മറ്റുള്ളവര്‍ക്ക് ലക്ഷ്മി പ്രിയയോട് എന്താണ് ഇത്ര വിരോധം; വാക്കുകള്‍ വളച്ചൊടിക്കുന്നു, നടിയ്ക്ക് പിന്തുണ...

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ലക്ഷ്മി പ്രിയ. ആദ്യ ദിവസം മുതലെ ഹൗസിന് അകത്തും പുറത്തും ചര്‍ച്ചയായിരുന്നു. ലക്ഷ്മിയുടെ പെരുമാറ്റവും രീതികളുമായിരുന്നു മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് പ്രശ്‌നമായത്. ലക്ഷ്മി മറ്റുള്ളവരില്‍ അധികാരം കാണിക്കുന്നു എന്നായിരുന്നു ഒരു വിഭാഗം പറഞ്ഞത്. എന്നാല്‍ മറ്റൊരു ഗ്രൂപ്പിന് നടി 'മോളെ' എന്നുളള വിളിയായിരുന്നു പ്രശ്‌നം. ലക്ഷ്മിപ്രിയയുടെ 'മോളെ' വിളി ബിഗ് ബോസിന് അകത്തും പുറത്തും ചര്‍ച്ചയായിട്ടും.

കഴിഞ്ഞ ദിവസം 'മോളെ' വിളിയുമായി ബന്ധപ്പെട്ട് ബിഗ് ബോസ് ഹൗസില്‍ വലിയ പ്രശ്‌നങ്ങള്‍ നടന്നിരുന്നു. തന്നെ മോളെ എന്ന് വിളിക്കരുതെന്ന് ജാസ്മിന്‍ കടുപ്പിച്ച് പറഞ്ഞിരുന്നു. കൂടാതെ ലക്ഷ്മി പ്രിയ സംസാരിക്കാന്‍ സ്‌പെയിസ് നല്‍കുന്നില്ലെന്ന് ബിഗ് ബോസ് ഹൗസിലെ സ്ത്രീ സാന്നിധ്യങ്ങള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ആരാധകന്റെ കുറിപ്പാണ്. മറ്റുള്ളവര്‍ക്ക് ലക്ഷ്മിയോട് ഇത്ര വിരോധം തോന്നാനുളള കാരണത്തെ കുറിച്ചാണ് പറയുന്നത്.

 ലക്ഷ്മി പ്രിയ

ബിഗ് ബോസ് സീസണ്‍ 4ന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പ്രചരിക്കുന്നത്. ആരാധകന്റെ വാക്കുകള്‍ ഇങ്ങനെ...'' സുഹൃത്തുക്കളെ... ലക്ഷ്മി പ്രിയയോട് എന്താണ് ഇത്ര വിരോധം?. ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ഇന്ന് കുറച്ചധികം ഡിഗ്രേയിഡ്ങ് ഏല്‍ക്കുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളാണ് നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ലക്ഷ്മി പ്രിയ! ഇങ്ങനെ ഡിഗ്രേഡിംഗ് നടത്തുന്നവരുടെ പൊള്ളായായ വാദം അവര്‍ എല്ലാവരെയും 'മോനെ, മോളെ ' എന്നീ വാക്കുകള്‍ വിളിച്ചു കുലസ്ത്രീ ചമയുന്നു എന്നൊക്കയാണ്.

