'റോബിന്റെ ഫാൻ ബേസിനെ കുറിച്ച് ഞാൻ നോക്കാറില്ല, ഇത് കുറേ കണ്ടിട്ടുള്ളതാണ്, ഈ​ഗോയാണെന്നും ചിലർ പറയും'; ഫുക്രു

ഒരു ടിക് ടോക് താരമായി വന്ന്‌ ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികളുടെ മുഴുവൻ ഫുക്രുവായി മാറിയ താരമാണ് കൃഷ്ണജീവ്. സ്വന്തം പ്രയത്നത്തിൽ കൂടിയാണ് താരം ഇന്ന് കാണുന്ന ഫുക്രുവായി മാറിയത്.

ഈ ചെറുപ്രായത്തിനുള്ളിൽ ലക്ഷകണക്കിന് ആളുകളുടെ പ്രിയങ്കരനായി മാറാൻ ഫുക്രൂവിന് കഴിഞ്ഞിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ താരം ഉണ്ടാക്കിയ ഓളമൊന്നും അടുത്ത കാലത്തൊന്നും ഒരു ടിക് ടോക് താരവും ഉണ്ടാക്കിയിട്ടില്ല.

മാത്രമല്ല വെറും ഒരു ടിക് ടോക് താരമായ ഫുക്രു ഇപ്പോൾ ബിഗ് ബോസ് താരമായി മാറി കഴിഞ്ഞു. ബി​ഗ് ബോസ് മലയാളം സീസൺ 2വിലാണ് ഫുക്രു മത്സരാർഥിയായി പങ്കെടുത്തത്. പക്ഷെ ഷോ പകുതിയിൽ വെച്ച് അവസാനിപ്പിക്കേണ്ടി വന്നതിനാൽ‌ ആ സീസണിൽ വിജയിയുണ്ടായിരുന്നില്ല. സീസൺ 2വിൽ ഏറ്റവും ആക്ടീവായിരുന്ന മത്സരാർഥിയും ഫുക്രുവായിരുന്നു.

ബി​ഗ് ബോസിൽ പോയശേഷം ഫുക്രുവിന് ചില പ്രവൃത്തികളഉടെ പേരിൽ നിരവധി ഹേറ്റേഴ്സിനെ ലഭിച്ചിരുന്നു. സീസൺ 2 നടന്നുകൊണ്ടിരിക്കുമ്പോൾ ഏറ്റവും വിമർശനം നേരിട്ട മത്സരാർഥിയും ഫുക്രുവായിരുന്നു.

റോബിന്റെ ഫാൻ ബേസിനെ കുറിച്ച് ഞാൻ നോക്കാറില്ല

ഫുക്രുവിന്റെ അച്ഛൻ‌ രാജീവ് ഒരു പൊതുപ്രവർത്തകനാണ്. അമ്മ താര. ചേട്ടൻ അമൽ ജീവ് മുംബൈയിൽ വർക് ചെയ്യുന്നു. അഭിനയത്തെക്കാളും തനിക്ക് പ്രിയം സംവിധാനം ആണെന്നാണ് ഫുക്രു പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഫുക്രു ഹോം അടക്കം ‌ചില സിനിമകളിൽ ബി​ഗ് ബോസിന് ശേഷം അഭിനയിക്കുകയും ചെയ്തിരുന്നു.

ഫുക്രു പങ്കെടുത്ത സീസൺ 2വിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്നത് രജിത്ത് കുമാറിനായിരുന്നു. ഫുക്രുവും രജിത്ത് കുമാറും തമ്മിലുള്ള നിരവധി പ്രശ്നങ്ങളുടെ പേരിൽ ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും രജിത്ത് കുമാർ ഫാൻസ് ഫുക്രുവിനെ സോഷ്യൽമീഡിയ വഴി ആക്രമിച്ചിരുന്നു.

ഇത് കുറേ കണ്ടിട്ടുള്ളതാണ്

മത്സരാർഥികൾ പരസ്പരം ക്ഷമിക്കാൻ തയ്യാറായാലും ആരാധകർ അതിന് തയ്യാറാവില്ല. ഇപ്പോഴിത സീസൺ ഫോർ മത്സരാർഥി റോബിനെ കുറിച്ച് ഫുക്രു ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

'കല്യണം കഴിക്കാത്തത് കല്യാണം കഴിക്കാനുള്ള പ്രായമാകാത്തത് കൊണ്ടാണ്. ഇരുപത്തിയാറുവയസല്ലേ ആയുള്ളൂ. പ്രപ്പോസൽസ് വരാറില്ല. ആൾക്കാർക്ക് എന്നെ ഇഷ്ടമല്ലെന്ന് തോന്നുന്നു. ഇനി വരട്ടേയെന്ന് ആ​ഗ്രഹിക്കുന്നു. ബി​ഗ് ബോസിലേക്ക് ഇനിയും വിളിച്ചാലും പോകും.'

ഈ​ഗോയാണെന്നും ചിലർ പറയും

'ആളുകൾ പറയുന്നത് അവരുടെ പോയിന്റ് ഓഫ് വ്യൂവാണ്. നിങ്ങൾക്ക് എന്നെ വെറുക്കാം. അതിനൊരു പ്രോപ്പർ റീസണുണ്ടെങ്കിൽ ‍ഞാൻ നിങ്ങളെ റസ്പെക്ട് ചെയ്യും. അല്ലാതെ ഒരു ഫേക്ക് ഐഡിയിൽ വന്ന് എന്തെങ്കിലും കമന്റ് ചെയ്താൽ ‍ഞാൻ മൈൻഡ് ചെയ്യില്ല.'

'ഒരാൾക്ക് ഒരാളെ ഇഷ്ടമല്ലെന്ന് പറയുന്നതിൽ കുഴപ്പമില്ല. എനിക്കും ഇഷ്ടമല്ലാത്ത ആളുകളുണ്ട്. അതൊക്കെ ഓരോരുത്തരുടെ പോയിന്റ് ഓഫ് വ്യൂവാണ്. റോബിൻ രാധാകൃഷ്ണന്റെ ഫാൻബേസിനെ കുറിച്ച് എനിക്കൊന്നും പറയാനില്ല. ഇത് കുറെ കണ്ടിട്ടുള്ളതാണ്.'

ടിക്ക് ടോക്കിലൂടെ ക്ലിക്കായ ഫുക്രു

'അതെ കുറിച്ച് നോക്കാറുമില്ല. പഠിക്കാറുമില്ല. അത് അവരുടെ ലൈഫ് അല്ലേ... അവർ എഞ്ചോയ് ചെയ്യട്ടെ. ബി​ഗ് ബോസ് കഴിഞ്ഞ് ഇത്ര നാളായിട്ടും ആ ഇംപാക്ട് നിലനിർത്തുന്നത് നല്ല കാര്യമല്ലേ. റോബിനെന്ന വ്യക്തിക്കും നല്ല കാര്യമായിരിക്കും. ഇനി ഞാനന്തെങ്കിലും പറഞ്ഞാൽ ആളുകൾ പറയും എനിക്ക് ഈ​​ഗോയാണെന്ന്.'

'അവനില്ലാത്തതിന്റേയാണ് എന്നൊക്കെ ആൾക്കാർ പറയും. നമ്മളിതൊന്നും മൈൻഡ് ചെയ്യാറില്ല. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളിലെ ഞാൻ ഫോക്കസ് ചെയ്യാറുള്ളത്' ഫുക്രു പറഞ്ഞു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X