twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സെലിബ്രിറ്റികളും സാധാരണക്കാരുമടക്കം 15ൽ കൂടുതൽ മത്സരാർഥികൾ, വീടിനും പ്രത്യേകതകളുണ്ട് വിശേഷങ്ങൾ ഇങ്ങനെ!

    |

    ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസൺ ഈ വരുന്ന ഞായറാഴ്ച വൈകീട്ട് ഏഴ് മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ച് തുടങ്ങും. മൂന്നാം സീസൺ കഴിഞ്ഞ ശേഷം നാലാം സീസണിന് വേണ്ടി എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ്. നാലാം സീസണിലും മോഹൻലാൽ ഉണ്ടാകും എന്നറിയിച്ചുള്ളടക്കം നാലം സീസണുമായി ബന്ധപ്പെട്ട പുതിയ ടീസറുകൾ എല്ലാം ഇതിനകം തന്നെ ആരാധകർക്കിടയിൽ ആവേശം സൃഷ്ടിച്ച് കഴിഞ്ഞു. ഇതുവരെ സംപ്രേഷണം ചെയ്ത മൂന്ന് സീസണുകളിൽ നിന്നും ഏറെ വ്യത്യസ്തമായിരിക്കും നാലാം സീസൺ എന്നാണ് ബി​ഗ് ബോസ് പ്രോജക്ട് ​ഹെഡ് അഭിഷേക് മുഖർ‌ജി പറയുന്നത്.

    'ഒരേ അഭിപ്രായമുള്ള ആളുകൾ ചേർന്നാലെ 'സെക്സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന ചിന്ത വർക്കാകൂ'; ​ഗായത്രി സുരേഷ്'ഒരേ അഭിപ്രായമുള്ള ആളുകൾ ചേർന്നാലെ 'സെക്സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന ചിന്ത വർക്കാകൂ'; ​ഗായത്രി സുരേഷ്

    ഈ സീസൺ മുതൽ‌ ബി​ഗ് ബോസ് ഇരുപത്തിനാല് മണിക്കൂറും പ്രേക്ഷകർക്ക് ഹോട്ട്സ്റ്റാർ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ കാണാം. അത് തന്നെയാണ് നാലാം സീസണിന്റെ പ്രധാന ആകർഷണവും. ഈ സീസൺ ബി​ഗ് ബോസ് കാഴ്ചക്കാർക്ക് ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് ഷോയുടെ അണിയറപ്രവർത്തകരും വാ​ഗ്ദാനം ചെയ്യുന്നത്. 'അപ്രതീക്ഷിതമായത് പ്രതീക്ഷിക്കാം. ഈ വർഷത്തെ ഷോ മലയാളി ആരാധകർക്ക് വേറിട്ട അനുഭവമായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ബി​ഗ് ബോസ് വീട് മുതലുള്ള കാര്യങ്ങളിൽ സർപ്രൈസുകൾ ഒളിപ്പിച്ച് അതിഗംഭീരമാക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. നിരവധി രസകരമായ ഘടകങ്ങളുള്ള ഒരു മാളികയായിരിക്കും' ബിഗ് ബോസ് ഹൗസിനെക്കുറിച്ച് സംസാരിക്കവെ അഭിഷേക് മുഖർ‌ജി പറഞ്ഞു.

    'അതൊരു രഹസ്യമാണ്, ആ വ്യക്തി ആരാണെന്ന് സിനിമാ പ്രവർത്തകർക്ക് പോലും അറിയില്ല'; മഞ്ജു വാര്യർ പറയുന്നു'അതൊരു രഹസ്യമാണ്, ആ വ്യക്തി ആരാണെന്ന് സിനിമാ പ്രവർത്തകർക്ക് പോലും അറിയില്ല'; മഞ്ജു വാര്യർ പറയുന്നു

