For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വന്തം നാക്ക് ചതിക്കാന്‍ സാധ്യതയുണ്ട്; ബിഗ് ബോസില്‍ തീ പടര്‍ത്താന്‍ പോന്ന മുതല്‍ ജാസ്മിനെന്ന് ആരാധകര്‍

  |

  ബിഗ് ബോസ് മലയാളത്തിന്റെ ഓരോ എപ്പിസോഡുകളും സൂപ്പര്‍ ഹിറ്റായി മാറുന്നതാണ് കണ്ട് വരുന്നത്. ഒരാഴ്ച പിന്നിടുമ്പോള്‍ ആദ്യ എലിമിനേഷനും നടന്നു. ജാനകി സുധീര്‍ വീട്ടില്‍ നിന്നും പോയതോടെ ബാക്കിയുള്ളവര്‍ക്കും സമ്മര്‍ദ്ധം വന്ന് തുടങ്ങി. എന്നാല്‍ ഞാന്‍ ഗെയിം കളിക്കും എന്ന് പറഞ്ഞ് ഓരോ സ്ട്രാറ്റര്‍ജി ഇറക്കുന്ന ഡോ റോബിനും അതെല്ലാം കൈയ്യോടെ പൊളിച്ച് കൊടുക്കാന്‍ ജാസ്മിനും ഉള്ളതാണ് ഇപ്പോഴത്തെ ബിഗ് ബോസിലെ അവസ്ഥ.

  എട്ട് മാസത്തോളം ബിഗ് ബോസ് കണ്ട്, അതിനെ കുറിച്ച് പഠിച്ചിട്ടാണ് ഡോക്ടര്‍ വന്നത്. എന്നാല്‍ അദ്ദേഹം പ്രവര്‍ത്തിക്കാന്‍ പോവുന്നതിന് മുന്‍പ് ഗെയിം മനസിലാക്കി ജാസ്മിന്‍ അത് പൊളിക്കും. റോബിന്റെ ലവ് സ്ട്രാറ്റര്‍ജി തകര്‍ത്തതാണ് അതിലേറ്റവും ഒടുവില്‍ ഉള്ളത്. എന്തായാലും ഗ്രാന്‍ഡ് ഫിനാലെ വരെ എത്താന്‍ സാധ്യതയുള്ള മത്സരാര്‍ഥികളില്‍ ഒരാളായി ജാസ്മിന്‍ മാറിയിട്ടുണ്ടെന്ന് തന്നെയാണ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ വരുന്ന എഴുത്തുകളില്‍ പറയുന്നത്.

  'ജാസ്മിന്‍ കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന കാര്യത്തില്‍ ആള് വേറെ ലെവലാണ്. ജനുവിന്‍ ആയിട്ട് തന്നെയാണ് ജാസ്മിന്‍ ഇതുവരെ നിന്നിട്ടുള്ളത്. കള്ളം പറഞ്ഞ് കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന ശീലം ഇതുവരെ കണ്ടില്ല. സംസാരശൈലി ഒഴിച്ച് നിര്‍ത്തിയാല്‍ പക്കാ ജനുവിന്‍ ഗെയിമറാണ്. പിന്നെ പുച്ഛ മനോഭാവമുണ്ട്. അത് അവരുടെ ശൈലിയില്‍ പെട്ടതാണ്. ഫൈനല്‍ ഫൈവ് വരെ പോകാന്‍ നല്ല കെല്‍പുള്ളയാള്‍. എങ്ങാനും ഫിനാലെ വരെ എത്തിയാല്‍ നിങ്ങള്‍ ഇതുവരെ കണ്ട സീസണുകള്‍ പോരാതെ വരും സീസണ്‍ 4 ന് മുന്നില്‍. ബിഗ് ബോസ് ഹൗസില്‍ തീ പടര്‍ത്താന്‍ പോന്ന മുതല്‍ ജാസ്മിന്‍' ആണെന്നാണ് ഒരു ആരാധകന്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.

