'അമ്മച്ചി' എന്ന് വിളിച്ച ജാസ്മിനെ കിളവിയെന്ന് തിരിച്ച് വിളിച്ച് സുചിത്ര, ഉഗ്രൻ മറുപടിയുമായി താരം
മത്സരാർത്ഥികളുടെ ഗംഭീര പ്രകടനവുമായി ബിഗ് ബോസ് സീസൺ ഫോർ മുന്നേറുകയാണ്. ഷോ അൻപത്തി ഏഴാം ദിവസം പിന്നിട്ടപ്പോൾ വീട്ടിൽ ഇനി ബാക്കി ഉള്ളത് വെറും 12 മത്സരാർത്ഥികൾ മാത്രമാണ്. ബിഗ് ബോസ് വീട്ടിൽ ഇനിയുള്ള 43 ദിവസങ്ങൾ ഓരോ മത്സരാർത്ഥികൾക്കും വളരെ നിർണായകമാണ്.
പലരും തങ്ങളുടെ മത്സര രീതികൾ മാറ്റുവാനും കൂടുതൽ ശക്തരായുള്ള മത്സരരാർത്ഥികളാവാനും ശ്രമിക്കുന്ന കാഴ്ചയാണ് ബിഗ് ബോസ് വീട്ടിനുള്ളിൽ നിന്നും കാണുവാൻ സാധിക്കുന്നത്.
കഴിഞ്ഞ എവിക്ഷന് അപർണ്ണ മള്‍ബറിയാണ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോയത്. ടാസ്ക്കുകളും ഗെയിമുകളും വളരെ നല്ല രീതിയിൽ കളിച്ച് മുന്നേറിയ ഒരു മത്സരാർത്ഥിയാണ് അപർണ്ണ.
ബിഗ് ബോസ് വീട്ടിലെ ശക്തയായ ഒരു മത്സരാർത്ഥിയാണ് താനെന്ന വിശ്വാസത്തിലാണ് കഴിഞ്ഞ നോമിനേഷൻ പ്രക്രിയയിൽ അപർണ്ണ റിയാസിനോട് താൻ നിൽക്കാം എന്ന് പറഞ്ഞത്.
വളരെ ശക്തയായ മത്സരാർത്ഥി ആയിരുന്നെങ്കിലും അപർണ്ണക്ക് പ്രേക്ഷക പിന്തുണ വളരെ കുറവായിരുന്നു. വീട്ടിനുള്ളിൽ ആരോടും തർക്കിക്കാതെ, ആരോടും ദേഷ്യപ്പെടാതെ എല്ലാരുടെയും കണ്ണിലുണ്ണിയായി നിന്ന അപർണ്ണക്ക് ബിഗ് ബോസിന് വേണ്ട കണ്ടന്റ് നൽകാൻ സാധിച്ചില്ല എന്നതാണ് കാര്യം.

ഒരു നല്ല ഗെയിമർ ആയിരുന്നു അപർണ്ണ. എന്നാൽ, ഒരു നല്ല എന്റർടൈനർ ആവാൻ താരത്തിന് സാധിക്കാതെപോയി. അപർണ്ണയെ പോലെ തന്നെ ബിഗ് ബോസ് വീട്ടിൽ ഒരു പരിധിവരെ ശത്രുക്കൾ ഇല്ലാതിരുന്ന വ്യക്തികളാണ് ധന്യയും സുചിത്രയും.
അധികം അങ്ങനെ ആരോടും വഴക്കിടാതെ സമാധാനപരമായി ഗെയിം കളിച്ചിരുന്ന സുചിത്രയും ധന്യയും കഴിഞ്ഞ ഏതാനം നാളുകളായി തങ്ങളുടെ രീതികൾ എല്ലാം മാറ്റിയതായാണ് കാണാൻ സാധിച്ചത്.
സുചിത്ര പലരോടും വഴക്കിടുകയും ബിഗ് ബോസ് വീട്ടിൽ കൂടുതൽ ആക്റ്റീവ് ആവുകയും ചെയ്തു. ഇപ്പോൾ ജാസ്മിനോട് സുചിത്ര ഓവർ സ്മാർട്ട് ആവരുത് എന്ന് പറയുന്ന വിഡിയോ ആണ് ആരാധകരിൽ ഏറെ ചർച്ചാവിഷയം ആവുന്നത്.
താൻ സംസാരിക്കുന്നതിനിടയിൽ കയറി സുചിത്ര സംസാരിച്ചപ്പോൾ 'ഞാൻ ഒന്ന് പറയട്ടെ എന്റെ പൊന്നമ്മച്ചി' എന്നാണ് ജാസ്മിൻ പറഞ്ഞത്.

എന്നാൽ തന്നെ 'അമ്മച്ചി' എന്ന് വിളിച്ച ജാസ്മിന് കണക്കിന് തിരിച്ച് കൊടുക്കുകയാണ് സുചിത്ര ചെയ്തത്. ജാസ്മിനെ സുചിത്ര 'കിളവി' എന്ന് വിളിക്കുകയും ഓവർ സ്മാർട്ട് ആവാൻ ശ്രമിക്കരുതെന്നും സുചിത്ര പറഞ്ഞു.എന്നാൽ താൻ ഇപ്പോഴും ഓവർ സ്മാർട്ട് ആണെന്നാണ് ജാസ്മിൻ സുചിത്രയോട് മറുപടി പറയുകയായിരുന്നു.
എന്തായാലും സുചിത്രയുടെ ഈ മറുപടി പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടപെട്ടു. എല്ലാരും ഡോക്ടർ റോബിനെ പോലെയാണെന്ന് ജാസ്മിൻ കരുതിയെന്നും അമ്മച്ചി എന്ന് വിളിച്ചത് കൊണ്ടാണ് സുചിത്ര ചൂടായതെന്നും എല്ലാമാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
Recommended Video

കഴിഞ്ഞ ആഴ്ച മുതൽ സുചിത്ര നല്ല രീതിയിലാണ് ബിഗ് ബോസ് വീട്ടിൽ മത്സരിക്കുന്നത്. ജയിലിനകത്ത് ആയിരുന്നപ്പോഴും നല്ല രീതിയിൽ സുചിത്ര കണ്ടന്റുകൾ നൽകുന്നുണ്ടായിരുന്നു.
തുടർന്ന് ഒമ്പതാം ആഴ്ചയിലെ ക്യാപ്റ്റൻസി ടാസ്ക്കിൽ സുചിത്രയായിരുന്നു വിധികർത്താവ്. വിധിപറയാൻ വളരെ ബുദ്ധിമുട്ടായിരുന്ന ഒരു ടാസ്ക്ക് ആയിരുന്നു ഒൻപതാം ആഴ്ചയിലെ ക്യാപ്റ്റൻസി നോമിനേഷന് ഉള്ളവർക്ക് നൽകിയിരുന്നത്.
ഇതിൽ വിധി പറഞ്ഞ സുചിത്രയെ മത്സരാർത്ഥികൾ ചോദ്യം ചെയ്തിരുന്നു. എന്നാൽ മത്സരത്തിൽ സത്യസന്ധമായി കളിച്ചു എന്ന കാരണം മുൻനിർത്തി ബ്ലെസ്ലിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
സുചിത്രയുടെ ഈ പ്രവർത്തി പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു. ബിഗ് ബോസ് ഗെയിം അതിന്റെ അവസാന ഘട്ടത്തിലേക്ക് കുതിക്കുമ്പോൾ എല്ലാ മത്സരാർഥികളും അവരുടെ പ്രേക്ഷകപിന്തുണ വർധിപ്പിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ്.


Click it and Unblock the Notifications











