For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലക്ഷ്മിപ്രിയ 'അമ്മയ്ക്ക്' വിളിച്ചെന്ന് നിമിഷ, മര്യാദക്ക് പോയി തുണി ഉടുക്കാന്‍ പറഞ്ഞതിന് പിന്നാലെ വഴക്ക്

  |

  സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. അപ്രതീക്ഷിതമായ സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസില്‍ അരങ്ങേറുന്നത്. എന്ത് എപ്പോള്‍ സംഭവിക്കുമെവന്ന മുന്‍കൂട്ടി പറയാനോ പ്ലാന്‍ ചെയ്ത് മുന്നോട്ട് പോകാനോ സാധിക്കില്ല. നിമിഷനേരം കൊണ്ടാണ് ഹൗസിലെ കാലാവസ്ഥ മാറി മറിയുന്നത്. ആദ്യ ആഴ്ചയെ അപേക്ഷിച്ച് കഴിഞ്ഞ വാരം ബിഗ് ബോസ് ഹൗസില്‍ വലിയ പ്രശ്‌നങ്ങളൊന്നും സംഭവിച്ചില്ല. എങ്കിലും ചെറിയ പൊട്ടലും ചീറ്റലുമൊക്കെ മത്സരാര്‍ത്ഥികളുടെ ഇടയില്‍ നടന്നിരുന്നു.

  നിസ്സാര കാര്യം കൊണ്ടാണ് 'ബെല്‍സ് പാള്‍സി' വരുന്നത്; സ്‌ട്രോക്കുമായി ബന്ധമില്ല, രോഗത്തെ കുറിച്ച് മനോജ്

  കഴിഞ്ഞ വാരം ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ഇടം പിടിച്ച സംഭവമായിരുന്നു നിമിഷയുടെ വസ്ത്രത്തെ കുറിച്ച് ലക്ഷ്മി പറഞ്ഞ കമന്റ്. അതിന് മുമ്പ് തന്നെ മോഹന്‍ലാല്‍ എത്തിയ വാരാന്ത്യം എപ്പിസോഡില്‍ ഇവര്‍ മുഖാമുഖം എത്തിയിരുന്നു. വൃത്തിയും വസ്ത്രധാരണവുമായിരുന്നു പ്രധാന തര്‍ക്ക വിഷയം. ലക്ഷ്മി പ്രിയയോട് തന്റെ വസ്ത്രങ്ങളിലും സാധനങ്ങളിലും തൊടരുതെന്നും നിമിഷ അന്ന് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് നിമിഷയുടെ വസ്ത്രധാരണത്തെ മോശമായ ഭാഷയില്‍ ലക്ഷ്മി വിമര്‍ശിച്ചത്.

  അപമാനിച്ചു, ഒരുപാട് തരംതാഴ്ത്തി, അന്നത്തെ അനുഭവം വളരെ വേദനിപ്പിച്ചു, വെളിപ്പെടുത്തി മമ്മൂട്ടി

  ഇപ്പോഴിതാ ലക്ഷ്മിയും നിമിഷയും വീണ്ടും മുഖാമുഖം എത്തിയിരിക്കുകയാണ്. ഇത്തവണ അവതാരകനായ മോഹന്‍ലാലിന്റെ സാന്നിധ്യത്തിലാണ് തർക്കം. ഇരുവരും രൂക്ഷ വിമര്‍ശനമാണ് പരസ്പരം ഉന്നയിക്കുന്നത്. ലക്ഷ്മിപ്രിയ തന്റെ അമ്മയെ വിളിച്ചെന്നാണ് നിമിഷയുടെ പരാതി. പുറത്ത് വന്ന പ്രെമോ വീഡിയോയില്‍ 'വീട്ടില്‍ ചെന്ന് വിളിച്ചാല്‍ മതി' എന്ന് നിമിഷയോട് പറയുന്നത് കേള്‍ക്കാം. മോഹന്‍ലാലിന് മുന്നില്‍ തന്നെ ന്യായികരിക്കാന്‍ ലക്ഷ്മിപ്രിയ ശ്രമിക്കുന്നുണ്ടെങ്കിലും നിമിഷ ഉടനടി മറുപടി കൊടുക്കുന്നുണ്ട്. കൂടാതെ വൈകാരികമായി സംസാരിക്കുന്ന ലക്ഷ്മി പ്രിയയെ കാണിച്ച് കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. എപ്പിസോഡ് പുറത്ത് വന്നാല്‍ മാത്രമേ സംഭവിച്ചത് എന്താണെന്ന് കൃത്യമായി പറയാന്‍ സാധിക്കുകയുള്ളൂ.

