മുട്ടയും ചായയും, ബിഗ് ബോസില്‍ വഴക്ക് കൂടുന്നതിനുള്ള പ്രധാന കാരണങ്ങളിതാണ്; പുറത്തിറങ്ങിയ ഡെയ്‌സി പറയുന്നു
ബിഗ് ബോസ് പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് രണ്ട് മത്സരാര്‍ഥികള്‍ പുറത്ത് പോയിരിക്കുകയാണ്. സീരിയല്‍ നടന്‍ നവീന്‍ പുറത്തയതിന് പിന്നാലെയാണ് ഡെയ്‌സിയും പുറത്തേക്ക് ആണെന്ന് മോഹന്‍ാല്‍ പറഞ്ഞത്. തന്റെ അഭിപ്രായങ്ങള്‍ ഉറക്കെ പറഞ്ഞ ഡെയ്‌സി ഡേവിഡ് ആണ് അഞ്ചാമത്തെ ആഴ്ചയിലെ എലിമിനേഷനിലൂടെ പുറത്തായത്. അമ്പരപ്പിക്കുന്ന എലിമിനേഷന്‍ ആയി പോയെന്നാണ് മോഹന്‍ലാലും പറഞ്ഞത്.
ബിഗ് ബോസ് വീടിനുള്ളില്‍ നിന്നും പുറത്ത് വന്നതിന് പിന്നാലെ മത്സരത്തെ കുറിച്ചും മറ്റുമൊക്കെ ഡെയ്‌സി തുറന്ന് സംസാരിച്ചിരുന്നു. ഈ എലിമിനേഷന്‍ പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് ഡെയ്‌സി നല്‍കുന്ന ഉത്തരമിങ്ങനെയാണ്.

പ്രേക്ഷകരുടെ തീരുമാനമാണ്. അതായിരിക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. എനിക്ക് പോവണമെന്ന് ആഗ്രഹമില്ല. ഇത്ര പെട്ടെന്ന് പോവുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ഈ ആഴ്ച ഞാന്‍ കുറച്ചൂടി മെന്റലി ഡൗണ്‍ ആയത് പോലെ തോന്നിയിരുന്നു. അതുകൊണ്ടാണ് പുറത്ത് പോയെക്കും എന്ന് പറഞ്ഞത്. എന്തുകൊണ്ടാണ് പുറത്തായതെന്ന് എപ്പിസോഡ് കാണുമ്പോഴെ മനസിലാവുകയുള്ളു.
അതിനകത്ത് നില്‍ക്കുക വലിയ പ്രയാസമാണ്. ഇത്രയും വലിയ പ്ലാറ്റ്‌ഫോമിൽ അത്യാവശ്യം ജനുവിനായി നിന്നുവെന്ന് പ്രതീക്ഷിക്കുന്നു. പ്രേക്ഷകരുടേതാണ് അന്തിമ തീരുമാനം. ഞാന്‍ അതിനോട് യോജിക്കുന്നു എന്നുമായിരുന്നു ഡെയ്സി എലിമിനേഷന് ശേഷം പ്രതികരിച്ചത്.

സൂരജിനെ വല്ലാതെ മിസ് ചെയ്യും. എന്താണെന്ന് അറിയില്ല, അദ്ദേഹത്തെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇങ്ങോട്ട് വരുന്നതിന് മുന്‍പ് പ്രെഡിക്ഷന്‍ ലിസ്റ്റില്‍ സൂരജിന്റെ പേര് കണ്ടിരുന്നു. അന്ന് സുഹൃത്തുക്കളോടൊക്കെ സൂരജിന്റെ കാര്യം പറഞ്ഞിട്ടാണ് വന്നത്. മാത്രമല്ല സൂരജിനോട് ഐ ലവ് യൂ എന്ന് പറയുകയും തിരിച്ച് ലവ് യൂ ടൂ എന്ന് സൂരജ് പറയുകയും ചെയ്തിരുന്നു.

ആരോടെങ്കിലും ദേഷ്യം ഉണ്ടോ എന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ബിഗ് ബോസിനുള്ളില്‍ മുട്ടയ്ക്കും ചായയ്ക്കും വേണ്ടിയൊക്കെയാണ് അടി ഉണ്ടാക്കുന്നത്. അവിടെ നടക്കുന്ന ചെറിയ ചെറിയ അടിയൊന്നും വലിയ പ്രശ്‌നങ്ങളല്ല. പക്ഷേ അവിടെ അത് വലിയ പ്രശ്‌നമാണ്. റേഷന്‍ ആയി സാധാനങ്ങള്‍ കിട്ടുന്നത് കൊണ്ട് മറ്റൊരു വിയില്ല. പുറത്ത് വക്ക് കൂടിയവരോട് പുറത്താണെങ്കില്‍ മൈന്‍ഡ് ചെയ്യാതെ ഇരിക്കാം. പക്ഷേ ബിഗ് ബോസിനുള്ളില്‍ അത് നടക്കില്ല.
ജീവിതത്തില്‍ കാര്യമുള്ള കാര്യങ്ങള്‍ക്കെല്ലാം ശബ്ദം ഉയര്‍ത്തുന്ന ആളാണ്. നീ, എടി, പോടീ, അങ്ങനെ ഒക്കെ ബഹുമാനം ഇല്ലാതെ വിളിക്കുമ്പോള്‍ ദേഷ്യം വരും. അമ്മയെയും പെങ്ങളെയുമൊക്കെ അവര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുമോന്ന് കരുതിയാണ് അങ്ങനെ വിളിച്ചത്. പുറത്ത് പോയി കഴിഞ്ഞാല്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യാനുണ്ട്. അതാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്.
Recommended Video

ബിഗ് ബോസില്‍ നിന്നും പഠിച്ചത് ക്ഷമയാണ്. ക്യാമറ ഉള്ളത് കൊണ്ട് പേടിച്ചിട്ടുമൊക്കെ പല സ്ഥലങ്ങളിലും മിണ്ടാതെ ഇരുന്നിട്ടുണ്ട്. പക്ഷേ അഭിപ്രായങ്ങള്‍ പറയാതെ ഇരുന്നിട്ടില്ല. ചില സമയങ്ങളില്‍ കടിച്ച് പിടിച്ച് മിണ്ടാതെ ഇരുന്നിട്ടുണ്ടെന്നും ഡെയ്‌സി പറയുന്നു. ബിഗ് ബോസിലുള്ളവരോട് ഇഷ്ടം പങ്കുവെച്ചിട്ടാണ് ഡെയ്‌സി പോയത്.


Click it and Unblock the Notifications