'അവൾ ഞങ്ങളെ മണ്ടന്മാരാക്കി, സത്യാവസ്ഥ അറിഞ്ഞിരുന്നില്ല' ഡെയ്സിയെ ഒറ്റപ്പെടുത്തി ജാസ്മിനും നിമിഷ‌യും!

ബി​ഗ് ബോസ് വീട് ആദ്യ ദിവസം മുതൽ കലുഷിതമാണ്. ​ഗ്രൂപ്പിസം, വാക്ക് തർക്കം തുടങ്ങിയവയെല്ലാം ശക്തമായി നടക്കുന്നുണ്ട്. പതിനേഴ് പേരാണ് ഇപ്പോൾ ബി​ഗ് ബോസ് വീടിനുള്ളിൽ ഉള്ളത്. നാലാം സീസൺ ആരംഭിച്ചത് മുതൽ 24 മണിക്കൂറുമുള്ള ലൈവ് സ്ട്രീമിങും ഹോട്ട്സ്റ്റാറിൽ ആരംഭിച്ചതിനാൽ‌ പ്രേക്ഷകർക്ക് മത്സരാർഥികളെ കൃത്യമായി വിലയിരുത്താനും സാധിക്കുന്നുണ്ട്. ബി​ഗ് ബോസ് നാലാം സീസൺ ആരംഭിച്ച് രരണ്ട് ദിവസം പിന്നിട്ടപ്പോഴേക്കും വീട്ടിൽ ആദ്യത്തെ ​ഗ്രൂപ്പ് ഉണ്ടായി. ബോഡി ബിൽഡർ ജാസ്മിൻ, മോഡലായ നിമിഷ, ഫാഷൻ ഫോട്ടോ​ഗ്രാഫർ ഡെയ്സി ഡേവിഡ് എന്നിവർ ചേർന്നാണ് ആദ്യത്തെ ​ഗ്രൂപ്പ് രൂപീകരിച്ചത്.

​ഗെയിം കളിക്കുമ്പോഴും അഭിപ്രായങ്ങൾ പറയുമ്പോഴും ഒറ്റക്കെട്ടായി നിന്ന മൂവർ സംഘത്തിനടയിൽ ആദ്യമായി പൊട്ടിതെറികൾ സംഭവിച്ചിരിക്കുകയാണ്. ഡെയ്സി ഡേവിഡ് കള്ളം പറഞ്ഞ് തങ്ങളെ മണ്ടന്മാരാക്കി ഒപ്പം നിർത്തി എന്ന് പറഞ്ഞാണ് ഇപ്പോൾ ജാസ്മിനും നിമിഷയും ഡെയ്സിക്ക് നേരെ തിരിഞ്ഞത്. വീക്ക്ലി ടാസ്ക്കിൽ പാവ വെച്ചുള്ള ​ഗെയിമാണ് മത്സരാർഥികൾക്ക് ബി​ഗ് ബോസ് നൽകിയത്. 'അകത്തോ പുറത്തോ' എന്നായിരുന്നു ടാസ്ക്കിന്റെ പേര്. ഷോയുടെ ആദ്യം തന്നെ പാവകൾ കൈവശം വച്ചിരിക്കുന്നവർക്കാണ് ടാസ്ക്കിൽ അധികാരം കൂടുതൽ.

വീക്ക്ലി ടാസ്ക്

അവർക്കായിരിക്കും വീടിനുള്ളിലെ ആഢംബര പൂർണ്ണമായ ജീവിതം അനുഭവിക്കാൻ അവകാശം ഉള്ളവരും. പാവകൾ കൈവശം ഇല്ലാത്തവർക്ക് വീടിനുള്ളിൽ കയറാനോ അതിനുള്ളിലെ സൗകര്യങ്ങൾ അനുഭവിക്കാനോ സാധിക്കുകയില്ല എന്നതായിരുന്നു ബി​ഗ് ബോസിന്റെ ഇൻസ്ട്രക്ഷൻ. പാവകൾ കൈവശം വെച്ചിരുന്ന റോൺസൺ, നവീൻ, ഡോ. റോബിൻ, ബ്ലെസ്ലി, ലക്ഷ്മി പ്രിയ എന്നിവർ ഒഴികെ ബാക്കിയെല്ലാവരും വീടിന് പുറത്തേക്ക് പോയി. ക്യാപ്റ്റനായ അശ്വിനും വീടിനകത്തുണ്ടായിരുന്നു. എന്നാൽ ആഹാരം കഴിക്കുന്നതിന് വേണ്ടി മാത്രം വലിയ പാവ ബ്ലെസ്ലി ഡെയ്സിക്ക് കൈമാറി. എന്നാൽ ​ഗെയിം ​ഗെയിമായി എടുത്ത ഡെയ്സി പാവ തിരികെ കൊടുക്കില്ലെന്നും അറിയിച്ചു. അതിന്റെ അവകാശം ഡെയ്സിക്ക് ആയിരിക്കുമെന്ന് ബി​ഗ് ബോസും അറിയിക്കുക ആയിരുന്നു. പിന്നാലെ ബ്ലെസ്ലി കാണിച്ച പ്രവൃത്തിയെ അഭിനന്ദിച്ച് മറ്റ് മത്സരാർത്ഥികൾ രം​ഗത്തെത്തി. ബ്ലെസ്ലിയുടെ നല്ല മനസ് മനസിലാക്കിയ റോൺസൺ ബ്ലെസ്ലിക്ക് ഭക്ഷണം കഴിക്കുന്നതിനായി തന്റെ പാവ വിട്ടു നൽകുകയും ചെയ്തു.

