ഇവര്‍ എത്തിയാല്‍ ബിഗ് ബോസിലെ കളി മാറും, ജിപി, ജിയ ഇറാനി, ബോചെ... വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

ബിഗ് ബോസ് മലയാളം സീസണ്‍ 4 മൂന്നാം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞു പോയ മലയാളം സീസണുകളെക്കാളും വ്യത്യസ്തമായിട്ടാണ് ബിഗ് ബോസ് 4ാം ഭാഗം ഒരുക്കിയിരിക്കുന്നത്. മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പിലും ടാസ്‌ക്കുകളിലുമെല്ലാം സീസണ്‍ 4 വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ആദ്യത്തെ എപ്പിസോഡില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടനും ഷോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേട്ടത് ടാസ്‌ക്കുകളുടെ പേരില്‍ ആയിരുന്നു വളരെ ലളിതമായ ടാസ്‌ക്കുകള്‍ നല്‍കി എന്നതായിരുന്നു വിമര്‍ശനം. എന്നാല്‍ ഇത്തവണ അത് മാറിയിരിക്കുകയാണ്. ഫിസിക്കല്‍ ടാസ്‌ക്കുകളും ഷോയ്ക്ക് അനിയോജ്യമായ ഗെയിമുകളുമാണ് കൊടുക്കുന്നത്. ഇത് നല്ല രീതിയില്‍ മംത്സരാര്‍ത്ഥികള്‍ കളിക്കുന്നുമുണ്ട്.

17 പേരുമായി മാര്‍ച്ച് 27 ന് ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 16 പേരാണുള്ളത്. ജാനകി ആദ്യ ആഴ്ചയില്‍ തന്നെ വീട്ടില്‍ നിന്ന് പുറത്ത് പോവുകയായിരുന്നു. രണ്ടാമത്തെ ആഴ്ച എവിക്ഷന്‍ ഇല്ലായിരുന്നു. പുറത്തായി എന്ന് പറഞ്ഞ് കൊണ്ട് നിമിഷയെ രഹസ്യ മുറിയിലേയ്ക്ക് മാറ്റുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം താരം വീട്ടിലേയ്ക്ക് തിരികെ എത്തിയിട്ടുണ്ട്.

 വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

സംഭവബഹുലമായി ഷോ മുന്നോട്ട് പോകുമ്പോള്‍ ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയാവുന്നത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കുറിച്ചാണ്. ഷോയിലേയ്ക്ക് പുതിയ മത്സരാര്‍ത്ഥികള്‍ വരാനുള്ള സമയമായിട്ടുണ്ട്. സാധാരണഗതിയില്‍ രണ്ടാം ആഴ്ചയിലാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുണ്ടാവുക. എന്നാല്‍ ബിഗ് ബോസ് മൂന്നാം ആഴ്ചയായിട്ടും പുതിയ ആളുകള്‍ എത്തിയിട്ടില്ല. പ്രേക്ഷകരും മത്സരാര്‍ത്ഥികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരുകള്‍ പ്രചരിക്കുന്നുണ്ട്.

ജിയ ഇറാനി

ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേര് അഭിനേതാവും മോഡലുമായ ജിയ ഇറാനിയുടേതാണ്. ബിഗ് ബോസ് സീസണ്‍ 3യ്ക്ക് ശേഷമാണ് ജിയ ഇറാനി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവാന്‍ തുടങ്ങിയത്. കഴിഞ്ഞ സീസണിലെ മത്സരാര്‍ഥിയായിരുന്ന ഋതു മന്ത്രയുടെ പേരിനൊടൊപ്പമായിരുന്നു ആദ്യം ഇടംപിടിച്ചത്. സീസണ്‍ 4 തുടങ്ങുമെന്ന് പ്രഖ്യാപിച്ചതു മുതല്‍ ജിയ ഇറാനിയുടെ പേരും പ്രചരിച്ചിരുന്നു. പുറത്ത് വന്ന മിക്ക സാധ്യത ലിസ്റ്റുകളിലും താരത്തിന്റെ പേരും വന്നിരുന്നു. ഇപ്പോഴിത വൈല്‍ഡ് കാര്‍ഡ് എന്‍ട്രി സാധ്യത പട്ടികയിലും താരത്തിന്റെ പേര് ഉയരുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകര്‍ ജിയ ഇറാനിയ്ക്കുണ്ട്.

 ജിപി

ജിപി

നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുടെ പേരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുടെ സാധ്യത ലിസ്റ്റില്‍ പ്രചരിക്കുന്നുണ്ട്. നേരത്തെ പുറത്ത് വന്ന ലിസ്റ്റുകളില്‍ ജിപിയുടെ പേര് ഇടം പിടിച്ചിരുന്നില്ല. ബിഗ് ബോസ് മത്സരാര്‍ത്ഥി ദില്‍ഷയുമായി പ്രണയത്തിലായിരുന്നു എന്നുള്ള ഗോസിപ്പ് വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സാധ്യത ലിസ്റ്റില്‍ ജിപ ഇടംപിടിച്ചത്. അതേസമയം ജിപി എത്താന്‍ സാധ്യത തീരെ കുറവാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകര്‍ പറയുന്നത്. സിനിമയുമായി ബന്ധപ്പെട്ട് തിരക്കിലാണ് ജിപി. ഇപ്പോള്‍ തെലുങ്കില്‍ സജീവമാണ് താരം. അഭിനേതാവ് എന്നതില്‍ ഉപരി അവതാരകന്‍ കൂടിയാണ് ജിപി എന്ന ഗോവിന്ദ് പത്മസൂര്യ.

ബോബി ചെമ്മണ്ണൂര്‍

കഴിഞ്ഞ സീസണിലെ ചര്‍ച്ചയായ ഒരു പേരായിരുന്നു വ്യവസായിയായ ബോബി ചെമ്മണ്ണൂ
രിന്റേത്‌. ഇത്തവണത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലും ബോ ചെയുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സോഷ്യല്‍ മീഡിയകളിലും ട്രോളുകളിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന ഒരു പേരു കൂടിയാണ് ബോ ചെയുടേത്. തിരക്കുള്ള ബിസിനസുകാരനായ ബോചെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലേക്കെത്തുമെന്നാണ് ബിഗ് ബോസ് പേജുകളിലൂടെ പലരും പറയുന്നത്. എന്നാല്‍ അദ്ദേഹവും അതുമായി ബന്ധപ്പെട്ട ആളുകളൊ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
റോഷ്‌ന ആന്‍ റോയി

നടിയും മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമൊക്കെയായി റോഷ്‌ന ആന്‍ റോയിയുടേയും പേരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി സാധ്യത ലിസ്റ്റില്‍ പ്രചരിക്കുന്നു. ധമാക്ക, ഒരു അഡാറ് ലവ് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രമായി റോഷ്‌ന എത്തിയിരുന്നു. ആര്‍ആര്‍ആര്‍ മേക്കോവര്‍ സ്റ്റുഡിയോ എന്ന സ്ഥാപനവും റോഷ്‌നയുടേതായുണ്ട്. ഇപ്പോഴിത ബിഗ് ബോസ് ഹൗസിലേക്ക് റോഷ്‌നയും എത്തുന്നുണ്ടെന്നാണ് ബിഗ് ബോസ് ആരാധകരുടെ അടക്കം പറച്ചില്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് റോഷ്‌ന ബിഗ് ബോസ് വീട്ടിലേക്കെത്തുക എന്നാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X