നീയാണ് വിന്നര്‍, നീയാണ് ബിഗ് ബോസ്! പുറത്തായ റിയാസിന് ആര്‍പ്പുവിളിച്ച് മത്സരാര്‍ഥികള്‍

ബിഗ് ബോസ് ഫിനാലെയിലെ ടോപ് 3 ആയി റിയാസ് സലീം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഷോ യിലേക്ക് എത്തിയ റിയാസ് ആ ഗെയിം മാറ്റി മറിച്ച വ്യക്തിയായിരുന്നു. പല ശക്തരായ മത്സരാര്‍ഥികളെയും റിയാസിന്റെ ഗെയിമിലൂടെ പുറത്തേക്ക് പോയിരുന്നു. മികവുറ്റ പ്രകടനം കാഴ്ച വെച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ ലഭിച്ച റിയാസ് വിന്നറാവുമെന്ന പ്രവചനങ്ങളാണ് മുന്‍പ് ഉണ്ടായിരുന്നത്.

എന്നാല്‍ മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച് മൂന്നാം സ്ഥാനത്തേക്ക് റിയാസ് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ശക്തമായ മത്സരത്തിനൊടുവിലാണ് റിയാസ് പുറത്തേക്ക് പോവുന്നത്. അതേ സമയം ഫിനാലെ വേദിയിലേക്ക് തിരികെ വന്ന റിയാസിന് വേണ്ടി ആര്‍പ്പുവിളികളാണ് ഉയര്‍ന്നത്. പുറത്തായ മത്സരാര്‍ഥികളില്‍ ഭൂരിഭാഗം പേരും റിയാസാണ് വിന്നറെന്ന് വിളിച്ച് പറഞ്ഞ് കൊണ്ടേ ഇരുന്നു. ജാസ്മിനും നിമിഷയും അടക്കമുള്ള മത്സരാര്‍ഥികള്‍ കരച്ചിലോടെയാണ് റിയാസിന്റെ വിധിയെ സ്വീകരിച്ചത്.

 ഗെയിം ചെയിഞ്ചര്‍ ഓഫ് ദി ബിഗ് ബോസ് ഷോ എന്ന അവാര്‍ഡാണ് റിയാസിന് ലഭിച്ചത്

ഗെയിം ചെയിഞ്ചര്‍ ഓഫ് ദി ബിഗ് ബോസ് ഷോ എന്ന അവാര്‍ഡാണ് റിയാസിന് ലഭിച്ചത്. അതേ സമയം റിയാസിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തണയണ് റിയാസിന് ലഭിക്കുന്നത്. ഇത്തവണ വിന്നറാവാന്‍ യോഗ്യന്‍ റിയാസാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഭൂരിഭാഗം പേരും പറയുന്നത്.

 റിയാസ് ലക്ഷകണക്കിന് ജനങ്ങള്‍ക്ക് എതിരെ നിന്ന് കളിച്ച് നേടിയ ഈ മൂന്നാം സ്ഥാനത്തിന് അഭിനന്ദനങ്ങള്‍

റിയാസ് ലക്ഷകണക്കിന് ജനങ്ങള്‍ക്ക് എതിരെ നിന്ന് കളിച്ച് നേടിയ ഈ മൂന്നാം സ്ഥാനത്തിന് അഭിനന്ദനങ്ങള്‍. നിന്നെ സ്‌നേഹിച്ചിരുന്ന ഒരാളെ പോലും വേരുപ്പിക്കതെ, വെറുത്തിരുന്നവരെ പോലും നിന്റെ ആരാധകരാക്കിയാണ് നീ ഇവിടുന്ന് മടങ്ങുന്നത്. അത് നിന്റെ വിജയമാണെന്ന് ആരാധകര്‍ പറയുന്നു.

റിയാസ് അതിന് യോഗ്യനായിരുന്നു എന്നാണ് ബിഗ് ബോസ് ആരാധകർ ഒരുപോലെ പറയുന്നത്

റിയാസ് അതിന് യോഗ്യനായിരുന്നു എന്നാണ് ബിഗ് ബോസ് ആരാധകർ ഒരുപോലെ പറയുന്നത്. പക്ഷെ ഇതൊരു മത്സരമാണ്. നീ ഇവിടെ വിജയിയായിട്ടല്ല പുറത്തേക്ക് പോകുന്നത് എങ്കിലും, നീ മുന്നോട്ട് വെച്ച ആശയങ്ങൾ, നിലപാടുകൾ ഒന്നും പരാജയപ്പെടുന്നില്ല. 58 ദിവസങ്ങൾ കൊണ്ട് നിരവധി ഹൃദയങ്ങൾ കീഴടക്കിയാണ് നീ വിട പറയുന്നത്.

നിരവധി പേർക്ക് തൻ്റേടത്തോടെ പല കാര്യങ്ങളും തുറന്ന് സംസാരിക്കാനുള്ള ധൈര്യം നൽകിയാണ് നീ വിട പറയുന്നത്. സ്വന്തം സ്വത്വം തുറന്ന് പറയാനുള്ള ആർജ്ജവവും നിരവധി ആളുകൾക്ക് നീ നൽകി.

ലക്ഷകണക്കിന് ജനങ്ങൾക്ക് എതിരെ നിന്ന് കളിച്ച് നീ നേടിയ ഈ മൂന്നാം സ്ഥാനം അഭിനന്ദനം അർഹിക്കുന്നതാണ്

തുടർന്നുള്ള ജീവിതത്തിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. തുടർന്ന് വിദേശത്തു പോയി പഠിക്കാനും, സ്വന്തമായി വീട് ഉണ്ടാക്കാനും, മാതാപിതാക്കൾക്ക് ഒപ്പം ദീർഘകാലം സസുഖം ജീവിക്കാനും സാധിക്കട്ടെ. ലക്ഷകണക്കിന് ജനങ്ങൾക്ക് എതിരെ നിന്ന് കളിച്ച് നീ നേടിയ ഈ മൂന്നാം സ്ഥാനം അഭിനന്ദനം അർഹിക്കുന്നതാണ്.

റിയാസ് നിന്നെ സ്നേഹിച്ചിരുന്ന ഒരാളെ പോലും വെറുപ്പിക്കതെ, വെറുത്തിരുന്നവരെ പോലും നിൻ്റെ ആരാധകരാക്കിയാണ് നീ ഇവിടെ നിന്ന് മടങ്ങുന്നത്. അത് നിൻ്റെ വിജയമാണെന്നും ആരാധകർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X