ഡെയ്സി ചതിച്ചു

ഇതേ രീതിയിലൂടെ തന്നെ തന്ത്രപരമായി ഡോ.റോബിനും നിമിഷയുടെ കൈയ്യിൽ നിന്നും പാവയെ സ്വന്തമാക്കിയിരുന്നു. സംഭവത്തിന് ശേഷം ചതിയിലൂടെ റോബിൻ അധികാരം സ്വന്തമാക്കി എന്ന് കാണിച്ച് നിമിഷയും ജാസ്മിനും രം​ഗത്തെത്തി. കൂട്ടത്തിലുള്ള ഒരുത്തനെ ചതിച്ചിട്ടാണെങ്കിലും എന്തും നേടാമെന്ന പോസറ്റീവായ മോട്ടിവേഷനാണോ നിങ്ങൾ കൊടുക്കാൻ ആ​ഗ്രഹിക്കുന്നതെന്ന് ഡോ. റോബിനോട് ജാസ്മിൻ ചോദിക്കുകയും ചെയ്തു. ഗെയിമിൽ കളിക്കുന്നത് വേറെയാണെന്നും യഥാർത്ഥ ജീവിതത്തിൽ അങ്ങനെയാണെന്ന് കരുതരുതെന്നുമാണ് റോബിൻ ഇതിന് മറുപടി നൽകിയത്. എന്റെ ​ഗെയിം ആ രീതിയിൽ കളിച്ചുവെന്ന് വിചാരിച്ച് ഞാൻ അങ്ങനെ ആകണമെന്നില്ലല്ലോ. ​ഗെയിമിനെ ​ഗെയിമായി കാണണമെന്നും ഡോക്ടർ പറ‍ഞ്ഞു. ശേഷം ബ്ലസ്ലിക്ക് സംഭവിച്ച കാര്യങ്ങൾ റോൻസൺ ജാസ്മിനേയും നിമിഷയേയും അറിയിച്ചതോടയാണ് ഡെയ്സിക്ക് നേരെ നിമിഷയും ജാസ്മിനും തിരിഞ്ഞത്.

മൂവർ സംഘത്തിൽ പൊട്ടിതെറി

ഡെയ്സി ചതിച്ച് വാങ്ങിയതാണ് പാവയെന്ന് അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കിൽ കൂട്ടുനിൽക്കില്ലായിരുന്നുവെന്നും ജാസ്മിനും നിമിഷയും റോൻസണിനോട് പിന്നീട് പറയുകയും ചെയ്തു. 'കൂട്ടത്തിൽ നിന്ന് ഞങ്ങളെ അവൾ മണ്ടന്മാരാക്കി. അവൾ പല ആവശ്യങ്ങൾക്കായി പോയപ്പോഴും ഞങ്ങളാണ് ഡെയ്സിയുടെ പാവയെ സംരക്ഷിച്ചത്. ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് അവൾ ​​ഗെയിം കളിക്കുകയാണ്. ബ്ലസ്ലിയെ പോലും ഞങ്ങൾ അവൾ കാരണം തെറ്റിദ്ധരിച്ചു' നിമിഷയും ജാസ്മിനും കൂട്ടിച്ചേർത്തു. റോബിനുമായി ജാസ്മിൻ നിരന്തരം വഴക്കിടുന്നതിനാൽ അത് മൂലം ജാസ്മിന് സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് ബോധ്യപ്പെടുത്താൻ ഡെയ്സി ശ്രമിച്ചെങ്കിലും ജാസ്മിൻ അവയൊന്നും ശ്രദ്ധിക്കാൻ തയ്യാറായില്ല. വരും ദിവസങ്ങളിൽ ഇതുവരെ കണ്ടതിലുംകൂടുതൽ രസകരമായി ബി​ഗ് ബോസ് വീട്ടിൽ മത്സരങ്ങൾ നടക്കുമെന്ന സൂചനയാണ് പുതിയ എപ്പിസോഡ് നൽകുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X