ബിഗ് സീസൺ ഫോർ ഫിനാലെ തിയ്യതി പുറത്ത്, വരാനിരിക്കുന്നത് ഫാമിലി വീക്കും, മത്സരാഥികളുടെ റീ എൻട്രിയും!
ബിഗ് ബോസ് മലയാളം സീസൺ ഫോറും ഫിനാലെയിലേക്ക് അടുക്കുകയാണ്. മറ്റ് മൂന്ന് സീസണുകളിൽ നിന്നും വ്യത്യസ്തമായിരുന്നു നാലാം സീസൺ എന്നതുകൊണ്ട് തന്നെ എല്ലാവരും ഫിനാലെ കാണാനുള്ള കാത്തിരിപ്പിലാണ്.
കഴിഞ്ഞ സീസൺ 14 മത്സരാർഥികളുമായാണ് ആരംഭിച്ചതെങ്കിൽ ഇക്കുറി ആരംഭത്തിൽ തന്നെ 17 പേർ വീട്ടിലെത്തിയിരുന്നു. സാബുമോൻ അബ്ദുസമദ് ടൈറ്റിൽ വിജയിയായ ആദ്യ സീസണിന് വേദിയായ മുംബൈയിലേക്ക് ബിഗ് ബോസ് മലയാളം മടങ്ങിയെത്തി എന്ന പ്രത്യേകത കൂടി നാലാം സീസണിനുണ്ടായിരുന്നു. നവീൻ അറയ്ക്കൽ, ജാനകി സുധീർ, ലക്ഷ്‍മിപ്രിയ, ഡോ. റോബിൻ രാധാകൃഷ്‍ണൻ, ധന്യ മേരി വർഗീസ്.
ശാലിനി നായർ, ജാസ്‍മിൻ എം മൂസ, അഖിൽ, നിമിഷ, ഡെയ്‍സി ഡേവിഡ്, റോൺസൺ വിൻസെൻറ്, അശ്വിൻ വിജയ്, അപർണ്ണ മൾബറി, സൂരജ് തേലക്കാട്, ബ്ലെസ്‍ലി, ദിൽഷ പ്രസന്നൻ, സുചിത്ര നായർ തുടങ്ങിയവരായിരുന്നു നാലാം സീസണിലെ മത്സരാർഥികളായി എത്തിയത്.
ഇവർക്ക് പുറമെ മണികണ്ഠൻ, വിനയ് മാധവ്, റിയാസ് സലീം തുടങ്ങിയവർ വൈൽഡ് കാർഡായും വീട്ടിൽ മത്സരിക്കാനായി എത്തി. മൊത്തം ഇരുപത് പേരാണ് നാലാം സീസണിൽ പങ്കെടുക്കാനെത്തിയത്. അവരിൽ നിന്ന് പലരും ഇതിനോടകം വീട്ടിൽ നിന്നും പുറത്തായി. അവശേഷിക്കുന്നത് എട്ട് മത്സരാർഥികൾ മാത്രമാണ്. ഒരാൾ കൂടി ഈ ആഴ്ച പുറത്താകും.

