For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബി​ഗ് ബോസിലെ സ്ത്രീകൾക്ക് ഒരാഴ്ച വിശ്രമം, മോഹൻലാലിന് കൊടുത്ത വാക്ക് പാലിച്ച് പുരുഷന്മാർ അടുക്കളയിൽ!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ഒരോ ആഴ്ച പിന്നിടുമ്പോഴും കളി മുറുകുകയാണ്. നിമിഷ കൂടി പുറത്തായതോടെ വീട്ടിലുള്ളവരുടെ എണ്ണം പതിമൂന്നായി ചുരുങ്ങി. ഇനി അങ്ങോട്ട് ടോപ്പ് ഫൈവിൽ എത്താനും കപ്പ് നേടാനുമുള്ള മത്സരങ്ങളും പോരാട്ടങ്ങളുമായിരിക്കും മത്സരാർഥികളുടെ ഭാ​ഗത്ത് നിന്നും ഉണ്ടാവുക.

  ബി​ഗ് ബോസ് വീട്ടിൽ എല്ലാവിധ പ്രശ്നങ്ങളും സന്തോഷങ്ങളും തർക്കങ്ങളുമെല്ലാം നടക്കുന്നത് അടുക്കളെ ചുറ്റിപറ്റിയും അവിടുത്തെ വിഭവങ്ങളേയും വസ്തുക്കളേയും ചുറ്റിപറ്റിയായിരിക്കും. അതിനാൽ തന്നെ അടുക്കള എല്ലാ സീസണിലും മത്സരാർഥികളെപ്പോലെ തന്നെ പ്രസിദ്ധമാണ്.

  Also Read: 'വാശിക്ക് കളിച്ചത് ലക്ഷ്മിപ്രിയയും വിനയ്യിയും, മറ്റുള്ളവർ പുത്തരിക്കണ്ടം മൈതാനം പോലെ, റോൺസണെ സൂക്ഷിക്കണം'

  മൂന്ന് സീസണുകൾ ഇതുവരെ പൂർത്തിയായി എങ്കിലും ഇന്നേവരെ പുരുഷന്മാർ നയിക്കുന്ന ഒരു അടുക്കള ഉണ്ടായിട്ടില്ലെന്ന് പറയാം. എന്നാൽ ഇനിയുള്ള ഒരാഴ്ച വീട്ടിലെ എല്ലാവർക്കും വെച്ചുവിളമ്പുന്നത് പുരുഷന്മാരായിരിക്കും.

  തിങ്കളാഴ്ച മുതൽ പുരുഷന്മാർ പൂർണ്ണമായും അടുക്കളയിൽ കയറി കഴിഞ്ഞു. ബിഗ് ബോസിലെ വീട്ടിലെ ഓരോ ജോലികൾക്കുമായി ഓരോ ടീമിനെയും ഓരോ ആഴ്‍ച തെരഞ്ഞെടുക്കാറുണ്ട്. അങ്ങനെയാണ് ഇത്തവണ പുരുഷ അടുക്കളയും ബിഗ് ബോസിൽ വന്നത്.

  പുരുഷന്മാർ ഒത്തു ചേർന്ന് അടുക്കള ഒരാഴ്ച മുന്നോട്ട് കൊണ്ടുപോകണമെന്നത് അവതാരകൻ മോഹൻലാലിന്റെ നിർദേശമായിരുന്നു.

  Also Read: വിവാഹ മോചനത്തിന് പിന്നാലെ പുതിയ കാമുകനുമൊത്ത് രാഖി സാവന്ത്, പ്രണയസമ്മാ‌നമായി ബിഎംഡബ്ല്യുവും!

  പുരുഷ അടുക്കള എന്നെ ഒരു സങ്കൽപ്പത്തെ കുറിച്ച് ബിഗ് ബോസിൽ പലപ്പോഴായി മത്സരാർഥികൾ തമ്മിൽ ചർച്ചകൾ നടന്നിരുന്നു.
  ഇക്കാര്യത്തെ കുറിച്ച് മോഹൻലാലും മത്സരാർഥികളോട് ചോദിക്കുകയും അഭിപ്രായം ആരായുകയും ചെയ്‍തിരുന്നു. അത് നല്ലതാകും എന്നാണ് മത്സരാർഥികൾ പറഞ്ഞത്.

  എന്നാൽ പുരുഷ അടുക്കള നടപ്പിലിലായി കാണാഞ്ഞതിനാൽ ബി​ഗ് ബോസ് വിഷയത്തിൽ ഇടപെട്ട് വീണ്ടും മത്സരാർഥികളെ പുരുഷ അടുക്കളയെ കുറിച്ച് ഓർമിപ്പിച്ചു.

