ഇത് കിട്ടുമെന്ന് പറഞ്ഞ് കൂടെ നിന്നത് ഭാര്യയാണ്; ബിഗ് ബോസിലെ ആദ്യ മത്സരാര്‍ഥി നവീന്‍ അറയ്ക്കല്‍ പറയുന്നതിങ്ങനെ

ഒരു വര്‍ഷത്തിന് ശേഷം മലയാളത്തില്‍ വീണ്ടും ബിഗ് ബോസ് ഷോ ആരംഭിച്ചിരിക്കുകയാണ്. ആഴ്ചകളായി മത്സരാര്‍ഥികളെ കുറിച്ചുള്ള പ്രതീക്ഷകളും ആകാംഷയുമായിരുന്നു ആരാധകര്‍ക്ക്. ഒടുവില്‍ മലയാളികള്‍ക്ക് സുപരിചിതരായവരും അല്ലാത്തവരുമായ പതിനേഴ് പേര്‍ ബിഗ് ബോസിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ഈ സീസണില്‍ ആദ്യത്തെ മത്സരാര്‍ഥിയായി ബിഗ് ബോസിലേക്ക് വന്നത് ടെലിവിഷന്‍ നടന്‍ നവീന്‍ അറയ്ക്കലാണ്.

തുടക്കം മുതല്‍ പ്രെഡിക്ഷന്‍ ലിസ്റ്റില്‍ നിറഞ്ഞ് നിന്ന താരമാണ് നവീന്‍. ഏറെ കാലത്തെ തന്റെ ആഗ്രഹമാണ് ബിഗ് ബോസിലേക്ക് വരിക എന്നത്. ആദ്യ സീസണ്‍ മുതല്‍ അതിന് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും ഇന്‍ട്രോയിലൂടെ നടന്‍ പറഞ്ഞിരുന്നു. 'ബിഗ് ബോസില്‍ വരണമെന്ന ആഗ്രഹം എനിക്ക് വന്നപ്പോള്‍ മുതല്‍ നിങ്ങള്‍ക്ക് കിട്ടുമെന്നും പോകാന്‍ പറ്റുമെന്നും പറഞ്ഞ് പിന്തുണ നല്‍കിയത് ഭാര്യ സിനിയാണെന്ന നവീന്‍ പറയുന്നു.

naveen-arakkal

എന്റെ എല്ലാ ഉയര്‍ച്ച താഴ്ചകളിലും കൂടെ നിന്ന ആളാണ് സിനി. ഭാര്യയും രണ്ട് മക്കളും അച്ഛനും അമ്മയും അനിയനും അടങ്ങുന്നതാണ് എന്റെ കുടുംബം. അതേ സമയം ജിമ്മില്‍ പോവുന്നതിനെ പറ്റിയും നവീന്‍ പറഞ്ഞിരുന്നു. കുടുംബം കഴിഞ്ഞാല്‍ താന്‍ ഏറ്റവുമധികം സമയം ചെലവഴിക്കുന്നത് ജിമ്മിലാണ്. എന്തൊക്കെ സങ്കടം വന്നാലും ജിമ്മില്‍ പോകുമെന്ന് നവീന്‍ പറഞ്ഞെങ്കിലും ബിഗ് ബോസില്‍ അതിനുള്ള സൗകര്യം ഉണ്ടോന്ന് സംശയമാണെന്നും അവതരാകന്‍ സൂചിപ്പിച്ചു. ജിമ്മില്‍ പോയില്ലെങ്കില്‍ ചിലപ്പോള്‍ തനിക്ക് പ്രശ്‌നമാണെന്നും താരം സൂചിപ്പിച്ചു.

എന്തായാലും ബിഗ് ബോസിലെ ആദ്യ മത്സരാര്‍ഥിയായി പ്രവേശിച്ച നവീന്‍ ആദ്യം തന്നെ ജിം കണ്ട സന്തോഷവും പ്രകടിപ്പിച്ചു. പിന്നീട് വന്ന മത്സരാര്‍ഥികളെ ഓരോരുത്തരെയായി സ്വീകരിക്കുകയും വിശേഷങ്ങള്‍ പങ്കുവെക്കുകയുമൊക്കെ നടന്‍ ചെയ്തിരുന്നു. എന്തായാലും ശാരീരികമായിട്ടുള്ള ടാസ്‌കുകള്‍ ചെയ്യാന്‍ നവീന് സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് നവീനും സിനിയും വിവാഹിതരാവുന്നത്. തൻ്റെ പ്രണയകഥ നവീൻ മുൻപ് വെളിപ്പെടുത്തിയിരുന്നു.

സീരിയല്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന നവീന്‍ പതിനെട്ട് വര്‍ഷത്തോളമായി അഭിനയിക്കുന്നു. ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു താരം. നായകനെക്കാളും കൂടുതല്‍ വില്ലന്‍ വേഷങ്ങളാണ് നവീന്‍ ചെയ്തിരുന്നത്. ബിഗ് ബോസിലെ ശക്തനായ മത്സരാര്‍ഥിയാവാന്‍ താരത്തിന് സാധിക്കുമെന്നാണ് പ്രവചനങ്ങള്‍.

More from Filmibeat

Read more about: Naveen Arakkal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X