  ഇതിന് താഴെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. 'ഭാഷ ഒന്ന് ശ്രദ്ധിച്ചാല്‍ കയറി കൊളുത്തും. പ്രേക്ഷക സപ്പോര്‍ട്ട് ഉണ്ടന്ന് അറിഞ്ഞാല്‍ മുന്നോട്ട് വേറെ ലെവല്‍ ആകാന്‍ സാധ്യത ഉണ്ട്. എന്നാല്‍ സ്വന്തം നാക്ക് ശത്രു ആയി മാറാന്‍ സാധ്യത ഉള്ള ഒരാളാണ് ജാസ്മിന്‍. മിക്കവാറും ഏതെങ്കിലും പ്രകോപനത്തില്‍ കേറി കൊത്തി ബിഗ് ബോസ് റൂള്‍ ബ്രേക്ക് ചെയതുള്ള സംസാരം അല്ലെങ്കില്‍ പ്രവൃത്തി കൊണ്ട് പണി മേടിക്കാന്‍ നല്ല സാധ്യത ഉണ്ടെന്നും' ചിലര്‍ ചൂണ്ടി കാണിക്കുന്നു.

  സത്യസന്ധമായി പറഞ്ഞാല്‍, ജാസ്മിന്‍ പൊളിയാണ്. അവരുടെ ജീവചരിത്രം കണ്ടു കഴിഞ്ഞാല്‍ ആരായാലും അവരെ വളരെയധികം ബഹുമാനിക്കും അവര്‍ ഇന്ന് ഇത്രയും ആറ്റിട്യൂട് ഇട്ടു നില്‍ക്കുന്നുണ്ടെങ്കില്‍ സാഹചര്യം അവരെ അങ്ങനെ ആക്കിയതാണ്. അവരുടെ വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ആയാലും അവരുടെ പ്രവര്‍ത്തി ആയാലും ഞാന്‍ അവരെ സപ്പോര്‍ട്ട് ചെയ്യും. കാരണം ഇന്നത്തെ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ അനുഭവിച്ച ഒരുപാട് പെണ്‍കുട്ടികള്‍ ആത്മഹത്യാ ചെയ്യുമ്പോഴും മാനസികമായി തകര്‍ന്നു കൊണ്ടിരിക്കുന്നതുമായ സാഹചര്യത്തില്‍ നിങ്ങള്‍ ജാസ്മിനെ കണ്ടു പഠിക്കേണ്ടതാണ്.

  'കുഞ്ഞിന് ഹാർട്ട് ബീറ്റ് ഇല്ലെന്ന് പരിശോധനയിൽ വ്യക്തിമായി, ഒരുപാട് കരഞ്ഞു'; ​ഗർഭകാലത്തെ കുറിച്ച് പാർവതി വിജയ്

  Recommended Video

  Dhanya Mary Varghese talks about Bigg Boss Malayalam Season 4

  ജാസ്മിന്‍ തീര്‍ച്ചയായിട്ടും ജനുവിന്‍ ആയിട്ടുള്ള നല്ലൊരു ഗെയിമര്‍ ആണ്. പിന്നെ ഈ പറയുന്ന ഫുഡിന്റെ കാര്യം പറഞ്ഞ് വാദിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, അവര് പറയുന്നതു പോലെ ജീവിക്കുന്നവരാണ് ഇന്നത്തെ മിക്ക തലമുറകളും. എല്ലാവരും ഓണ്‍ലൈന്‍ പര്‍ച്ചേസ്‌കളുടെ കാലത്താണ് ജീവിക്കുന്നത്. ആരും അങ്ങനെ ചെയ്തിട്ടില്ല എന്ന് പറയാന്‍ പറ്റുമോ. ലക്ഷ്മി പറഞ്ഞതിന്റെ മറുപടി മാത്രമാണ് ജാസ്മിന്‍ അവിടെ പറഞ്ഞത്. ഫുഡ് ഉണ്ടാക്കാന്‍ പറ്റില്ലെങ്കില്‍ നമുക്ക് സൊമാറ്റോ ഉണ്ട് സ്വിഗി ഉണ്ട് എന്നൊക്കെയാണ് അവര്‍ പറഞ്ഞത്. അല്ലാതെ ഒരിക്കലും കുക്ക് ചെയ്യരുത് എന്ന് ജാസ്മിന്‍ പറഞ്ഞ് വാധിച്ചിട്ടില്ല. പെണ്ണുങ്ങള്‍ കുക്ക് ചെയ്യാതെ ജീവിക്കണം എന്നൊന്നും ജാസ്മിന്‍ പറഞ്ഞിട്ടില്ലെന്നും ഒരു ആരാധിക കമന്റിലൂടെ പറയുന്നു.

  'അവളെ ഞാൻ ബഹുമാനിക്കുന്നതിനാലാണ് ഞങ്ങളുടെ പ്രണയം പരസ്യപ്പെടുത്തിയത്'; മനസ് തുറന്ന് അർജുൻ കപൂർ

  English summary
  Bigg Boss Malayalam Season 4: Here's What Social Media Opens Up Jamine's Game
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X