ദില്‍ഷയെ കൂടാതെ ബ്ലെസ്ലിയും ടോപ്പ് ഫൈവില്‍, മത്സരാര്‍ത്ഥികളുടെ വിജയ സാധ്യത ഇങ്ങനെ...
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ഷോ ആദ്യമായി ആരംഭിക്കുന്നത്. പിന്നീട് 2018 ല്‍ ബിഗ് ബോസ് മലയാളം ആരംഭിച്ചു. തുടക്കത്തില്‍ വേണ്ടത്ര ശ്രദ്ധനേടാന്‍ ബിഗ് ബോസ് മലയാളത്തിന് കഴിഞ്ഞില്ല. എന്നാല്‍ മൂന്നാം സീസണോട് കൂടി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. നാലാം ഭാഗമാണ് നടക്കുന്നത്. മികച്ച കാഴ്ചക്കാരാണ് ഷോയ്ക്ക് ഇപ്പോഴുള്ളത്.
തുടക്കത്തില്‍ യൂത്തിനിടയില്‍ മാത്രമായിരുന്നും ബിഗ് ബോസിന് കാഴ്ചക്കാരുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കടുംബ പ്രേക്ഷകരും ഷോയെ ഏറ്റെടുത്തിട്ടുണ്ട്.
മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോ്സ് ഷോ 83 ദിവസം പിന്നിട്ടിട്ടുണ്ട്. ഇനി കേവലം രണ്ട് ആഴ്ചകള്‍ കൂടി മാത്രമേ ഷോ ശേഷിക്കുന്നുള്ളൂ.

വ്യത്യസ്ത കാഴ്ചപ്പാടുളള 17 പേരുമായിട്ടാണ് ബിഗ് ബോസ് ഷോ ആരംഭിച്ചത്. പിന്നീട് വിവിധ ആഴ്ചകളിലായി മൂന്ന് വൈല്‍ഡ് കര്‍ഡ് എന്‍ട്രികള്‍ ഹൗസില്‍ എത്തിയിരുന്നു. മണികണ്ഠന്‍ വന്നതിന്റെ തൊട്ട് അടുത്ത ആഴ്ച തന്നെ ക്വിറ്റ് ചെയ്ത് പോയി. വിനയും റിയാസും ഇപ്പോഴും ഹൗസിലുണ്ട്.
മത്സരം അതിന്റെ അവസാന ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇനി വളരെ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുളളൂ ദില്‍ഷയൊഴികെ ബാക്കിയെല്ലാവരും തങ്ങളുടെ നിലയുറപ്പിക്കാനുള്ള ശ്രമത്തിലാണ്.
100 ദിവസം ഹൗസില്‍ നില്‍ക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. ആദ്യ ദിവസം മുതല്‍ തന്നെ മത്സരാര്‍ത്ഥികള്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ടൈറ്റില്‍ വിന്നറാവുക എന്നത് പലരുടേയും രണ്ടാമത്തെ ആഗ്രഹമാണ്. നൂറ് ദിവസമാണ് ലക്ഷ്യം,

മത്സരം അവസാനഘട്ടത്തിലേയ്ക്ക് അടുക്കുമ്പോള്‍ പ്രേക്ഷകരുടെ ഇടയില്‍ ബിഗ് ബോസ് ടോപ്പ് ഫൈവ് ചര്‍ച്ചകള്‍ കനക്കുകയാണ്. ദില്‍ഷ, ബ്ലെസ്ലി, റിയാസ് എന്നിവരുടെ പേര് എല്ലാ സാധ്യത ലിസ്റ്റിലും പ്രചരിക്കുന്നുണ്ട്.
ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ആരാധകന്റെ കുറിപ്പാണ്. മത്സരാര്‍ത്ഥികളുടെ വിജയ സാധ്യതയെകുറിച്ചാണ് കുറിപ്പില്‍ പറയുന്നത് ഇത് തന്റെ കാഴ്ചപ്പാടിലുളളതാണെന്ന് പ്രത്യേകം പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

