പ്രവോക്കിങ് എന്നാല്‍ അലര്‍ച്ചയും അട്ടഹാസവും തന്തക്ക് വിളിയുമല്ല; റിയാസിന് ഗുണകരമായത് ഇക്കാര്യങ്ങള്‍
വ്യത്യസ്തമായ കാഴ്ചകളുമായി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. മത്സരാര്‍ത്ഥികളുടെ യഥാര്‍ത്ഥ വീറും വാശിയും തിരിച്ചറിയുന്ന നിമിഷങ്ങളാണ് ഇപ്പോള്‍ ബിഗ് ബോസില്‍ അരങ്ങേറുന്നത്. ഹൗസിലെ അംഗങ്ങളുടെ എണ്ണം കുറയുന്നതനുസരിച്ച് മത്സരവും കടുത്തതായി മാറുകയാണ്. ഇനിയുള്ള ദിനങ്ങള്‍ വളരെ നിര്‍ണ്ണായകമാണെന്ന് സൂചിപ്പിക്കുകയാണ് ഇപ്പോഴുള്ള സംഭവവികാസങ്ങള്‍.
ഒട്ടും പ്രതീക്ഷിക്കാതെയുള്ള സംഭവങ്ങളാണ് ഇത്തവണത്തെ വീക്ക്‌ലി ടാസ്‌ക്കില്‍ നടന്നത്. ബിഗ് ബോസ് സാമ്രാജ്യത്തില്‍ അരങ്ങേറിയ അപ്രതീക്ഷിത സംഭവങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരുന്നു. റിയാസുമായി കയ്യാങ്കളി നടത്തിയ റോബിനെ രഹസ്യമുറിയിലേക്ക് മാറ്റിയതില്‍ വലിയ തോതില്‍ പ്രേക്ഷകര്‍ക്ക് അമര്‍ഷമുണ്ട്. എന്നാല്‍ അതിനെയെല്ലാം അവഗണിച്ച് യഥാര്‍ത്ഥ ഗെയിം സ്പിരിറ്റോടെയാണ് ഗെയിം മുന്നോട്ടു പോയത്. റോബിനെ മാറ്റിനിര്‍ത്തിയപ്പോള്‍ മറ്റ് മത്സരാര്‍ത്ഥികളെല്ലാം ഒന്ന് പകച്ചെന്ന് തോന്നുന്നു.

എന്നാല്‍ ഇവിടെ യഥാര്‍ത്ഥത്തില്‍ സ്‌കോര്‍ ചെയ്യുന്നത് റിയാസാണ്. തനിക്ക് പിന്നാലെ അധികാരത്തില്‍ വന്ന ദില്‍ഷയ്ക്കും ബ്ലെസ്‌ലിയ്ക്കുമൊന്നും വേണ്ടവിധം ഷൈന്‍ ചെയ്യാന്‍ അവസരം കൊടുത്തിട്ടില്ല റിയാസ്.
അതേസമയം റിയാസിന് കൊട്ട് കൊടുക്കാന്‍ ദില്‍ഷയും ബ്ലെസ്‌ലിയും ആകുന്നത്ര ശ്രമിച്ചെങ്കിലും അതെല്ലാം ചീറ്റിപ്പോയതാണ് പ്രേക്ഷകര്‍ കണ്ടത്. സ്ട്രാറ്റജി ഉപയോഗിച്ച് ബുദ്ധിയോടെ കളിക്കുന്നത് ഇപ്പോള്‍ ആരാണെന്ന് തെളിഞ്ഞുവരികയാണെന്നാണ് പല ബിഗ് ബോസ് നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്. ഈ ആഴ്ചയിലെ ടാസ്‌ക്കില്‍ റിയാസ് തന്നെയാണ് സ്‌കോര്‍ ചെയ്തതെന്ന് പറയുകയാണ് ആരാധകരും. അതേക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ വന്ന കുറിപ്പ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുകയാണ്.
'ഒന്നാം ദിവസം പോലെ രണ്ടാം ദിവസവും റിയാസ് തന്നെ സ്‌ക്രീന്‍ സ്‌പേസ് മുഴുവന്‍ എടുത്തു. ആദ്യ ദിവസം രാജാവായിട്ട്. പിന്നെ പ്രജയായി.
ലക്ഷ്മിപ്രിയ റാണി ആയപ്പോള്‍ ടാസ്‌കുകളും ബഹളങ്ങളും കാര്യമായി ഇല്ലാതെ കളിയും തമാശയും പാട്ടുമായി തീര്‍ന്നു. വെഞ്ചാമരം വീശല്‍, പാട്ടുപാടല്‍ ടാസ്‌കുകള്‍ എല്ലാം എതിര്‍പ്പില്ലാതെ ടാസ്‌കിന്റെ ഭാഗമായി ചെയ്തു.

