ബിഗ് ബോസില്‍ നിന്ന് വിളിച്ചിരുന്നു, പോകാന്‍ ആഗ്രഹമുണ്ട്; ഈ സീസണില്‍ ഗായത്രി ഉണ്ടാകുമോ
ബിഗ് ബോസ് സീസണ്‍ 4നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മാര്‍ച്ച് 27നാണ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്. ഇക്കുറി ഇരുപത്തിനാല് മണിക്കൂറും ലൈവായി കാണാന്‍ സാധിക്കും. മലയാളത്തില്‍ ഇതാദ്യമായിട്ടാണ് 24*7 സംപ്രേക്ഷണം ചെയ്യുന്നത്. ഷോയുടെ ഒരുക്കങ്ങളൊക്കെ ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്. ക്യാമറ ടെസ്റ്റിന് വേണ്ടി ദിവസങ്ങള്‍ക്ക് മുന്‍പ് ആളുകളെ കയറ്റിയിരുന്നു. പുറത്ത് നിന്നുള്ളവരെയായിരുന്നു ഹൗസിനുള്ളില്‍ പ്രവേശിപ്പിച്ചത്.
ബിഗ് ബോസ് ഷോയെ കുറിച്ചുള്ള ഓദ്യോഗിക പ്രഖ്യാപനം വന്നപ്പോള്‍ തന്നെ മത്സരാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. സെലിബ്രിറ്റീസിന്റേയും സോഷ്യല്‍ മീഡിയ താരങ്ങളുടേയും പേരുകള്‍ പ്രചരിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരായിരുന്നു ഗായത്രി സുരേഷിന്റേത്. നടിയും സീസണ്‍ 4ല്‍ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയാണ് ഗായത്രിയെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിഗ് ബോസില്‍ നിന്ന് ക്ഷണം കിട്ടി എന്നാണ് പറയുന്നത്. ഗായത്രിയുടെ വാക്കുകള്‍ ഇങ്ങനെ...

''ബിഗ് ബോസ് മലയാളം ഷോയില്‍ പങ്കെടുക്കാന്‍ തനിക്ക് വലിയ ആഗ്രഹമാണ്. എന്നാല്‍ സീസണ്‍ 4ല്‍ എത്താന്‍ സാധിക്കില്ല. നിരവധി പേര്‍ തന്നോട് ചോദിച്ചിരുന്നു ഷോയില്‍ ഉണ്ടാകുമോ എന്ന്. ഇതിനായി ബിഗ് ബോസ് ടീം തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ സിനിമ കമിറ്റ് ചെയ്തിട്ടുള്ളത് കൊണ്ട് അവരുടെ ക്ഷണം സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഇനി വരുന്ന വര്‍ഷങ്ങളില്‍ വീണ്ടും തന്നെ വിളിച്ചാല്‍ ഉറപ്പായും പോകും''; ഗായത്രി പറഞ്ഞു.

ഇന്ത്യാഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍ ഈ സീസണില്‍ മത്സരിക്കാന്‍ സാധ്യതയുള്ളവരെ കുറിച്ചും ഗായത്രി സംസാരിച്ചിരുന്നു. റോണ്‍സണ്‍ വിന്‍സെന്റ്, പാരീസ് ലക്ഷ്മി, അപര്‍ണ മള്‍ബെറി, ലക്ഷ്മി പ്രിയ, സുചിത്ര നായര്‍, അനീഷ് രവി, നവീന്‍ അറക്കല്‍, കുട്ടി അഖില്‍, ഡെയ്സി ദേവ്, സൂരജ്, തുടങ്ങിയവരുടെ പേരുകളായിരുന്നു ഗായത്രി പറഞ്ഞത്. സെലിബ്രിറ്റി കപ്പിള്‍സായ ജോണും ധന്യയും മത്സരിച്ചേക്കുമെന്നാണ് തോന്നുന്നത്. ഇരുവരും ഒന്നിച്ചല്ലെങ്കിലും ഇവരിലാരെങ്കിലുമൊരാള്‍ പങ്കെടുക്കുമെന്നാണ് തോന്നുന്നത്. ഫിറ്റ്നസ് ട്രയിനറായ ശ്രേയ അയ്യര്‍, പാടാത്ത പൈങ്കിളിയിലെ സൂരജ് എന്നിവരുടെ പേരും ഗായത്രി പറഞ്ഞു.

ഏറ്റവും പുതിയ ചിത്രമായ എസ്‌കേപ്പിന്റെ പ്രെമോഷന്‍ തിരിക്കിലാണ് താരം. മാര്‍ച്ച് 25 ന് ആയിരുന്നു സിനിമയുടെ റിലീസ് ചെയ്തത്. കൂടാതെ നിരവധി ചിത്രങ്ങള്‍ ഗായത്രിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നവാഗതനായ സര്‍ഷിക് റോഷനാണ് എസ്‌കേപ്പിന്റെ സംവിധായകന്‍. ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടില്‍ മുഖംമൂടി ധരിച്ചെത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടു പോവുന്ന ഗര്‍ഭിണിയും സുഹൃത്തും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ശ്രീവിദ്യ മുല്ലച്ചേരിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ശ്രീവിദ്യയുമായി വളരെ അടുത്ത സൗഹൃദമാണ് ഗായത്രിയ്ക്കുള്ളത്. അടുത്തിടെ ഫില്‍മീബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Recommended Video

അഭിനയിച്ച സിനിമകളെക്കാളും നല്‍കിയ അഭിമുഖങ്ങളിലൂടെയാണ് ഗായത്രി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പലപ്പോഴും താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും മനപ്പൂര്‍വ്വമല്ലെന്നാണ് ഗായത്രി പറയുന്നത്. പലതും സംഭവിച്ചു പോകുന്നതാണ്. ഇപ്പോള്‍ ട്രോളുകളെ പോസിറ്റീവായിട്ടാണ് എടുക്കുന്നതെന്നും ഗായത്രി
റിപ്പോര്‍ട്ടറിന് നല്‍കിയ പറഞ്ഞിരുന്നു.


Click it and Unblock the Notifications











