'എന്നെ ഉപദ്രവിച്ച സ്ത്രീ', വെറുപ്പ് മറന്ന് അമ്മയ്ക്കൊപ്പം വീഡിയോയുമായി നിമിഷ, മിനിറ്റുകൾക്കകം നീക്കം ചെയ്തു!
ബിഗ് ബോസ് സീസൺ ഫോർ കണ്ട ഏറ്റവും ശക്തയായ മത്സരാർഥികളിൽ ഒരാളായിരുന്നു മലയാളിയും ബാംഗ്ലൂരിൽ സ്ഥിര താമസക്കാരിയുമായ നിമിഷ. ഫൈനൽ ഫൈവിൽ എത്തുമെന്ന് എല്ലാവർക്കും നിമിഷയെ കുറിച്ച് പ്രതീക്ഷയുണ്ടായിരുന്നു.
സീക്രട്ട് റൂമിൽ കഴിഞ്ഞ ശേഷം പുറത്തെത്തിയ നിമിഷ വളരെ സ്മാർട്ടായാണ് ഗെയിം കളിച്ചത്. പക്ഷെ പലപ്പോഴും നിലപാടുകൾ സ്വീകരിക്കുമ്പോൾ ഡബിൾ സ്റ്റാൻഡ് കാണിച്ചതിനാലും പ്രിയ കൂട്ടുകാരി ജാസ്മിനെ തിരുത്തുന്നതിൽ പരാജയമായിരുന്നതിനാലും നിമിഷയ്ക്ക് ജനപിന്തുണ കുറവായിരുന്നു.
അഡ്വക്കേറ്റും മോഡലുമായ നിമിഷ താൻ കടന്നുവന്ന വഴികളെ കുറിച്ചെല്ലാം ഹൗസിൽ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.
തന്റെ അച്ഛനും അമ്മയും തന്നെ ഉപദ്രവിച്ചതിനെ കുറിച്ചും മാനസീകമായി പീഡിപ്പിച്ചതിനെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരുന്നു. തന്റെ അമ്മ തന്നെ ഉപേക്ഷിച്ച് അനിയന് വേണ്ടി മാത്രം ജീവിച്ച വ്യക്തിയാണെന്നും നിമിഷ വെളിപ്പെടുത്തിയിരുന്നു.
ഒരു ടാസ്‌കിന്റെ ഭാഗമായിട്ടാണ് നിമിഷ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. തന്നെ ഒറ്റപ്പെടുത്തിയത് അമ്മയാണെന്നും തന്നെ ഇട്ടിട്ട് അനിയനെയും കൊണ്ടുപോയ തള്ളയാണ് തന്റെ അമ്മയെന്നുമെല്ലാം നിമിഷ അമ്മയെ വിശേഷിപ്പിച്ചിരുന്നു. ഉപദ്രവിക്കാവുന്നിടത്തോളം തന്നെ ഉപദ്രവിച്ചുവെന്നും നിമിഷ പറഞ്ഞിരുന്നു.

അമ്മയെ തള്ളയെന്ന് വിശേഷിപ്പിച്ചതിന്റെ പേരിൽ പിന്നീട് ലക്ഷ്മിപ്രിയയും നിമിഷയും തമ്മിൽ വലിയ വഴക്കുകൾ ഉണ്ടാവുകയും ചെയ്തിരുന്നു. പിന്നീടൊരിക്കൽ തള്ള എന്ന പദം ലക്ഷ്മിപ്രിയ ഉപയോഗിച്ചപ്പോഴും നിമിഷ രംഗത്തെത്തിയിരുന്നു.
താൻ തന്റെ അമ്മയെ തള്ളയെന്ന് വിളിക്കുന്നപോലെ വഴിയിൽ പോകുന്നവർക്കെല്ലാം അങ്ങനെ വിളിക്കാൻ അവകാശമില്ലെന്നാണ് ലക്ഷ്മിപ്രിയയോട് നിമിഷ പറഞ്ഞത്. നിമിഷ പുറത്താക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ വലിയ കോളിളക്കം നിമിഷയും ദിൽഷയും ലക്ഷ്മിപ്രിയയും തമ്മിൽ ഇതേ വിഷയത്തിൽ നടന്നിരുന്നു.
ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയ നിമിഷ പിന്നീട് കുടുംബവുമായി ഒത്തുചേർന്നതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. തനിക്ക് ബിഗ് ബോസ് ഫ്ലാറ്റിനേക്കാളും വില മതിക്കുന്ന കുടുംബത്തെ തിരിച്ച് കിട്ടിയെന്നാണ് നിമിഷ പറഞ്ഞത്.

'ബിഗ്ഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം അമ്മയെ വിളിച്ചു. നല്ല രീതിയിൽ എന്നോട് സംസാരിച്ചു. വീട്ടിലേക്ക് തിരിച്ച് വിളിച്ചു' എന്നുമാണ് നിമിഷ പറഞ്ഞത്. ഇപ്പോൾ അമ്മയ്ക്കൊപ്പമുള്ള വീഡിയോയും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നിമിഷ.
ആദ്യമായാണ് അമ്മയ്ക്കൊപ്പമുള്ള വീഡിയോ നിമിഷ പങ്കുവെക്കുന്നത്. എന്നാൽ വീഡിയോ സ്റ്റോറിയാക്കി നിമിഷങ്ങൾക്കകം തന്നെ നിമിഷ നീക്കം ചെയ്തു. അതിനുള്ള കാരണം വ്യക്തമല്ല.
ബിഗ് ബോസ് ഹൗസിൽ നിന്ന് ഇറങ്ങിയതോടെ അഭിമുഖങ്ങളിലും നിമിഷ നിറഞ്ഞ് നിൽക്കുകയാണ്. വീട്ടിലെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ജാസ്മിനൊപ്പമാണ് നിമിഷ ഹോളിഡെയ്സെല്ലാം ആഘോഷിക്കുന്നത്.

ബിഗ് ബോസ് സീസൺ നാലിന്റെ അറുപത്തിഒമ്പതാമത്തെ എപ്പിസോഡിലാണ് മത്സരാർത്ഥിയായ ജാസ്മിൻ സ്വയം പുറത്തേക്ക് പോയത്. റിയാസിനെ തല്ലിയെന്ന ആരോപണത്താൽ ഡോ.റോബിനെ ഷോയിൽ നിന്നും മാറ്റിനിർത്തിയിരുന്നു.
ബിഗ് ബോസ് റോബിനെ തിരിച്ചുകൊണ്ട് വരുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് ജാസ്മിൻ സ്വയം പുറത്തേക്ക് പോവുകയായിരുന്നു. നിമിഷയാണ് ജാസ്മിനെ സ്വീകരിക്കാൻ എത്തിയത്. ജാസ്മിൻ ജയിച്ച് കപ്പ് ഉയർത്തണമെന്ന് നിമിഷയ്ക്ക് ആഗ്രഹമുണ്ടായിരുന്നു.
ആ സമയത്താണ് അപ്രതീക്ഷിതമായി ജാസ്മിൻ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് വന്നത്. ജാസ്മിൻ പുറത്തായതിന് പിന്നാലെ റോബിനും ഷോയിൽ നിന്നും പുറത്താക്കപ്പെട്ടു. മോഡലിങും ഫോട്ടോഷൂട്ടുമായി തിളങ്ങിയ നിമിഷ ഹോസിൽ നിന്നും എവിക്ടായ ഡെയ്സി, അപർണ, നവീൻ എന്നിവർക്കൊപ്പമെല്ലാം വിനോദയാത്ര പോയതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.


Click it and Unblock the Notifications