ബിഗ് ബോസിലെ മാന്യൻ നവീന്‍, കുലസ്ത്രീ ലക്ഷ്മിപ്രിയ, ബുദ്ധിമാൻ റോബിൻ- താരങ്ങളെ കുറിച്ചുള്ള ഫസ്റ്റ് ഇംപ്രഷനിങ്ങനെ

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ്‍ ആരംഭിച്ചിട്ട് മൂന്നാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. ഓരോ മത്സരാര്‍ഥികളും ഗെയിം സ്ട്രാറ്റര്‍ജികള്‍ പുറത്തിറക്കി തുടങ്ങിയതോടെ പ്രേക്ഷകരും ആവേശത്തിലായി. ആരെ സപ്പോര്‍ട്ട് ചെയ്യണം, ആരെ പിന്തള്ളണം എന്ന കണ്‍ഫ്യൂഷന്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആദ്യ രണ്ട് ദിവസങ്ങളിലെ പ്രകടനം വിലയിരുത്തുന്നതിലൂടെ ഫസ്റ്റ് ഇംപ്രഷനെ കുറിച്ച് പറഞ്ഞ് ഫാന്‍സും രംഗത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

ചിലര്‍ ടാസ്‌കുകളില്‍ കള്ളത്തരം കാണിക്കുന്നതും സ്വന്തം ഗെയിമിലേക്ക് മാത്രം ശ്രദ്ധിക്കുന്നതും നെഗറ്റീവ് റിവ്യൂ നേടി കൊടുത്തിരുന്നു. മറ്റ് ചിലരെ ഈ ഷോ യ്ക്ക്് തന്നെ കൊള്ളില്ലാത്തതാണെന്നും അവരെ പുറത്താക്കാന്‍ സാധിച്ചേക്കും എന്നുമൊക്കെയുള്ള നിഗമനത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. എന്തായാലും ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ മത്സരാര്‍ഥികളെ കുറിച്ച് വന്ന ചില അഭിപ്രായങ്ങള്‍ വായിക്കാം...

നവീന്‍ അറക്കല്‍ : മാന്യന്‍, കുഴപ്പമില്ലാത്ത ഗെയിമര്‍

1) നവീന്‍ അറക്കല്‍ : മാന്യന്‍, കുഴപ്പമില്ലാത്ത ഗെയിമര്‍.
2) ജാനകി സുധീര്‍ : തുള്ളിച്ചാടി നടക്കുന്നുണ്ട്, ഇപ്പോള്‍ വല്യ കുഴപ്പമില്ല.
3) ലക്ഷ്മിപ്രിയ : കാര്‍ന്നോത്തി, കുലസ്ത്രീ, കയ്യില്‍ സ്റ്റോക്കുള്ള ശ്ലോകങ്ങള്‍ കഴിഞ്ഞാല്‍ എന്ത് ചെയ്യും എന്ന് പിടിയില്ല. പെട്ടെന്ന് പുറത്തേക്ക് വിട്ടാല്‍ അത്രേം ഇമേജ് ഡാമേജ് കുറക്കാം.
4) Dr. റോബിന്‍ രാധാകൃഷ്ണന്‍ : ബുദ്ധിമാന്‍, കളിക്കാന്‍ നോക്കുന്നു. പക്ഷെ പ്രേക്ഷകര്‍ക്ക് നെഗറ്റീവ് ഇമ്പ്രഷന്‍ ഉണ്ടാക്കാനെ ചാന്‍സുള്ളൂ.
5) ധന്യ മേരി വര്ഗീസ് : മാന്യ

 കഴിഞ്ഞ തവണ സൂര്യയെ സഹിച്ചത് പോലെ പ്രേക്ഷകര്‍ക്ക് പണിയാകും

6) ശാലിനി : not apt for the game, പെട്ടെന്ന് പുറത്തു വീട്ടില്ലെങ്കില്‍ കഴിഞ്ഞ തവണ സൂര്യയെ സഹിച്ചത് പോലെ പ്രേക്ഷകര്‍ക്ക് പണിയാകും.
7) ജാസ്മിന്‍ മൂസ : ഓവര്‍ ഹൈപ്പ് ഒക്കെ കൊടുത്ത് കയറ്റിയത് കൊണ്ട് കാര്യമായൊന്നും കയ്യിലില്ലെന്ന് തിരിച്ചറിയുമ്പോള്‍ പതിയെ ഇറങ്ങി പോയി കൊള്ളും. സ്‌ക്രിപ്റ്റഡ് ഷോ ആയിരുന്നേല്‍ കുറച്ച് പഞ്ച് ഡയലോഗ് ഒക്കെ കാണാ പാഠം പഠിപ്പിച്ച് വിടാമായിരുന്നു.
8) കുട്ടി അഖില്‍ : എന്റര്‍ടൈന്‍ ചെയ്യിക്കാന്‍ പറ്റുന്നുണ്ട്, അവറേജ് ഗെയിമര്‍.
9) ഡെയ്‌സി ഡേവിഡ് : പോര, കളിയിലേക്ക് വരുമായിരിക്കും
10) റോണ്‍സണ്‍ വിന്‍സെന്റ്: മൊയന്ത്

