ്രിയ, ധന്യ, റിയാസ്, സൂരജ് എന്നിവരാണ് ഫൈനിസ്റ്റുകൾ.

  ഈ ആഴ്ച അവസാനിക്കും മുമ്പ് ചിലപ്പോൾ ഒരാൾ കൂടി പുറത്തായി ഫൈനൽ ഫൈവായി അം​ഗങ്ങൾ മാറും. രണ്ട് ദിവസങ്ങൾ കൂടി കഴിയുമ്പോൾ ഇതുവരെ സീസൺ ഫോറിൽ നിന്നും പുറത്തായ മത്സരാർഥികൾ വീണ്ടും വീട്ടിലേക്ക് പ്രവേശിക്കും. അതോടെ ഷോ കൂടുതൽ കളറാകും.

  Also Read: 'പെണ്ണെന്ന നിലയിൽ എന്നെ സൂക്ഷിക്കാൻ എനിക്ക് അറിയാം, എന്റെ ഭാവി തകർന്ന് വീഴാനൊന്നും പോകുന്നില്ല'; ദിൽഷ

  ഇതുവരെ കാണാത്ത വ്യത്യസ്തമായ വീക്കിലി ടാസ്ക്കാണ് മത്സരാർഥികൾക്ക് ബി​ഗ് ബോസ് അവസാന വീക്കിൽ നൽകിയത്. ദൃശ്യവിസ്മയം എന്നായിരുന്നു ടാസ്ക്കിന്റെ പേര്. ഇത്രയും ദിവസത്തിനുള്ളിൽ വീട്ടിൽ സംഭവിച്ച ചില കാര്യങ്ങളുടെ വീഡിയോകൾ ബി​ഗ് ബോസ് ടിവിയിലൂടെ മത്സരാർഥികളെ കാണിക്കും.

  ശേഷം ആ വീഡിയോയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മത്സരാർഥികളോട് ചോദിക്കും. ഉത്തരം ആദ്യം കണ്ടെത്തുന്നവർ ബസറടിച്ച ശേഷം ഉത്തരം പറയണം എന്നതായിരുന്നു ടാസ്ക്ക്. എല്ലാവരും ആവേശത്തോടെയാണ് ടാസ്ക്കിൽ പങ്കെടുക്കാൻ പോയത്.

  Also Read: 'നാടകം കണ്ടവർ ലേഡി മോഹൻലാലെന്ന് എന്നെ വിശേഷിപ്പിക്കാറുണ്ട്'; അനുഭവം പറഞ്ഞ് ലക്ഷ്മിപ്രിയ!

  എന്നാൽ വലിയൊരു ബോംബ് കൂടി ടാസ്ക്കിനിടയിൽ ബി​ഗ് ബോസ് മത്സരാർഥികൾക്കിടയിൽ പൊട്ടിച്ചു. ഇപ്പോൾ‌ വീട്ടിൽ അവശേഷിക്കുന്ന മത്സരാർഥികൾ പലപ്പോഴായി സഹമത്സരാർഥികളെ കുറിച്ച് പറഞ്ഞ പരദൂഷണ വീ‍ഡിയോകളും ബി​ഗ് ബോസ് ടാസ്ക്കിനിടയിൽ പ്രദർശിപ്പിച്ചു.

  ഇതോടെ ധന്യ, ലക്ഷ്മിപ്രിയ, സൂരജ് അടക്കമുളളവരുടെ മുഖം മൂടികൾ‌ അഴിഞ്ഞുവീണു. ധന്യയ്ക്കാണ് ടാസ്ക്കിലൂടെ വലിയ അക്കിടി പറ്റിയത്. റിയാസ്, ദിൽഷ എന്നിവരെയെല്ലാം കുറ്റപ്പെടുത്തി സംസാരിക്കുന്ന ധന്യയുടെ വീഡിയോകൾ പലതവണയായി ബി​ഗ് ബോസ് കാണിച്ചിരുന്നു.

  താനാരെയും പറ്റി കുറ്റം പറഞ്ഞിട്ടില്ലെന്ന് പറയാറുള്ള ധന്യയുടെ വീഡിയോ കണ്ടതോടെ എല്ലാവരിലും ഞെട്ടലുണ്ടാക്കി. പക്ഷെ ധന്യയുടെ വിഷയം അധികമാരും ചർച്ച ചെയ്തില്ല.