 വാക്കുകള്‍ വളച്ചൊടിക്കുന്നു

അതിലെ ചില പെണ്‍കുട്ടികള്‍ക്കു കരുതലോടെ ജീവിതവിജയം നേടാനുള്ള ചില ഉപദേശം വളച്ചൊടിച്ചു 'ഹഹഹ' ടീമുകള്‍ പ്രചരിപ്പിക്കുന്നുണ്ട്.അതൊന്നും മലയാളികള്‍ മുഖവിലക്ക് എടുക്കുന്നില്ല.അവരുട രീതിയില്‍ മാതാപിതാക്കളോട് പുറത്തു പോവാന്‍ അനുവാദം ചോദിക്കുന്നത് അപരിഷകൃത സമൂഹത്തിന്റെ ലക്ഷണം ആണത്രേ.ഇങ്ങനെയുള്ള വൈരുദ്ധ്യാത്മക ഭൗതീക വാദം.ഉന്നയിക്കുന്നവര്‍ ആണ് ലക്ഷ്മി ചേച്ചിയെ ഡിഗ്രിഡിങ് ചെയ്യുന്നതെന്നണ് മനസിലാക്കാന്‍ സാധിച്ചത്. സുചിത്രയെ പോലുള്ളവര്‍ ലക്ഷ്മി ചേച്ചിയെ ടാര്‍ഗറ്റ് ചെയ്യാന്‍ തീരുമാനിച്ചത് ഇന്നലെ ശ്രദ്ധയില്‍ പെട്ടു. അതിന് അവര്‍ക്ക് ദൈവം മറുപടി കൊടുക്കും? എന്തായാലും ശത്രുകളുടെ കോട്ടകള്‍ ഇളകി തുടങ്ങിയതിന്റെ ലക്ഷണങ്ങളാണ് ഇങ്ങനെയുള്ള ഡഗ്രേയ്ഡിങ് എന്ന് എല്ലാവര്‍ക്കും മനസിലായി''. എന്നായിരുന്നു കുറിപ്പ്.

100 ദിവസം പൂര്‍ത്തിയാക്കണം

100 ദിവസം ലക്ഷ്മി ഹൗസില്‍ ഉണ്ടാകണമെന്നാണ് അധികം പേരും പറയുന്നത്. ഒപ്പം തന്നെ മികച്ച പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. ലക്ഷ്മിയ്ക്ക് നേരെയുള്ള ജാസ്മിന്റെ പെണ്ണുമ്പിളള പ്രയോഗത്തിന് എതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഇത്തരത്തില്‍ വിളച്ചത് മോശമായിപ്പോയി എന്നാണ് അധികം പേരും പറയുന്നത്. ലക്ഷ്മിയെ വിമര്‍ശിച്ചവര്‍ പോലും ഇക്കാര്യത്തില്‍ പിന്തുണയ്ക്കുന്നുണ്ട്. കുലസ്ത്രീ എന്ന് പറഞ്ഞ് കളിയാക്കുമെങ്കിലും ഇവര്‍ പറയുന്നതില്‍ എവിടെയൊക്കെയോ ചില കാര്യങ്ങള്‍ ഉണ്ട് എന്നാണ് ചിലര്‍ പറയുന്നത്.

Recommended Video

ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്
മികച്ച പ്രേക്ഷക സ്വീകാര്യത

കഴിഞ്ഞ സീസണുകളില്‍ ഇവരുടെ പ്രായത്തിലുള്ളവരെ അറ്റാക്ക് ചെയ്തപ്പോ പലര്‍ക്കും സപ്പോര്‍ട്ട് കിട്ടിയത് കണ്ടാവണം, തെറ്റോ ശരിയൊ, ഒരു കാര്യം പറഞ്ഞ് തീരുന്നതിന് മുന്നേ ഒരാവശ്യവുമില്ലാതെ എന്തേലും പറഞ്ഞ് ഇവരെ ആക്രമിക്കുന്നത്. പ്രത്യേകിച്ച് ജാസ്മിന്‍. 'പെണ്ണുമ്പിള്ളെ' എന്നൊക്കെ വിളിച്ചത് മോശമായിപ്പോയി എന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്. ബിഗ് ബോസ് ഹൗസില്‍ പൊട്ടിത്തെറിയും അഭിപ്രായഭിന്നതയും ദിനംപ്രതി രൂക്ഷമാവുകയാണ്. 5 ദിവസം കൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഷോയ്ക്ക് ലഭിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X