  ഹൗസിലെ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടും ലക്ഷ്മി പ്രിയും നിമിഷയും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച നിമിഷയായിരുന്നു ക്യാപ്റ്റന്‍. ഹൗസ് വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും തമ്മില്‍ വഴക്ക് നടന്നത്.

  'വയ്യാതിരുന്നിട്ടും ക്യാപ്റ്റന്‍ റൂം വൃത്തിയാക്കിയ ആളാണ് ഞാന്‍. റൂം വൃത്തിയാക്കിയോ എന്ന് നിമിഷക്ക് എന്നോട് ചോദിക്കാമല്ലോ എന്ന് ലക്ഷ്മി പ്രിയ ബ്ലെസ്ലിയോട് പറഞ്ഞു. ഇത് നിമിഷ കേട്ട് കൊണ്ട് വരുകയായിരുന്നു. 'ചോദിക്കലല്ല, പണി കൊടുക്കലാണ് എന്റെ പണി. അത് ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. അതിന് സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ എന്നെ അറിയിക്കണം. പതിനാറ് പേരുടെയും പുറകെ നടന്ന് പണി ചെയ്‌തോ എന്ന് ചോദിക്കാന്‍ പറ്റില്ല', എന്നായിരുന്നു പറഞ്ഞത്.

  നിമിഷയുടെ ഈ മറുപടി ലക്ഷ്മിയെ ചൊടിപ്പിച്ചു.'ഭാരതത്തിന്റെ പ്രധാനമന്ത്രിയല്ല. ബിഗ് ബോസിലെ ഒരാഴ്ചത്തെ ക്യാപ്റ്റന്‍ മാത്രമാണ് നീ. അത് മറക്കണ്ട. ഇവളെങ്ങനെ ക്യാപ്റ്റനായി. നിന്നെ കുറിച്ചൊക്കെ പലരും പറഞ്ഞത്. പുറത്തിറങ്ങുമ്പോഴെ അഭിമാനം എന്ന് പറയുന്ന സാധനം ഉണ്ടാകണം. ഇങ്ങനെ ഉള്ളവരോട് വഴക്കിട്ടാണോ ലക്ഷ്മി പ്രിയ ഇറങ്ങി പോകുന്നതെന്ന് ആരും ചോദിക്കാന്‍ പാടില്ല. അതുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്' ലക്ഷ്മി പ്രിയ പൊട്ടിത്തെറിച്ചു.

  Recommended Video

  എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam

  'ക്ഷമ എന്ന രണ്ടക്ഷരം കുറച്ച് കൂടുതലുള്ളത് കൊണ്ട്. ഈ ഷോ കാണുന്ന എല്ലാവര്‍ക്കും അറിയാം. നിമിഷ എങ്ങനെയാണ് ക്യാപ്റ്റനായതെന്ന്. കണ്ടവളുമാര് പറയുന്നത് കേട്ട് വേഷം കെട്ട് കാണിക്കുകയല്ല വേണ്ടത്. ആദ്യം മര്യാദക്ക് പോയി തുണി ഉടുക്ക്. എന്നിട്ട് തുണി കഴകിയിട്', എന്നാണ് ലക്ഷ്മി പ്രിയ നിമിഷയോട് പറഞ്ഞത്. ഇതിന് ശേഷം ലക്ഷ്മിയും നിമിഷയും തമ്മിലുള്ള അഭിപ്രായഭിന്നത പ്രകടമായി കാണാമായിരുന്നു.

  English summary
  Bigg Boss Malayalam Season 4: Heated Argument Between Lakshmi Priya And Nimisha Infront Of Mohanlal, Promo Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X