ദില്‍ഷ റാണി ആകുമ്പോഴും കാര്യങ്ങള്‍ മാറി. ആദ്യമേ തന്നെ മനസ്സിലായി ദില്‍ഷയ്ക്കു ഭരണത്തില്‍ കണ്‍ട്രോള്‍ കിട്ടില്ല എന്ന്. 'ഞാനിടുന്ന ടിഷ്യു നീ എടുക്കണം' എന്ന് പറഞ്ഞപ്പോള്‍, റിയാസിന്റെ മറുപടി 'അത് നടക്കില്ല' എന്നായിരുന്നു. പിന്നെ അടുത്തത് തേഞ്ഞത് മലയാളം മാത്രം പറയണം എന്ന ബ്ലെസ്‌ലിയുടെ നിയമമായിരുന്നു. ആര്‍ക്കും പാലിക്കാന്‍ വയ്യാതായതോടെ അലമ്പ് തുടങ്ങി, അവസാനം ബ്ലെസ്‌ലി നിയമം മാറ്റിയെങ്കിലും റിയാസിനെ ഉദ്ദേശിച്ച് കൊണ്ടുവന്ന നിയമം അടപടലം ചീറ്റിപ്പോയി.
പിന്നെ ആയിരുന്നു റിയാസിനെ ട്രിഗര്‍ ചെയ്ത ദില്‍ഷയുടെ റോബിന്‍ ന്യായീകരണം. അതോടെ ദില്‍ഷയുടെ റാണിപ്പട്ടത്തിന്റെ കഥ തീര്‍ന്നു. റിയാസ് നാല് പേരെയും ഒറ്റയ്ക്ക് നേരിട്ടു. ക്ലാസ്സിക് കൗണ്ടര്‍ അറ്റാക്കായിരുന്നു അത്. മറുപടി പറയാന്‍ ഇറങ്ങിയ ബ്ലെസ്‌ലിയെ, അനുവാദമില്ലാതെ ക്യാപ്റ്റന്‍ റൂമില്‍ കയറി എന്ന് പറഞ്ഞതോടു കൂടി ബ്ലെസ്‌ലിയുടെ കാറ്റ് പോയി. രാവിലെ കണ്ട ബ്ലെസ്‌ലി അല്ല. പിന്നെ കുറ്റബോധം ആയി. ഫുഡ്ഡിന്റെ കാര്യവും ബ്ലെസ്‌ലിക്കു വാദിച്ചു നില്ക്കാന്‍ സാധിച്ചില്ല.

പിന്നത്തെ അടി ദില്‍ഷയ്ക്കു വേണ്ടിയായിരുന്നു. റോബിന്‍ പോകുന്നതിനു വേണ്ടി വെയിറ്റ് ചെയ്ത് നോമിനേഷന്‍ ഫ്രീ കാര്‍ഡ് തപ്പി നടക്കാന്‍. റോബിന്‍ പോയതില്‍ യാതൊരു വിഷമവുമില്ല, എല്ലാ നാടകം ആണ് എന്ന് പറഞ്ഞതോടെ ദില്‍ഷക്കും സ്വന്തം ഇമേജില്‍ ടെന്‍ഷന്‍ ആയി, റോള്‍ കയ്യില്‍ നിന്ന് പോയി.
ബിഗ് ബോസിന്റെ സഹായത്തോടെ ഒരു അര ടാസ്‌ക് റിയാസിനെ ചെയ്യിച്ചെങ്കിലും ജയിലില്‍ ആക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ബ്ലെസ്‌ലി തണുത്തു പിറകോട്ടു മാറി. അവസാനം ചെങ്കോലില്‍ റിയാസ് പിടിച്ചതോടെ ബിഗ് ബോസിനും കളി മാറ്റേണ്ടി വന്നു. അവസാനം ചില ദഫ്മുട്ട് പരിപാടിയോടെ റാണി ഭരണം നനഞ്ഞ പടക്കമായി അവസാനിച്ചു.
Recommended Video

കയ്യില്‍ നിന്നു ചെങ്കോല്‍ പോയത് വലിയ പരാജയമായെങ്കിലും, പ്രജ ആയിട്ട് പണികിട്ടാന്‍ ഉള്ള എല്ലാ ചാന്‍സ് ഉണ്ടായിട്ടും അവന്‍ പിടിച്ചു നിന്നു. ടാസ്‌ക് ചെയ്യാതെ നീക്കാനുള്ള ന്യായീകരിക്കാനുള്ള തുറുപ്പു ചീട്ട് ദില്‍ഷ തന്നെ ഇട്ടുകൊടുത്തു. പ്രതികാരം ചെയ്യാന്‍ വന്ന നാല് പേര് 'ഇനി നമ്മള്‍ എന്ത് ചെയ്യും മല്ലയ്യ എന്ന മട്ടില്‍ ആയി'. റിയാസിന്റെ ലോജിക്കല്‍ റീസണിങ് , ചോദ്യങ്ങള്‍ ഇവയ്ക്കു മുന്നില്‍ പരിവാരങ്ങള്‍ ആരും പിടിച്ചു നിന്നില്ല.
റോബിന്‍ തിരികെ വരുമോ എന്നറിയില്ല, പക്ഷെ ഇവന്‍ ഈ ഒരു മൂഡില്‍ ആണെങ്കില്‍ വരാതിരിക്കുന്നതാണ് നല്ലത്. എത്ര നേരം ചെവിയും കണ്ണുംപൊത്തി ഇരിക്കും !! പ്രൊവോക്കിങ് എന്നാല്‍ അലര്‍ച്ചയും അട്ടഹാസവും തന്തയ്ക്കു വിളിയും അല്ല എന്ന ചിലര്‍ക്കെങ്കിലും മനസ്സിലായി കാണും."


Click it and Unblock the Notifications