'നിമിഷ ഇരട്ടതാപ്പുകാരി, ജാസ്മിൻ റോബിന്റെ വീട്ടുകാരെ പറഞ്ഞപ്പോൾ നിമിഷ ആസ്വദിച്ചു'; വൈറലായി കുറിപ്പ്!
ബിഗ് ബോസ് മലയാളത്തിൽ ആരംഭിച്ചിട്ട് കുറച്ച് വർഷങ്ങൾ മാത്രമെയായിട്ടുള്ളൂ. ഇപ്പോൾ നാലാമത്തെ സീസണാണ് സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. നാലാം സീസൺ ആരംഭിച്ചപ്പോഴേക്കും മറ്റ് മൂന്ന് സീസണുകളിൽ നിന്നും വ്യത്യസ്തമായി 24 മണിക്കൂറും ലൈവ് സ്ട്രീമിങ് ഉൾപ്പടെയുള്ളവ ആരംഭിച്ചു.
മുമ്പത്തെ സീസണുകളിൽ പ്രേക്ഷകർ മത്സരാർഥികളെ വിലയിരുത്തിയിരുന്നത് എല്ലാ ദിവസവും ഒന്നര മണിക്കൂർ സംപ്രേഷണം ചെയ്യുന്ന എപ്പിസോഡ് വെച്ചാണ്. അന്ന് മത്സരാർഥികളെ കുറിച്ച് കൃത്യമായ ധാരണയൊന്നും ഉണ്ടാക്കാൻ പ്രേക്ഷകർക്ക് സാധിച്ചിരുന്നില്ല.
എന്നാൽ ഇപ്പോൾ കാര്യങ്ങളെല്ലാം പാടെ മാറി. ഇരുപത്തിനാല് മണിക്കൂറും സംപ്രേഷണം ചെയ്യുന്നതിനാൽ കാര്യങ്ങൾ കൃത്യമായി മനസിലാക്കി മാത്രമാണ് പ്രേക്ഷകർ ഏത് മത്സരാർഥിക്ക് വോട്ട് കൊടുക്കണമെന്ന് പോലും തീരുമാനിക്കുന്നത്. അതിനാൽ തന്നെ മത്സരാർഥികൾ നന്നായി ഗെയിം കളിച്ചാൽ മാത്രം പോര.
നല്ല നടപ്പും വാ കൊണ്ട് പലതവണ ആവർത്തിക്കുന്ന എത്തിക്സ് സ്വന്തം ജീവിതത്തിൽ നടപ്പിലാക്കി കാണിക്കുകയും വേണം. അതില്ലാത്ത പക്ഷം മത്സരാർഥികൾക്ക് പ്രേക്ഷകർക്കിടയിൽ സ്വാധീനം കുറയും.

ശാരീരക ബലം കൊണ്ട് മാത്രം ബിഗ് ബോസ് ഗെയിം കളിക്കാൻ ആർക്കും കഴിയില്ല. മാനസീകമായി ധൈര്യവും ബുദ്ധിപരമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവും അത്യാവശ്യമാണ്.
എന്നാൽ ഇപ്പോൾ വീട്ടിൽ മത്സരിക്കുന്ന പന്ത്രണ്ട് പേരിൽ പലരും കണ്ണടച്ച് ഇരുട്ടാക്കി മത്സരിച്ച് ജയിക്കാൻ ശ്രമിക്കുന്നവരാണ്. അക്കൂട്ടത്തിൽ പ്രേക്ഷകർക്കിടയിൽ വിമർശനം നേരിടുന്ന ഒരു മത്സരാർഥിയാണ് മോഡലായ നിമിഷ.
സ്വന്തം കാര്യത്തിലും സുഹൃത്ത് ജാസ്മിന്റെ കാര്യത്തിലും തനിക്ക് പ്രിയപ്പെട്ടവരുടെ കാര്യത്തിലും മാത്രം എത്തിക്സ് ഉയർത്തിപിടിച്ച് മറ്റുള്ളവരെ താറടിക്കുന്ന ഇരട്ടതാപ്പുകാരിയാണ് നിമിഷ എന്നാണ് പ്രേക്ഷകർ പറയുന്നത്.

