'പ്രേക്ഷകരുടെ അഭിപ്രായം അറിയണം', സ്വയം നോമിനേറ്റായി സുചിത്ര, ബ്ലെസ്ലിയുടേയും ലക്ഷ്മിയുടേയും നീക്കം ഫലിച്ചു!

ഓരോ വീക്കെൻഡ് എപ്പിസോഡ് കഴിയുമ്പോഴും പ്രേക്ഷകർ കാത്തിരിക്കുന്നത് ഈ ആഴ്ച ആരൊക്കെയായിരിക്കും നോമിനേഷനിൽ വരിക എന്നറിയാനാണ്. ഇത്തവണയും വളരെ വ്യത്യസ്തമായ രീതിയിലാണ് നോമിനേഷൻ പ്രക്രിയ നടന്നത്.

മൂന്ന് പേർ വീതമുള്ള ​ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു നോമിനേഷൻ നടന്നു. ഒരോ ​ഗ്രൂപ്പിലേയും മൂന്ന് പേർ ചേർന്ന് പരസ്പരം ചർച്ച ചെയ്ത് ഒരാളെ തീരുമാനിക്കണം. നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ

സുചിത്ര, അഖിൽ, വിനയ്, സൂരജ് എന്നിവരാണ് നോമിനേഷൻ പട്ടികയിൽ എത്തിയിരിക്കുന്നത്. പുതിയ നോമിനേഷൻ പട്ടിക പ്രകാരം സുചിത്ര ആദ്യമായാണ് നോമിനേഷനിൽ വരുന്നത്.

കഴിഞ്ഞ ഒമ്പത് ആഴ്ചയായി സേഫ് ​ഗെയിം കളിച്ച് നോമിനേഷനിൽ വരാതെ പിടിച്ച് നിൽക്കുകയായിരുന്നു സുചിത്ര. ​നോമിനേഷൻ പ്രക്രിയയ്ക്ക് വേണ്ടി ​ഗ്രൂപ്പുകളായി തിരിഞ്ഞപ്പോൾ ബ്ലെസ്ലി, സുചിത്ര, ലക്ഷ്മിപ്രിയ എന്നിവർ ഒരു ​ഗ്രൂപ്പിലായിരുന്നു.

ബ്ലെസ്ലി ക്യാപ്റ്റനായതിനാൽ അവനെ നോമിനേറ്റ് ചെയ്യാൻ ലക്ഷ്മിപ്രിയയ്ക്കോ സുചിത്രയ്ക്കോ സാധിക്കില്ല. അതേസമയം ബ്ലെസ്ലിക്ക് സുചിത്ര, ലക്ഷ്മിപ്രിയ എന്നിവരിൽ ആര് നോമിനേറ്റ് ചെയ്യപ്പെടണമെന്ന ചർച്ചയിൽ പങ്കെടുക്കാനും തീരുമാനം എടുക്കാനും സാധിക്കുമായിരുന്നു.

സുചിത്ര നോമിനേഷനിൽ

ഏറ്റവും കൂടുതൽ ആഴ്ച നോമിനേഷനിൽ വന്ന വ്യക്തിയാണ് താനെന്നും എല്ലാ ആഴ്ചയും പെട്ടി പാക്ക് ചെയ്ത് മടുത്തുവെന്നും അതിനാൽ ഈ ആഴ്ച താൻ നോമിനേഷനിൽ വരാൻ ആ​ഗ്രഹിക്കുന്നില്ലെന്നുമാണ് ലക്ഷ്മിപ്രിയ വാദിച്ചത്.

ശേഷം സംസാരിച്ച താൻ സ്വയം നോമിനേറ്റ് ആകുന്നുവെന്ന് പറയുകയായിരുന്നു. പ്രേക്ഷകരുടെ അഭിപ്രായം എന്താണെന്ന് അറിയാൻ അവസരം ലഭിച്ചിട്ടില്ലെന്നും അതിനുള്ള അവസരമായി ഇത്തവണത്തെ നോമിനേഷനെ കാണുന്നുവെന്നും പറഞ്ഞാണ് സുചിത്ര സ്വയം നോമിനേറ്റായത്.

സുചിത്രയുടെ തീരുമാനത്തെ ബ്ലെസ്ലിയും ലക്മിപ്രിയയും പിന്തുണച്ചു. സുചിത്ര മാത്രമല്ല ലക്ഷ്മിപ്രിയയും നോമിനേഷനിൽ വരണമെന്ന് ആ​ഗ്രഹമുള്ളയാളാണ് താനെന്നാണ് ബ്ലെസ്ലി പറഞ്ഞത്.

