ഡോക്ടറെ ഒറ്റപ്പെടുത്തിയാലും ഇനി ആരും വിശ്വസിക്കില്ല, അഖിലിന്റെ തന്ത്രം വെളിപ്പെടുത്തി ഫിറോസ് ഖാന്‍
മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. മത്സരം ആരംഭിച്ചിട്ട് ഒരാഴ്ച പിന്നിടുകയാണ് നാടകീയ സംഭവങ്ങളാണ് ഓരോദിവസം ബിഗ് ബോസ് ഹൗസില്‍ അരങ്ങേറുന്ന്. മത്സരത്തെ മത്സരമായി കണ്ട് കൃത്യമായ ഗെയിം പ്ലാനോട് കൂടിയാണ് മത്സരാര്‍ത്ഥികള്‍ ഇക്കുറി ഷോയില്‍ എത്തിയിരിക്കുന്നത്. ആദ്യ ദിവസം മുതല്‍ തന്നെ ഇത് പുറത്ത് എടുക്കുകയും ചെയ്തു. മത്സരാര്‍ത്ഥികളുടെ ഈ ഗെയിം സ്പരിറ്റിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒപ്പം നല്ല പിന്തുണയും ലഭിക്കുന്നുണ്ട്.
ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയാവുന്ന പേരാണ് ഡോക്ടര്‍ റോബിന്റേത്. ഷോ തുടങ്ങി ആദ്യ ദിവസം തന്നെ ഡോക്ടര്‍ ക്യാമറ സ്‌പെയിസ് നേടിയിരുന്നു. സഹമത്സരാര്‍ത്ഥികളുമായി സൗഹൃദം ഉണ്ടക്കി എടുക്കാന്‍ ഇതുവരെ ഡോക്ടറിന് കഴിഞ്ഞിട്ടില്ല. ഷോ അതിന്റെ രണ്ടാം വീക്കിലേയ്ക്ക് കടക്കുമ്പോള്‍ മറ്റുള്ളവരുമായി കൂടുതല്‍ അകന്ന്പോവുകയാണ് റോബിന്‍. ഡോക്ടറിന്റെ ഈ അകല്‍ച്ച ബിഗ് ബോസ് ഹൗസിലും പുറത്തും ചര്‍ച്ചയായിട്ടുണ്ട്.

കഴിഞ്ഞ ദിവസം മറ്റുള്ളവര്‍ തന്നെ കോര്‍ണര്‍ ചെയ്യുന്ന തരത്തില്‍ ഡോക്ടര്‍ സംസാരിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലും ബിഗ് ബോസ് ഗ്രൂപ്പുകളിലും ചര്‍ച്ചയായിരുന്നു. ഡോക്ടറിന്റെ ആരോപണത്തിനെതിരെ മറ്റുള്ള മത്സരാര്‍ത്ഥികള്‍ രംഗത്ത് എത്തിയിരുന്നു. ക്യാമറ സ്‌പെയിസ് നേടുന്നതിന് വേണ്ടിയുള്ള റോബിന്റെ തന്ത്രമായിരുന്നു എന്നാണ് മത്സരാര്‍ത്ഥികള്‍ പറഞ്ഞത്. ഇതിന് ശേഷം കുട്ടി അഖില്‍ ഇത് എടുത്തു പറയുകയും ചെയ്തു. ബിഗ് ബോസ് ഇത് സംപ്രേക്ഷണം ചെയ്യണമെന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഇക്കാര്യം ക്യാമറയിലൂടെ പറഞ്ഞത്. അഖിലിന്റെ വാക്കുകള്‍ വൈറലാവുകയും ചെയ്തു.

ഇപ്പോഴിത ഡോക്ടര്‍റിനെതിരെയുള്ള അഖിലിന്റെ ഗെയിം തന്ത്രത്തെ കുറിച്ച് പറയുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം ഫിറോസ് ഖാന്‍. തന്റെ യൂട്യൂബ ചാനലിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. അഖിലിന്റെ തന്ത്രം ഡോക്ടറിന് വിനയാവുമെന്നാണ് ഫിറേസ് ഖാന്‍ പറയുന്നത്. കാരണം കൃത്യമായി പറയുന്നുമുണ്ട്. ഇനി മറ്റുള്ളവര്‍ ഒറ്റപ്പെടുത്തിയാല്‍ പോലും ഡോക്ടറുടെ ഗെയിം പ്ലാനായി മാത്രമേ പ്രേക്ഷകര്‍ കാണുകയുള്ളൂ. ഇനി 16 പേര്‍ക്ക് വേണമെങ്കിലും ഡോക്ടറെ യഥാര്‍ത്ഥത്തില്‍ ഒറ്റപ്പെടുത്താനുള്ള ലൈസന്‍സാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നതെന്നും ഫിറോസ് പറയുന്നു. ഫിറോസ് പറഞ്ഞ കാര്യം വളരെ ശിയാണെന്നാണ് പ്രേക്ഷകരും പറയുന്നത്.

അതേസമയം ഡോക്ടര്‍ റോബിന്‍ ഡോക്ടര്‍ രജിത് കുമാറിന് അനുകരിക്കുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. രണ്ടാം സീസണ്‍ മുതലാണ് 'ഒറ്റപ്പെടുത്തല്‍'വാക്ക് കേട്ട് തുടങ്ങിയത്. രജിത് കുമാര്‍ അന്ന് പെരുമാറിയത് പോലെയാണ് ഇന്ന് റോബിന്റെ പെരുമാറ്റമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ ഈ ഗെയിം ഇനി ഇവിടെ എടുക്കില്ലെന്നും ആരാധകര്‍ പറയുന്നുണ്ട്. റോബിനെ വിമര്‍ശിച്ച് അനുകൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
Recommended Video

ബിഗ് ബോസ് സീസണ്‍ 4 ലെ പുതുമുഖമാണ് ഡോ റോബിന്‍. ഷോയില്‍ വിജയിക്കണമെന്ന ഒറ്റ തീരുമാനത്തിലാണ് ഡോക്ടര്‍ എത്തിയിരിക്കുന്നത്. ഇതിനായി മാസങ്ങളോളം തയ്യാറെടുപ്പും നടത്തിയതിന് ശേഷമാണ് ഡോക്്ടര്‍ ഹൗസിലെത്തിയിരിക്കുന്നത്. എന്തായാലും അധികം ആര്‍ക്കും പരിചയമില്ലാത്ത ഡോ. റോബിന്‍ രാധാകൃഷ്ണന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വന്‍ തരംഗമായി മാറിയിരിക്കുകയാണ്. ആദ്യത്തെ ആഴ്ചകളില്‍ കണ്ടസ റോബിനെയല്ല ഇപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ കാണുന്നത്.


Click it and Unblock the Notifications