For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടവന്മാർ വന്ന് കയറിയ അന്നുമുതൽ തുടങ്ങി; വിനയുമായുള്ള വഴക്ക് ലക്ഷ്മിപ്രിയക്ക് ഗുണം ചെയ്യുമോ

  |

  പ്രേക്ഷകർ ഹൃദയത്തോട് ചേർത്തവച്ച റിയാലിറ്റി ഗെയിം ഷോയാണ് ബിഗ് ബോസ്. കഴിഞ്ഞ മൂന്ന് സീസണുകളെക്കാളും അതി ഗംഭീരമായാണ് സീസൺ ഫോർ മുന്നോട്ട് പോവുന്നത്. നാലാം സീസൺ തുടങ്ങിയപ്പോൾ വളരെ തണുത്ത രീതിയിൽ ആണ് ഷോ മുന്നോട്ട് പോയത്.

  എന്നാൽ ഷോ പകുതി ആയതോടെ മട്ട് മാറുകയായിരുന്നു. ഷോയിൽ ആദ്യമൊക്കെ കണ്ടന്റ് നൽകിയിരുന്നത് റോബിനും ജാസ്മിനുമാണ്. എന്നാൽ ഷോ പകുതി ആയപ്പോൾ റിയാസും വിനയ് മാധവും വൈൽഡ് കാർഡ് എൻട്രിയായി വീട്ടിൽ എത്തി. ഇതിനു ശേഷം പ്രേക്ഷകർ പ്രതീക്ഷിക്കാത്ത നിരവധി കാര്യങ്ങൾ ഷോയിൽ സംഭവിച്ചു.

  Also Read: സൂരജിനെ ഫൈനല്‍ ഫൈവ് എത്തിക്കണേ; റോണ്‍സനും റിയാസും ലക്ഷ്മിപ്രിയയുമടക്കം അഖിലിന്റെ പ്രവചനം

  റിയാസ് ബിഗ് ബോസിൽ കയറുന്ന സമയത്ത് തന്നെ വീട്ടിനുള്ളിൽ തന്റെ ഏറ്റവും വലിയ ശത്രുക്കൾ ആരൊക്കെ ആയിരിക്കുമെന്ന് പറഞ്ഞിരുന്നു. റോബിനെയും ദിൽഷയേയും ബ്ലെസ്ലിയെയും പുറത്താകാൻ റിയാസ് ശ്രമിക്കും എന്നത് താരം ബിഗ് ബോസ് വീട്ടിൽ കയറിയ ദിവസം തന്നെ പ്രേക്ഷകർക്ക് മനസിലായ കാര്യമാണ്. എന്നാൽ വിനയ് ബിഗ് ബോസ് വീട്ടിൽ വരുന്ന സമയം ആകെ പറഞ്ഞത് താൻ ഒരിക്കലും ഫെയ്ക്ക് ആയി നിൽക്കില്ല എന്നും എന്ത് കാര്യവും വേട്ടി തുറന്ന് പറയുമെന്നും ആണ്.

  ബിഗ് ബോസ് വീട്ടിൽ ഇരുവരും വന്ന രണ്ടാം ദിവസം തന്നെ റിയാസ് റോബിനുമായി വഴക്ക് കൂടുകയാണ് ഉണ്ടായത്. തുടർന്നുള്ള ദിവസങ്ങളിൽ ബിഗ് ബോസ് വീട് ഒരു പൂരപ്പറമ്പായി മാറുകയായിരുന്നു.

  പലപ്പോഴും പല കുഞ്ഞ് കാര്യങ്ങൾക്കും വീട്ടിനുള്ളിൽ വലിയ വഴക്കുകൾ ഉണ്ടായിക്കൊണ്ടിരുന്നു. റിയാസ് വഴക്കുകൾ ഉണ്ടാക്കിയിരുന്നപ്പോൾ വിനയ് ഒരു പരിധിവരെ സമാധാനമായി മുന്നോട്ട് പോയി. ഇടക്കി ഒരിക്കൽ സുചിത്രയുമായി പ്രശ്നങ്ങൾ ഉണ്ടാക്കിയത് ഒഴിച്ചാൽ വിനയ്യുടെ ഭാഗത്ത് നിന്നും വലിയ വഴക്കുകളൊന്നും ബിഗ് ബോസ് വീട്ടിൽ ഉണ്ടായിട്ടില്ല.