സേഫ് ​ഗെയിം കളിച്ചിരുന്ന സുചിത്ര

ബി​ഗ് ബോസ് വീടിനുള്ളിലെ താമസം അമ്പത്തിയെട്ട് ദിവസമായിട്ടും കാര്യമായ പ്രകടനങ്ങളൊന്നും കാഴ്ചവെക്കാൻ സുചിത്രയ്ക്കായിട്ടില്ല. അതിനാൽ തന്നെ പ്രേക്ഷകരുടെ സ്നേഹവും സുചിത്രയ്ക്ക് ലഭിച്ചിട്ടില്ല.

ഇത്തവണത്തെ നോമിനേഷൻ പട്ടിക പുറത്തുവന്നതോടെ സുചിത്ര പുറത്ത് പോകാനുള്ള സാധ്യതയാണ് ബി​ഗ് ബോസ് പ്രേക്ഷകർ മുന്നോട്ട് വെക്കുന്നത്.

ഇതുവരെ നോമിനേഷനിൽ‌ ഉൾപ്പെടാതിരുന്നതിനാൽ മാത്രമാണ് സുചിത്രയ്ക്ക് അമ്പത് ദിവസം പൂർത്തിയാക്കാൻ കഴിഞ്ഞത്. അല്ലാത്തപക്ഷം നിമിഷയ്ക്കും അപർണയ്ക്കും മുമ്പ് പുറത്താകുമായിരുന്ന മത്സരാർഥിയായിരുന്നുസുചിത്ര.

കഴിഞ്ഞ ആഴ്ചയിൽ നോമിനേഷനിൽ നിന്നും തലനാരിഴയ്ക്കാണ് സുചിത്ര പുറത്തായത്.

പെട്ടി പാക്ക് ചെയ്യാൻ മടിയാണെന്ന് ലക്ഷ്മിപ്രിയ

അതേസമയം പതിവായി നോമിനേഷനിൽ വരാറുള്ള റോബിൻ, ദിൽഷ, ജാസ്മിൻ, ലക്ഷ്മിപ്രിയ എന്നിവരൊന്നും ഇത്തവണത്തെ നോമിനേഷനിൽ ഇല്ല.

ഏറ്റവും അവസാനം വീട്ടിൽ നിന്നും പുറത്തായത് അപർണ മൾബറിയാണ്. ഇത്തവണ വളരെ രസകരമായ ഒരു ഗെയിമിലൂടെയായിരുന്നു മത്സരാർഥികളെ പ്രേക്ഷക വിധി ബി​ഗ് ബോസ് അറിയിച്ചത്.

എവിക്ഷൻ പട്ടികയിൽ ഉണ്ടായിരുന്ന അപർണയ്ക്കും ദിൽഷയക്കും ഒരു കാർഡ് നൽകി അത് ഉരച്ചുനോക്കാൻ പറഞ്ഞു ദിൽഷയുടെ കാർഡിൽ സേവ്‍ഡെന്നും അപർണയുടേതിൽ എലിമിനേറ്റഡ് എന്നുമായിരുന്നു എഴുതിയത്. അങ്ങനെ അപർണ മൾബറിയും ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായി.

Recommended Video

വന്നു പറഞ്ഞാൽ റോബിനെ ഞാൻ കെട്ടിച്ചുകൊടുക്കും | Bigg Boss Malayalam Dilsha's Brother Reveals
നോമിനേഷനിൽ നാല് പേർ മാത്രം

ബി​ഗ് ബോസ് മലയാളം വിജയിക്കുന്ന ആദ്യ വിദേശിയാകണമെന്നത് അപർണയുടെ ആ​ഗ്രഹമായിരുന്നു. ഓരോ ആഴ്ചയും ആളുകൾ കൊഴിഞ്ഞുപോകുമ്പോൾ വീട്ടിലുള്ളവരെ എണ്ണം ചുരുങ്ങുകയാണ്.

ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്നത് പന്ത്രണ്ട് മത്സരാർഥികൾ മാത്രമാണ്. പാതി ദൂരം പിന്നിട്ട ബി​ഗ് ബോസ് മലയാളം നാലാം സീസൺ ഫിനാലയിലേക്ക് എത്താൻ കുറച്ച് ആഴ്ചകൾ മാത്രമെ അവശേഷിക്കുന്നുള്ളൂ.

അതേസമയം ഇപ്പോൾ വീട്ടിലുള്ള മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ജനപിന്തുണ റോബിനും ബ്ലെസ്ലിക്കുമാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X