പ്രതീക്ഷിച്ചത് പോലുള്ള കുലസ്ത്രീ കളി ഇല്ലാത്തത് പോസിറ്റീവ് ആണ്

11) നിമിഷ. പി. എസ് : നല്ല ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സ് ഉണ്ട്. അത് ഡ്രസിംഗ് അടക്കം എല്ലാറ്റിലും മുഴച്ചു കാണുന്നുമുണ്ട്.
12) അശ്വിന്‍ വിജയ് : കഴിഞ്ഞ പ്രാവശ്യത്തെ സായി ലൈന്‍ ആണെന്ന് തോന്നുന്നു, കുറച്ചൂടെ വെയിറ്റ് ചെയ്യാമെന്ന് തോന്നുന്നു
13) അപര്‍ണ മള്‍ബറി : ഇടിച്ചു കയറി കളിക്കാന്‍ അറിയില്ല, എങ്കിലും കുറച്ചു കാലം നിന്നാല്‍ പ്രേക്ഷകരുടെ മനം കവരാന്‍ ചാന്‍സ് ഉണ്ട്.
14) സൂരജ് തേലക്കാട് : എന്റര്‍ടെയിന്‍ ചെയ്യാന്‍ പറ്റുന്നുണ്ട്, കുറച്ചു കാലം നില്‍ക്കാന്‍ എല്ലാവരും സഹായിക്കണം.
15) മൊഹമ്മദ് ഡെലിജന്‍ ബ്ലസ്ലി : ഒരു നന്മമരം കളിക്കാനുള്ള ശ്രമം മുഴച്ചു കാണുന്നു, പക്ഷെ അത് ഫലിപ്പിക്കാന്‍ മാത്രം ബുദ്ധിയില്ല.
16) ദില്‍ഷ പ്രസന്നന്‍ : നല്ല പെരുമാറ്റവും സൗന്ദര്യവും കൊണ്ട് കോഴി + കുടുംബ പ്രേക്ഷകരുടെ ചിലവില്‍ മുന്നോട്ട് പോകും. ആവറേജ് ഗെയിമര്‍.
17) സുചിത്ര : പ്രതീക്ഷിച്ചത് പോലുള്ള കുലസ്ത്രീ കളി ഇല്ലാത്തത് പോസിറ്റീവ് ആണ്. ഗുഡ് ഗെയിമര്‍ ആവാനാണ് ചാന്‍സ്.

Recommended Video

Dhanya Mary Varghese talks about Bigg Boss Malayalam Season 4
ലക്ഷ്മിപ്രിയയ്ക്ക് ശക്തയായ മത്സരാര്‍ഥിയാവാന്‍ സാധിച്ചേക്കും

ലക്ഷ്മിപ്രിയയ്ക്ക് ശക്തയായ മത്സരാര്‍ഥിയാവാന്‍ സാധിച്ചേക്കും എന്നാണ് കമന്റുകള്‍. കുലസ്ത്രീ, വല്യേച്ചി ഇമേജുകള്‍ തന്നെയാണ് പബ്ലിക്കിന് മുന്നില്‍ അവരുടെ ഐഡന്റിറ്റി. അത് മറ്റുള്ളവര്‍ എതിര്‍ക്കുമ്പോള്‍ കൊണ്ടു വരുന്ന സ്റ്റ്രാര്‍റ്റജി ചേഞ്ചിലൂടെ മാത്രമേ അവരുടെ റേഞ്ച് മനസ്സിലാക്കാന്‍ സാധിക്കു. എന്നാല്‍ നിമിഷയുടെയും റോണ്‍സന്റെയും ഒക്കെ മികച്ച ഗെയിം പുറത്ത് വരാന്‍ ഇരിക്കുന്നതേയുള്ളു എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. പത്തിരുപത് ദിവസമെങ്കിലും കഴിയുന്നതോടെ മാത്രമേ ഇതിലൊരു വ്യക്തമായ ചിത്രം ലഭിക്കുകയുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X