യഥാര്‍ത്ഥത്തില്‍ റോണ്‍സണ്‍ ഒരു ലോലഹൃദയനാണ്; അടുത്ത രണ്ട് സീസണ്‍ കൂടി ഓംലറ്റ് അടിച്ചു അവിടെ നില്‍ക്കണം
ആവേശകരമായി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. ഷോയുടെ അവസാനഘട്ടം അടുത്തെത്തി. ഇനി ഫൈനല്‍ ഫൈവിലേക്ക് എത്താന്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ആരൊക്കെയാണ് ആ സ്വപ്‌നതുല്യമായ ഗ്രാന്റ് ഫിനാലെയിലേക്ക് എത്തുന്നത് എന്നറിയാന്‍ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളിപ്രേക്ഷകര്‍.
ഷോയുടെ ഭാഗമായി നിരവധി മത്സരാര്‍ത്ഥികളെ പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. ഷോയുടെ ഭാഗമായുള്ള മൈന്‍ഡ് ഗെയിമിനെയും സമ്മര്‍ദ്ദതന്ത്രങ്ങളെയും അതിജീവിക്കാനാവാതെ പൊട്ടിത്തെറിക്കുന്ന പല മത്സരാര്‍ത്ഥികളേയും ഉടനീളം കാണാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടാതെ ഗെയിമിനെ ഗെയിമായും മനസ്സാന്നിദ്ധ്യം മുറുകെപ്പിടിച്ചും മുന്നേറുന്ന റോണ്‍സണെ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

പലപ്പോഴും വലിയ ഒച്ചപ്പാടോ ബഹളങ്ങളോ സൃഷ്ടിക്കാതെ ഹൗസിനുള്ളില്‍ സമാധാനപരമായി കളിയ്ക്കാന്‍ റോണ്‍സണ്‍ ശ്രമിച്ചിട്ടുണ്ട്. ഇതായിരിക്കാം ഒരുപക്ഷെ, റോണ്‍സണ് ലഭിച്ചിട്ടുള്ള ജനപിന്തുണയ്ക്ക് പിന്നിലെ രഹസ്യവും. പലരും സെയ്ഫ് ഗെയിം കളിക്കുകയാണെന്നും വാഴപ്പിണ്ടിയെന്നുമൊക്കെ വിളിച്ച് ആക്ഷേപിക്കുമെങ്കിലും റോണ്‍സണ്‍ ഇപ്പോഴും ഹൗസില്‍ തുടരുന്നത് ആരാധകരെ അതിശയിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ റോണ്‍സണെക്കുറിച്ച് ഒരു ആരാധകന്‍ എഴുതിയ ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. 'ആരൊക്കെ എന്തൊക്കെ ചെയ്ത് ഷോ കാണിച്ചു കൂട്ടിയാലും ഈ ബിഗ് ബോസ് ഷോയുടെ അര്‍ഹതയുള്ള വിന്നര്‍ അത് റോന്‍സണച്ചായന്‍ തന്നെ. ഈ ഷോ കാണുന്നവര്‍ പലരും ചോദിക്കും ഇങ്ങേരെ കൊണ്ട് എന്താണ് ആ വീട്ടില്‍ പ്രയോജനം എന്ന്. അവര്‍ക്കൊക്കെ എന്താണ് റോണ്‍സണ്‍ എന്ന് മനസിലാക്കാന്‍ വേണ്ടിയുള്ള പോസ്റ്റാണിത്.
ക്ഷമയും സമാധാനവും കൊണ്ടു മാത്രം ജീവിക്കാന്‍ പറ്റുന്ന മനുഷ്യരും ഈ ലോകത്തുണ്ടെന്നു ജനങ്ങളെ കാണിച്ചു കൊടുക്കാന്‍ വേണ്ടി സോറി അതിന്റെ കൂടെ ഇച്ചിരി ആഹാരത്തിനോടുള്ള ഭ്രമവും ലേശം ഏഷണിയും കൂടി വേണം എന്ന് കാണിച്ചു കൊടുക്കുന്ന ദി സൈലന്റ് ഗെയിമര്‍ ആണ് റോണ്‍സണ്‍.

മറ്റുള്ളവര്‍ ഇവിടെ അടി ഉണ്ടാക്കുന്നത് കാണുമ്പോള്‍ എന്താ അതില്‍ ഇടപെടാത്തത് എന്ന് പലര്‍ക്കും സംശയം ഉണ്ടാകും. യഥാര്‍ത്ഥത്തില്‍ അച്ചായന്‍ ലോലഹൃദയന്‍ ആണ്. ആരെയെങ്കിലും പോയി ഉപദേശിക്കാന്‍ ചെന്നാല്‍ അവര്‍ക്ക് അത് വിഷമമാകുംഎന്ന് കരുതിയാണ് ഒന്നും മിണ്ടാതെ നില്‍ക്കുന്നത്. അവിടെ ഉള്ളവര്‍ പല രീതിയിലും കുറ്റപ്പെടുത്തുമ്പോള്‍ അവരോടു തിരിച്ചു ഒന്നും പറയാതെ അവിടെ നില്‍ക്കും. എന്നിട്ട് മനസ്സിലുള്ള എല്ലാ സങ്കടങ്ങളും തീര്‍ക്കുന്നത് രാത്രിയില്‍ ആരും കാണാതെ പോയി രണ്ട് ഓംലറ്റ് അടിച്ചു കഴിച്ചിട്ടാണ്.
എല്ലാ ആഴ്ചയിലും വീട്ടില്‍ പോകണമെന്ന് അവിടെ ഉള്ളവരോട് പറയുമെങ്കിലും അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ആഗ്രഹം അടുത്ത രണ്ട് സീസണ്‍ കൂടി ഓംലറ്റ് അടിച്ചു അവിടെ നില്‍ക്കണം എന്നുതന്നെയാണ്.'


Click it and Unblock the Notifications