ആരാധകന്റെ കാഴ്ചപ്പാടില്‍ ബ്ലെസ്ലിയ്ക്കാണ് വിജയ സാധ്യത കൂടുതല്‍. 80 ദിവസം ബിഗ്ബോസ് ഷോ കഴിഞ്ഞപ്പോള്‍ എന്റെ കാഴ്ചപ്പാടില്‍ മത്സരാര്‍ത്ഥികളുടെ നിലപാടും വിജയസാധ്യതയും. ഇത് തികച്ചും എന്റെ മാത്രം വീക്ഷണമാണ്.
സൂരജ് :- എല്ലാവരുടെയും കണ്ണിലുണ്ണി, നല്ല സുഹൃത്തു സുഹൃത്ത്, പക്ഷേ ടാസ്‌കുകളില്‍ ഒന്നും ചെയ്യാന്‍ പറ്റിയില്ല.
വിജയസാധ്യത - 40%.
വിനയ് :- നല്ല സംസാര ശൈലി.കാര്യമായി എന്തെങ്കിലും ചെയ്യുന്നതില്‍ പൂര്‍ണമായി പരാജയം.
വിജയസാധ്യത - 30%.
റിയാസ് :- നല്ലയൊരു കണ്ടെന്റ് ക്രീയേറ്റര്‍ പക്ഷെ ബിഗ്ബോസ് വീട്ടില്‍ മറ്റുള്ളവരുടെ സപ്പോര്‍ട്ട് നേടിയെടുക്കുന്നതില്‍ പരാജയപെട്ടു.
വിജയസാധ്യത - 50 %

ലക്ഷ്മിപ്രിയ :- വാക്കുള്‍കൊണ്ട് എതിരാളികളെ മിണ്ടാതാകുന്നതിനുള്ള അസാമാന്യമായ കഴിവ്. പെട്ടെന്ന് പ്രൊവൊക്ക് ആകുന്ന വ്യക്തി, അതുകൊണ്ടു പലപ്പോഴും കാര്യങ്ങള്‍ കയ്യിലില്‍നിന്നു പോകുന്നു.
വിജയസാധ്യത - 60%
ധന്യ :- എല്ലാവരെയും സുഖിപ്പിച്ചു കൊണ്ടും , വളരെ വ്യക്തമായ പ്ലാന്‍ കൊണ്ടും സൂക്ഷമതയോടുകൂടി കളിക്കുന്നു
വിജയസാധ്യത - 60%
റോന്‍സോണ്‍ :- ഒരിക്കലും പ്രൊവോക് ആകാത്ത വ്യക്തി, ടാസ്‌ക്കുകള്‍ ഗംഭീരമായി കളിക്കുന്നു.. ആരെയും വേദനിപ്പിക്കാതെ കളിയ്ക്കാന്‍ ശ്രമിക്കുന്നു.
വിജയസാധ്യത - 60%
ദില്‍ഷാ :- സെല്‍ഫിഷ്, കണ്ണിങ് പക്ഷേ ടാസ്‌കുകളില്‍ ഗംഭീര പ്രകടനം
വിജയസാധ്യത :- 70%
ബ്ലെസ്ലീ :- ശാന്തന്‍ , ആലോചിച്ചു വ്യക്തമായ ധാരണയോടുകൂടി കളിയെ കാണുന്നു. ടാസ്‌കുകളില്‍ നല്ല പ്രകടനം .. അന്യായം കണ്ടാല്‍ പ്രതികരിക്കുന്നതുകൊണ്ടു ഒരുപാട് വിമര്‍ശനങ്ങളെ നേരിടേണ്ടി വരുന്നു..
വിജയസാധ്യത :- 80%...എന്നാണ് ആരാധകന്‍ പറയുന്നത്.

ഈ വാരം മൂന്ന് പേരാണ് നോമിനേഷനില്‍ എത്തിയിരിക്കുന്നത്. ക്യാപ്റ്റനായ ധന്യ,വിനയ്, റോണ്‍സണ്‍ എന്നിവരാണ് എവിക്ഷനില്‍ ഇടംപിടിച്ചിരിക്കുന്നത്,
നിലവില്‍ ദില്‍ഷ, റിയാസ്, ബ്ലെസ്ലി, ലക്ഷ്മി, ധന്യ, വിനയ്, റോണ്‍സണ്‍, സൂരജ് എന്നിങ്ങനെ 8 പേരാണ് ഹൗസിലുള്ളത്. ഇതില്‍ ദില്‍ഷ നേരിട്ട് ഫിനാലെയില്‍ എത്തിയിട്ടുണ്ട്


Click it and Unblock the Notifications