അഞ്ച് പേർ തമ്മിലാണ് ഫിനാലെ മത്സരം നടക്കുക. അതിനാൽ തന്നെ ഒരാളായിരിക്കും ടൈറ്റിൽ വിന്നർ. ഫിനാലെ ജൂലൈ മൂന്ന് നടക്കുമെന്നാണ് റിപ്പോർട്ട്.
അതിനുള്ള അവസാന ഘട്ടത്തിലേക്ക് സീസൺ ഫോർ എത്തി കഴിഞ്ഞു. ഇനി വരുന്ന ദിവസങ്ങളിൽ വീട്ടിൽ അവശേഷിക്കുന്ന മത്സരാർഥികളുടെ കുടുംബാംഗങ്ങൾ അവരെ കാണാനായി ബിഗ് ബോസ് ഹൗസിലേക്ക് എത്തിയേക്കും.
ആദ്യത്തെ സീസണിൽ മത്സരാർഥികൾക്ക് കുടുംബാംഗങ്ങളെ വീഡിയോകോൾ ചെയ്യാനുള്ള അവസരമായിരുന്നു നൽകിയത്. അതിനുശേഷം നടന്ന രണ്ട് സീസണും പാതി വഴിയിൽ മുടങ്ങിയതിനാൽ പ്രേക്ഷകർക്ക് ഫിനാലെ വീക്ക് എത്തരത്തിലുള്ളതായിരിക്കുമെന്ന് കാണാൻ സാധിച്ചിരുന്നില്ല. അതിനാൽ തന്നെ ഈ സീസണിലെ ഫാമിലി വീക്ക് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

കുടുംബാംഗങ്ങൾ നേരിട്ട് വരുമ്പോൾ തങ്ങൾ എത്തരത്തിലാണ് മത്സരിക്കുന്നത് സംബന്ധിച്ച് മത്സരാർഥികൾക്ക് ചെറിയൊരു രൂപം കിട്ടും. മറ്റ് ഭാഷകളിൽ ഫിനാലെ വീക്കിലെ കുടുംബാംഗങ്ങളുടെ വരവിനൊക്കെ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
മത്സരാർഥികളുടെ കുടുംബാംഗങ്ങൾക്ക് പുറമെ സീസണിൽ നേരത്തെ പുറത്തായ മത്സരാർഥികൾ റീ എൻട്രിയായി എത്തിയേക്കും. ഫിനാലെയ്ക്ക് ഒരു ദിവസം ശേഷിക്കെയായിരിക്കും പുറത്തായ മത്സരാർഥികളുടെ റീ എൻട്രികൾ സംഭവിക്കുക.
എല്ലാം കൊണ്ടും സീസൺ ഫോറിന്റെ വരും ദിവസങ്ങൾ ആവേശം നിറഞ്ഞതായിരിക്കും. ടിക്കറ്റ് ടു ഫിനാലെയായിരുന്നു കഴിഞ്ഞ ദിവസം വരെ വീട്ടിൽ നടന്നുകൊണ്ടിരുന്നത്. പത്ത് ടാസ്ക്കുകളാണ് ടിക്കറ്റു ഫിനാലെയ്ക്കായി ബിഗ് ബോസ് നൽകിയത്.
Recommended Video

അതിൽ പത്തിലും നല്ല പോയിന്റുകൾ നേടി ദിൽഷ പ്രസന്നനാണ് ഫിനാലെയിൽ പങ്കെടുക്കാനുള്ള ടിക്കറ്റ് ടു ഫിനാലെ നേടിയെടുത്തത്. ടിക്കറ്റ് ടു ഫിനാലെ നേടിയതിനാൽ അടുത്ത ആഴ്ചയിലെ നോമിനേഷനിൽ നിന്നും ദിൽഷ മുക്തി നേടി.
ഇപ്പോഴത്തെ വോട്ടിങ് നിലവെച്ചും ആളുകളിലുണ്ടാക്കിയ സ്വാധീനവും വെച്ച് നോക്കുമ്പോൾ വിനയ് ഈ ആഴ്ച പുറത്താകാനുള്ള സാധ്യത വളരെ കൂടുതലാണ്. ധന്യയാണ് ഇപ്പോൾ വീട്ടിലെ ക്യാപ്റ്റൻ.
ക്യാപ്റ്റനായാലും പക്ഷെ പതിമൂന്നാം ആഴ്ചയിലെ നോമിനേഷനിൽ നിർബന്ധമായും പങ്കെടുക്കണം. അതിനാൽ തന്നെ ഇനിയുള്ള ദിവസങ്ങൾ മത്സരാർഥികൾക്ക് നിർണായകമാണ്.


Click it and Unblock the Notifications