  Also Read: ഭാഗ്യം കൊണ്ടാണ് ഇവിടെ ആ മത്സരാർഥി നിന്നുപോകുന്നത്; റിയാസ്

  റോബിനും ജാസ്മിനും ബിഗ് ബോസ് വീട്ടിൽ നിന്നും പോകുന്നത് വരെ വീട്ടിൽ വഴക്കുകൾ നടന്നിരുന്നത് ഇവർ മൂന്നുപേർക്കും ഇടയിലാണ്. എന്നാൽ റോബിനും ജാസ്മിനും പടി ഇറങ്ങിയതോടെ കാര്യങ്ങൾ ആകെ മാറി മറിഞ്ഞു. ദിൽഷ ധന്യ ലക്ഷ്മിപ്രിയ വിനയ് എന്ന് തുടങ്ങി ബിഗ് ബോസ് വീട്ടിലെ എല്ലാ മത്സരാർഥികളും ആക്റ്റീവ് ആയി വീട്ടിൽ കളിക്കുന്ന കാഴ്ചയാണ് തുടർന്ന് കാണാൻ സാധിച്ചത്.

  ഇന്ന് ഈ ആഴ്ചത്തെ നോമിനേഷനായി മത്സരാർത്ഥികളെ തിരഞ്ഞെടുത്തു. ധന്യ, റൊൺസൺ, വിനയ് എന്നിവരാണ് ഈ ആഴ്ചത്തെ എവിക്ഷൻ ലിസ്റ്റിൽ എത്തിയിട്ടുള്ളത്. മൂവരുടെയും പേരുകൾ ബിഗ് ബോസ് പറഞ്ഞതിന് പിന്നാലെ ബി ബി ന്യൂസ് നടത്തി. ബ്ലെസ്ലിയും റിയാസും നടത്തിയ ന്യൂസിൽ ലക്ഷ്മിപ്രിയയെ പ്രകോപിപ്പിക്കുന്ന തരത്തിൽ സംസാരം ഉണ്ടായി.

  Also Read:അഖിൽ പുറത്തായപ്പോൾ കിളി പോയത് റോൻസന്; പുറത്താവാത്തതിന്റെ കാരണം വ്യക്തമാക്കി റിയാസ്

  ബി ബി ന്യുസിൽ റിയാസ് പറഞ്ഞ കാര്യങ്ങൾ ലക്ഷ്മിപ്രിയക്ക് ഇഷ്ടപ്പെടാതെ വരുകയും തുടർന്ന് ന്യുസിന് ശേഷം അത് സംസാര വിഷയം ആവുകയും ചെയ്തു. സൂരജിന് ലക്ഷ്മിപ്രിയ സംസാരിക്കാൻ സ്പെയ്സ് കൊടുക്കുന്നില്ല എന്നായിരുന്നു റിയാസ് ഉന്നയിച്ച ആരോപണം. ഇതിൽ ഇരുവരും തമ്മിൽ വലിയ വഴക്ക് നടന്നു. വഴക്കിനിടെ റിയാസും വീണയും വൈൽഡ് കാർഡ് ആയി എത്തിയത് മുതൽ വീട്ടിൽ നിന്ന മറ്റു മത്സരാർത്ഥികൾക്ക് ഒരു വിലയും ഇല്ല എന്ന് ലക്ഷ്മിപ്രിയ പറയുകയുണ്ടായി.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  ഇത് വിനയ് മാധവിനെ ചൊടിപ്പിക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി മുൻപൊന്നും കാണാത്ത വിധം ലക്ഷ്മിപ്രിയ ദേഷ്യപ്പെടുകയും വീണയുടെ നേർക്ക് തുപ്പുകയുമെല്ലാം ചെയ്തു.

  ലക്ഷ്മിപ്രിയക്ക് വല്ലാത്ത സ്വഭാവ വൈകൃതമാണെന്ന് വിനയ് മാധവ് പറഞ്ഞു. തുടർന്ന് റിയാസും വിനയ് മാധവും ചേർന്നു ലക്ഷ്മിപ്രിയയെ കളിയാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

  ഷോ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുമ്പോൾ, ലക്ഷ്മിപ്രിയക്ക് ആരാധകർ ഏറുകയാണ്. ഇന്നത്തെ സംഭവത്തിനു ശേഷം ലക്ഷ്മിപ്രിയയെ പിന്തുണച്ചു കൊണ്ട് നിരവധി ആരാധകരാണ് രംഗത്ത് വരുന്നത്. വിനയ് മാധവിന് എപ്പൊഴും "ചെലപ്പു എന്നോട് വേണ്ടാ" എന്ന ഡയലോഗ് മാത്രമേ ഉള്ളുവെന്നും പ്രേക്ഷകർ പറയുന്നു.

  ഈ ആഴ്ചത്തെ എവിക്ഷൻ ലിസ്റ്റിലും വന്ന സ്ഥിതിക്ക് പുറത്ത് പോകാതിരിക്കാൻ വിനയ് കാണിക്കുന്ന പ്രകടനങ്ങൾ ആണ് ഇതൊക്കെയെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Heated Words Of Exchange Between Laxmi Priya And Vinay
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X