  പകരം ദിൽഷ-ബ്ലെസ്ലി, റോബിൻ ത്രികോണ പ്രണയകഥയും അതേ ചുറ്റിപറ്റി നടന്ന പ്രശ്നങ്ങളുമാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. ധന്യയും ലക്ഷ്മിപ്രിയയും ബ്ലെസ്ലി വിഷയത്തിൽ ദിൽഷയെ കുറ്റപ്പെടുത്തുന്ന വീഡിയോ കാണിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

  ദിൽഷ ശക്തമായി പ്രതികരിക്കാത്തത് കൊണ്ടാണ് ബ്ലെസ്ലി ദിൽഷയ്ക്ക് പിറകെ പ്രേമമാണന്ന് പറഞ്ഞ് നടന്ന് ബുദ്ധിമുട്ടിക്കുന്നത് എന്നാണ് ലക്ഷ്മിപ്രിയയും ധന്യയും തമ്മിൽ പറഞ്ഞത്. വീഡിയോ പ്ലെ ചെയ്ത് തീർന്നതോടെ ദിൽഷ പ്രതികരിക്കാൻ തുടങ്ങി.

  താൻ പലപ്പോഴായി ബ്ലെസ്ലിയെ വിലക്കുകയും ശാസിക്കുകയും ചെയ്തിരുന്നുവെന്നും പറയാവുന്നതിന്റെ പരിധി വിട്ട് പറഞ്ഞിട്ടും ബ്ലെസ്ലി അതുതന്നെ തുടരുകയാണെന്നും ദിൽ‌ഷ പറഞ്ഞു.

  ഇതോടെ ലക്ഷ്മിപ്രിയയും റിയാസും ചേർ‌ന്ന് ദിൽഷയെ കുറ്റപ്പെടുത്തി. പറയേണ്ടത് പറയേണ്ടിടത്ത് പറയാൻ ദിൽഷ ശ്രമിക്കുന്നില്ലെന്നും ബ്ലെസ്ലി എപ്പോഴും കൂടെവേണമെന്ന് ആ​ഗ്രഹിക്കുന്നത് കൊണ്ടാകും ശക്തമായി സംസാരിക്കാൻ ദിൽഷ മടികാണിക്കുന്നത് എന്നുമാണ് റിയാസും ‌ലക്ഷ്മിപ്രിയയും പറഞ്ഞത്.

  ഇതോടെ ബ്ലെസ്ലിയും പ്രതികരിക്കാൻ തുടങ്ങി. തന്റെ പ്രണയം ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും ഇതെന്റെ ജീവിതമായതിനാൽ പ്രണയം ഇനി താൻ പറയുമെന്നും പ്രതീക്ഷയും വിശ്വസവുമുണ്ടെന്നും ആരെങ്കിലും പറഞ്ഞതിന്റെ പേരിൽ ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും ബ്ലെസ്ലി പറഞ്ഞു.

  ബ്ലെസ്ലി മനപൂർവം ദിൽഷയെ ഉപദ്രവിക്കുകയാണെന്നും റിയാസ് പറഞ്ഞു. സൂരജ് അടക്കമുള്ളവർ ചേർന്ന് ദിൽഷ-ബ്ലെസ്ലി-റോബിൻ ത്രികോണ പ്രണയകഥ പൊളിച്ചടുക്കുന്നതാണ് പിന്നീട് കണ്ടത്.

  ശേഷം സങ്കടത്തിലായ ദിൽഷ കരയുകയായിരുന്നു. തനിക്ക് ബ്ലെസ്ലിയോടോ റോബിനോടോ പ്രണയമില്ലെന്നും റോബിനോട് വീട്ടിൽ എത്തുമ്പോൾ വേറെ കല്യാണം ആലോചിച്ചോളാൻ താൻ പറഞ്ഞിരുന്നുവെന്നും ദിൽഷ പറഞ്ഞു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: final weekly task destroyed contestants inner peace, new fights started
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X