    ബി​ഗ് ബോസ് വീടിന് പ്രത്യേകതകളുണ്ട്

    'ഇത്തവണത്തെ വീട് ബിഗ് ബോസ് ഹിന്ദിയിലും മറാത്തിയിലും നിങ്ങൾ കണ്ട വീടിന് സമാനമായിരിക്കും. പക്ഷേ ഞങ്ങൾ അതിന് ചില പ്രത്യേക ഘടകങ്ങൾ നൽകിയിട്ടുണ്ട്. ആദ്യമായി ഞങ്ങൾ വീടിന് ബാൽകെണി നൽകിയിട്ടുണ്ട്. കൂടാതെ വീടിനുള്ളിൽ ഒരു മരം സ്ഥാപിച്ചിട്ടുണ്ട്. അത് ആകർഷണത്തിന്റെ കേന്ദ്രമായിരിക്കും. കിടപ്പുമുറികളിൽ ആരാധകരെ അതിശയിപ്പിക്കുന്ന ചില ഘടകങ്ങളും ഉണ്ടാകും. സാധാരണയായി കാഴ്ചക്കാർക്ക് ഞങ്ങൾ പിടിച്ചെടുക്കുന്ന ഒരു ദിവസത്തെ കുറച്ച് കാഴ്‌ച മാത്രമേ കാണാനാകൂ. പക്ഷേ പതിവ് എപ്പിസോഡുകൾ കൂടാതെ 24 മണിക്കൂർ സ്ട്രീമിങും ഉള്ളതിനാൽ നിരവധി കാണാക്കാഴ്ചകളും കഥകളും ഇത്തവണ കാഴ്ചക്കാർക്ക് കാണാൻ സാധിക്കും.'

    മത്സരാർഥികൾ ഇവരായിരിക്കും

    'ഷോയിൽ നിങ്ങൾക്ക് പതിനഞ്ചോ അതിലധികമോ മത്സരാർത്ഥികളെ പ്രതീക്ഷിക്കാം. ജനപ്രിയരായവരും അത്ര അറിയപ്പെടാത്ത മുഖങ്ങളും കൂടി കലർന്നതായിരിക്കും. കൊവിഡിന് ശേഷം നമ്മൾ സാധാരണ ഘട്ടത്തിലേക്ക് മടങ്ങുകയാണ് അതിനാൽ രസകരമായ ചില ടാസ്ക്കുകളും തിരികെ വരും' അഭിഷേക് മുഖർ‌ജി കൂട്ടിച്ചേർത്തു. അതേസമയം സോഷ്യൽമീഡിയയിൽ സജീവമായി മത്സരാർഥികൾ ആരായിരിക്കുമെന്നത് സംബന്ധിച്ച് പ്രവചനങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. പുറത്ത് വരുന്ന ഓരോ പ്രമോകൾക്കും വളരെ രസകരമായ കമന്റുകളും അഭിപ്രായങ്ങളുമാണ് ആരാധകർ പങ്കിടുന്നത്. 'പ്രേക്ഷകരെ കമന്റ്സ് കൂടെ പരിഗണിക്കണം ഓരോ ആഴ്ചയിലും.. ബോറിങ് ആണെങ്കിൽ മാത്രം വൈൽഡ് കാർഡ് മതി.. അമ്പത് ദിവസം ഒക്കെ കഴിഞ്ഞാൽ വൈൽകാർഡ് വേണ്ട. സമ്മാനങ്ങൾ വാരി കോരി കൊടുക്കരുത് സീസൺ 1പോലെ ഫുഡ്‌ ക്രമീകരിക്കണം. ദുഃഖ കഥപറച്ചിൽ വേണ്ട.. ടാസ്കുകൾ അടിപൊളി ആകണം..ഒരേ ടൈപ്പ് ടാസ്കുകൾ ഒഴിവാക്കണം.... ഇമേജ് നോക്കി കളിക്കുന്നവർക്ക് നല്ല പണി കൊടുക്കണം' തുടങ്ങി വ്യത്യസ്തമായ കമന്റുകളാണ് ബി​ഗ് ബോസ് പ്രമോകൾക്ക് ലഭിക്കുന്നത്.

    ഒരുക്കങ്ങളെ കുറിച്ച് ബി​ഗ് ബോസ് പ്രോജക്ട് ​ഹെഡ്

    ഏറ്റവുമൊടുവിൽ നടന്ന ബിഗ് ബോസ് മലയാളം സീസൺ 3ൽ ടൈറ്റിൽ വിജയിയായത് സിനിമാ നടൻ മണിക്കുട്ടൻ ആയിരുന്നു. രണ്ടാംസ്ഥാനം സായ് വിഷ്‍ണുവിനും മൂന്നാം സ്ഥാനം ഡിംപൽ ഭാലിനുമായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ 100 ദിവസം പൂർത്തിയാക്കാൻ കഴിയാതിരുന്ന മൂന്നാം സീസണിൽ പക്ഷേ പ്രേക്ഷകർക്ക് വോട്ട് ചെയ്യാൻ അവസരം നൽകിയതിന് ശേഷം വിജയിയെ കണ്ടെത്തുകയായിരുന്നു. 2021 ഓഗസ്റ്റ് 1ന് ചെന്നൈയിൽ വെച്ചാണ് മൂന്നാം സീസണിൻറെ ഗ്രാൻഡ് ഫിനാലെ നടന്നത്.

    Read more about: bigg boss
    English summary
    Bigg Boss Malayalam Season 4: Here's What We can Expect In The New Season, Crew Opens Up
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X