റോബിൻ പഴഞ്ചൊല്ല് പറഞ്ഞപ്പോൾ ഉറഞ്ഞ് തുള്ളിയ നിമിഷ. ജാസ്മിൻ റോബിന്റെ വീട്ടുകാരെ പച്ചതെറി വിളിച്ചപ്പോൾ മിണ്ടാതിരുന്ന് ചിരിച്ച് ആസ്വദിച്ചുവെന്നതാണ് കാരണം. നിമിഷയുടെ നിലപാടില്ലായ്മയെ വിമർശിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പുകളിൽ ഒന്ന് ഇങ്ങനെയായിരുന്നു....
'നിമിഷ എന്ന ഇരട്ടതാപ്പുകാരി. ഒരാൾ തന്റെ അമ്മയോട് പോയി പറയെന്ന് പറഞ്ഞ സ്റ്റേറ്റ്മെന്റിന് ഇത്രയേറെ റിയാക്ഷൻ കൊടുത്ത നിമിഷ, ജാസ്മിൻ വേറെ ഒരാളുടെ അച്ഛനും അമ്മക്കും സ്ഥിരമായി വിളിക്കുന്നത് കേട്ട് ആസ്വദിക്കുന്നത് കാണാം.'
'ഒരിക്കൽ പോലും അവളെ തിരുത്താൻ പോയിട്ടുമില്ല. റോബിനെ കുറിച്ച് വലിയ തെറി ജാസ്മിൻ പറഞ്ഞപ്പോൾ നിമിഷ ആസ്വദിക്കുകയായിരുന്നു.'

'ലക്ഷ്മിപ്രിയ കാണിച്ചതിനൊക്കെ അവർക്ക് തിരിച്ച് കിട്ടിയെന്ന് മാത്രമാണ് നിമിഷയുടെ വിഷയത്തിൽ കരുതിയത്. പക്ഷെ എത്തിക്സൊക്കെ സ്വന്തം കാര്യത്തിൽ മാത്രം നോക്കുന്ന ഒരു സെൽഫിഷായ മത്സരാർഥിയാണ് നിമിഷ' എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്.
നിമിഷയെ പുറത്താക്കണമെന്നും താക്കീത് ചെയ്യണമെന്നുമുള്ള തരത്തിലും വിമർശനങ്ങൾ വരുന്നുണ്ട്. അതേസമയം ബിഗ് ബോസ് വീട്ടിൽ വന്ന അന്ന് മുതൽ നിരന്തരമായി അസഭ്യവും തെറിയും മാത്രം പറയുന്ന ജാസ്മിനെ മോഹൻലാലോ ബിഗ് ബോസോ ഇതുവരെ താക്കീത് ചെയ്തിട്ടില്ല.
Recommended Video

കഴിഞ്ഞ സീസണിൽ പൊളി ഫിറോസ് വിഷയത്തിൽ പോലും ശക്തമായ നിലപാട് സ്വീകരിച്ച ബിഗ് ബോസ് ജാസ്മിൻ വിഷയത്തിൽ മൗനം പാലിക്കുന്നത് അംഗീകരിക്കാൻ കഴിയാത്ത തെറ്റാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.
റോബിൻ ചെയ്യുന്ന ചെറിയ പിഴവുകൾക്ക് പോലും അയാളെ താക്കീത് ചെയ്യുന്ന ബിഗ് ബോസ് ജാസ്മിൻ, നിമിഷ എന്നിവരുടെ വിഷയത്തിൽ തണുത്ത സമീപനമാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്.
എല്ലാ വീക്കെൻഡ് എപ്പിസോഡിലും ജാസ്മിനെ വാൺ ചെയ്യണമെന്ന് പ്രേക്ഷകർ ആവശ്യപ്പെടാറുണ്ടെങ്കിലും ഒന്നും തന്നെ സംഭവിച്ചിട്ടില്ല ഇതുവരെ.


Click it and Unblock the Notifications