'റോബിൻ ആറാടുകയാണ്....'; എപ്പിസോഡിൽ നിന്നും നീക്കം ചെയ്ത നൃത്തം പ്രേക്ഷകരെ മാനിച്ച് പബ്ലിഷ് ചെയ്ത് ബിഗ് ബോസ്!
ബിഗ് ബോസ് മലയാളം സീസൺ നാലിൽ ശനിയാഴ്ച താരരാജവ് മോഹൻലാലിന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചിരുന്നു. കേക്ക് മുറിയും ആദരിക്കലും മത്സരാർഥികളുടെ വിവിധ കലാപരിപാടികളുമെല്ലാം അരങ്ങേറി.
മത്സരാർഥികൾ ഡാൻസ്, പാട്ട്, സ്കിറ്റ് തുടങ്ങിയവയെല്ലാം അവതരിപ്പിച്ചിരുന്നു. അക്കൂട്ടത്തിൽ റോബിനും അപർണയും ചേർന്ന് ഒരു നൃത്തവും അവതരിപ്പിച്ചിരുന്നു.
മോഹൻലാലിന്റെ വന്ദനം എന്ന ചിത്രത്തിലെ കവിളിണയിൽ കുങ്കുമമോ എന്ന ഗാനത്തിനാണ് ഇരുവരും നൃത്തം ചെയ്തത്. ദിൽഷയായിരുന്നു കൊറിയോഗ്രാഫർ.
എന്നാൽ ഈ നൃത്തം മാത്രം എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തപ്പോൾ ഉണ്ടായിരുന്നില്ല അത് നീക്കം ചെയ്തിരുന്നു. എപ്പിസോഡ് സംപ്രേഷണം ചെയ്ത ശേഷം ബിഗ് ബോസ് പ്രേക്ഷകർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
റോബിന്റേയും അപർണയുടേയും നൃത്തം ബിഗ് ബോസ് അണിയറപ്രവർത്തകർ മനപൂർവം നീക്കം ചെയ്തതാണെന്ന് വരെ പ്രേക്ഷകർ സോഷ്യൽമീഡിയകളിൽ കുറിച്ചു.
ശേഷം പ്രേക്ഷകരുടെ അഭ്യർഥന മാനിച്ച് യുട്യൂബിൽ റോബിൻ-അപർണ നൃത്തം ബിഗ് ബോസ് ടീം പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു.

ഏറ്റവും ആത്മാർഥമായി മോഹൻലാലിന്റെ പിറന്നാൾ കളറാക്കുന്നതിന് വേണ്ടി നൃത്തം പരിശീലിച്ച രണ്ടുപേരായിരുന്നു റോബിനും അപർണയും.
യുട്യൂബിൽ പബ്ലിഷ് ചെയ്ത് മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് വ്യൂസാണ് റോബിൻ-അപർണ ഡ്യൂയറ്റ് ഡാൻസിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ആദ്യമായാണ് ഇരുവരും ചേർന്ന് നൃത്തം പൊതുവേദിയിൽ അവതരിപ്പിക്കുന്നത്.
മുമ്പ് നൃത്തം പരിശീലിച്ചിട്ടുള്ളവരല്ല ഇരുവരും. അതിനാൽ തന്നെ മനോഹരമായും നിഷ്ങ്കതയോടെയും ഇരുവരും അവതരിപ്പിച്ച നൃത്തം ലാലേട്ടനും നന്നായി ആസ്വദിക്കുന്നത് വീഡിയോയിൽ കാണാമായിരുന്നു.

വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നുണ്ട്. അടിപൊളി... ഇതിനായിരുന്നു മൊത്തം വെയ്റ്റിംഗ്.
കാണാഞ്ഞപ്പോ നല്ല നിരാശ തോന്നി. സംഗതി കളറായി, ഒരുപാട് സന്തോഷം ഇന്നലത്തെ എപ്പിസോഡിൽ കാണിക്കാതായപ്പോ സങ്കടം തോന്നി ഇപ്പോൾ ഹാപ്പിയായി എന്നൊക്കെയാണ് പ്രേക്ഷകർ കുറിച്ചത്.
ഡോ.റോബിൻ ആറാടുകയായിരുന്നുവെന്നും ചിലർ കമന്റ് ചെയ്തു. മോഹൻലാലിനായി ബൊക്കെയും പാൽപായസവും മത്സരാർത്ഥികൾ പിറന്നാൾ ദിനത്തിൽ തയ്യാറാക്കി നൽകിയിരുന്നു.

ലക്ഷ്മി പ്രിയയുടെ നാരയണീയം ചൊല്ലലിലൂടെയാണ് ബിഗ് ബോസിൽ മോഹൻലാൽ ബർത്ത് ഡെ സ്പെഷ്യൽ കലാപരിപാടികൾ ആരംഭിച്ചത്. മധുരമുള്ള പിറന്നാൾ സമ്മാനം എന്നാണ് മോഹൻലാൽ ലക്ഷ്മിയോട് പറഞ്ഞത്.
അഖിലും സൂരജും തമ്മിലുള്ള വളരെ രസകരമായ കോമഡി സ്കിറ്റും ഷോയുടെ മാറ്റ് കൂട്ടി. ശേഷം ബ്ലെസ്ലിയുടെയും കൂട്ടരുടെയും തകർപ്പൻ ഗാനങ്ങളാണ് ഷോയിൽ മുളങ്ങി കേട്ടത്. മോഹൻലാലിൻറെ സിനിമയിലെ ഗാനങ്ങളായിരുന്നു എല്ലാം.
ഒരുപാട് സിനിമകളുടെ ഓർമ്മകൾ നിങ്ങൾ എനിക്ക് സമ്മാനിച്ചുവെന്നാണ് മോഹൻലാൽ പറഞ്ഞത്. പിന്നാലെ ദിൽഷ, സുചിത്ര, ധന്യ എന്നിവർ ചേർന്ന് മോഹൻലാൽ ഹിറ്റ്സ് കോർത്തിണക്കി നൃത്തവും അവതരിപ്പിച്ചിരുന്നു.
അടിയും വഴക്കും നടക്കുന്ന ബിഗ് ബോസ് വീട്ടിൽ ഇത്തരം സന്തോഷം നിറയ്ക്കുന്ന നിമിഷങ്ങൾ വല്ലോപ്പോഴും മാത്രമാണ് സംഭവിക്കാറുള്ളത്.

ബിഗ് ബോസിൽ പിറന്നാൾ ആഘോഷിക്കാൻ സാധിച്ച സന്തോഷം മോഹൻലാലും പങ്കുവെച്ചിരുന്നു. അതേസമയം അപർണയാണ് എലിമിനേഷനിലൂടെ ഞായറാഴ്ച വീട്ടിൽ നിന്നും പുറത്തായത്.
ബിഗ് ബോസ് മലയാളം സീസണിൽ ആദ്യമായി വന്ന വിദേശ മത്സരാർഥിയായിരുന്നു അപർണ. എല്ലാവരോടും വലിയ സൗഹൃദം സൂക്ഷിച്ചിരുന്ന അപർണ ആരുടേയും വെറുപ്പ് സമ്പാദിക്കാതെയാണ് വീടിനോട് വിട പറഞ്ഞത്.
ബിഗ് ബോസ് മലയാളത്തിന്റെ ടൈറ്റിൽ നേടുന്ന ആദ്യ വിദേശിയായി മാറണമെന്ന ആഗ്രഹത്തോടെയാണ് അപർണ ബിഗ് ബോസ് സീസൺ ഫോറിൽ പങ്കെടുക്കാനെത്തിയത്.


Click it and Unblock the Notifications