  കഴിഞ്ഞ ആഴ്‍ചത്തെ ചില രംഗങ്ങൾ ബിഗ് ബോസ് മത്സരാർഥികളെ കാണിച്ചു. ലക്ഷ്‍മി പ്രിയ അടക്കമുള്ളവർ അടുക്കളയിൽ പാചകം ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു.

  വിനയ് അടക്കമുള്ളവർ പുരുഷ മത്സരാർഥികൾ ഭക്ഷണം കഴിക്കുന്നതും. പുരുഷ അടുക്കളയെ കുറിച്ച് മോഹൻലാൽ സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണിച്ചു.

  എന്തുകൊണ്ടാണ് ഇത് കാണിച്ചത് എന്ന് അറിയാമോയെന്ന് ബിഗ് ബോസ് ചോദിച്ചു. കാര്യം മനസിലായെന്ന് എല്ലാ മത്സരാർഥികളും അറിയിച്ചു. ഒടുവിൽ പുരുഷ അടുക്കള ബിഗ് ബോസിൽ വന്നു.

  ഭക്ഷണം ഉണ്ടാക്കി സ്‍ത്രീ മത്സരാർഥികൾക്ക് പുരുഷന്മാരായ മത്സരാർഥികൾ നൽകുന്നതും ബിഗ് ബോസിൽ ഇന്ന് കണ്ടു. വിനയ് ഒരു ഷെഫ് കൂടിയായതിനാൽ വരും ദിവസങ്ങളിൽ വ്യത്യസ്ത വിഭവങ്ങൾ ബി​ഗ് ബോസ് അടുക്കളയിൽ പാകം ചെയ്യപ്പെട്ടേക്കും.

  മുമ്പുള്ള ആഴ്ചകളിൽ സ്ത്രീകശളും പുരുഷന്മാരും കലർന്നുള്ള ​ഗ്രൂപ്പാണ് കുക്കിങിൽ ഉണ്ടായിരുന്നത്. അപ്പോഴും സ്ത്രീകളായിരിക്കും ​ഭക്ഷണം തയ്യാറാക്കുന്നതിൽ മുന്നിലുണ്ടാവുക.

  അതിലൊരു മാറ്റം വരുത്താനാണ് ബി​ഗ് ബോസും ഉദ്ദേശിച്ചത്. ഇപ്പോൾ വീടിനെ നയിക്കുന്നത് അഖിലാണ്. വ്യത്യസ്തമായ നോമിനേഷൻ പ്രക്രിയ കഴിഞ്ഞതോടെ അപർണ, ധന്യ, ലക്ഷ്‍മി പ്രിയ, വിനയ്, ഡോ.റോബിൻ, ദിൽഷ, ബ്ലസ്‍ലി എന്നിവർ അടുത്ത ആഴ്‍ചത്തേയ്‍ക്കുള്ള നോമിനേഷനിൽ വന്നിരിക്കുകയാണ്.

  അവസാനമായി വീട്ടിൽ നിന്നും പടിയിറങ്ങിയത് നിമിഷയാണ്. എല്ലാവരെയും വിഷമത്തിലാക്കിയാണ് നിമിഷയുടെ എവിക്ഷൻ ബി​ഗ്ബോസ് പ്രഖ്യാപിച്ചത്.

  Recommended Video

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  ഷോ തുടങ്ങിയത് മുതൽ തുടങ്ങിയതാണ് ജാസ്മിനും നിമിഷയും തമ്മിലുള്ള സൗഹൃദം. അതുകൊണ്ട് തന്നെ വളരെയധികം ഇമോഷണലായ ജാസ്മിനെയാണ് നിമിഷയുടെ പുറത്താകലിന് ശേഷം വീട്ടിൽ കാണാനായത്.

  ഒരിക്കൽ പോയി വീണ്ടും തിരിച്ചുവന്ന ഒരു മത്സരാർത്ഥി ഈ സീസണിൽ കാണില്ലെന്നാണ് മോഹൻലാൽ നിമിഷയെ കുറിച്ച് പറഞ്ഞത്.

  ഇനിയൊരാൾക്കും ഇങ്ങനെയൊരു അവസരം കിട്ടില്ലെന്നും അതെ ആൾ ബി​ഗ് ബോസ് വീടിന്റെ പടിയിറങ്ങുകയാണെന്നും പറഞ്ഞാണ് മോഹൻലാൽ നിമിഷയെ യാത്രയാക്കിയത്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: for a week Men kitchen
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X