ഡോക്ടര്‍ സ്വയം ദുര്‍ബലനായി മാറിയിരിക്കുകയാണ്, ഒരിക്കലും ശ്രീനിയാവില്ല, അടവുകള്‍ പൊളിഞ്ഞു...

ബിഗ് ബോസ് മലയാളം സീസണ്‍ 4 നാലാം ആഴ്ചയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ സംഭവബഹുലമായി മുന്നോട്ടു പോവുകയാണ്. 17 മത്സരാര്‍ത്ഥികളുമായിട്ടാണ് ബിഗ് ബോസ് ആരംഭിച്ചത്. ആദ്യ ആഴ്ചയില്‍ തന്നെ ആദ്യത്തെ മത്സരാര്‍ത്ഥിയായ ജാനകി പുറത്ത് പോവുകയായിരുന്നു. പിന്നീട് മൂന്നാം വാരാന്ത്യത്തില്‍ ശാലിനിയും ഹൗസില്‍ നിന്ന് യാത്ര പറയുകയായിരുന്നു . നോമിനേഷനോടൊപ്പം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും ഹൗസില്‍ എത്തിയിട്ടുണ്ട്. മണകണ്ഠനാണ് ബിഗ് ബോസ് സീസണ്‍ 4 ലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. ശനിയാഴ്ച ഹൗസിലെത്തി താരം ആദ്യ ദിവസം തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സംഭവബഹുലമായ ടാസ്‌ക്ക്കളിലൂടെ ബിഗ് ബോസ് ഷോ മുന്നോട്ട് പോവുകയാണ്. മത്സരാര്‍ത്ഥികളും തങ്ങളുടെ സ്ട്രറ്റജി ശക്തമാക്കിയിട്ടുണ്ട്.

dr robin

കൃത്യമായ ഗെയിം പ്ലാനോട് കൂടിയാണ് മത്സരാര്‍ത്ഥികള്‍ വീടിനുളളില്‍ എത്തിയിരിക്കുന്നത്. ഷോ ആരംഭിച്ചതിന്റെ രണ്ടാംദിവസം മുതല്‍ അത് പുറത്ത് എടുക്കുകയും ചെയ്തിരുന്നു. മത്സരത്തിന് ആദ്യം തുടക്കമിട്ടത് ഡോക്ടര്‍ റോബിന്‍ ആയിരുന്നു. വീക്കിലി ടാസ്‌ക്കില്‍ നിമിഷയുടെ പാവ തന്ത്രപരമായി കൈക്കാലാക്കുകയായിരുന്നു. ഇതോട് കൂടി ഡോക്ടറിന്റെ ഗെയിം മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുകയായിരുന്നു. പിന്നീട് പല ടാസ്‌ക്കുകളിലും റോബിന്‍ ബുദ്ധിപൂര്‍വം നീങ്ങുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഹൗസിന് അകത്തും പുറത്തും റോബിന് ഒരുപോലെ ചര്‍ച്ചയാവുകയായിരുന്നു. ചെറിയ സമയത്തിനുള്ളില്‍ നിരവധി ആരാധകരേയും അതുപോലെ വിമര്‍ശകരേയും നേടാന്‍ ഡോക്ടറിന് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ഡോക്ടറിനെ കുറിച്ചുള്ള കുറിപ്പാണ്. റോബിനും മറ്റുള്ള മത്സരാര്‍ത്ഥികളും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചാണ് പറയുന്നത്. ഡേക്ടര്‍ റോബിനെക്കാള്‍ മികച്ചവരാണ് മറ്റുള്ളവരെന്നാണ് ആരാധകന്‍ പറയുന്നത്. ബിഗ് ബോസിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് കുറിപ്പ് ചര്‍ച്ചയാവുന്നത്.

കുറിപ്പ് ഇങ്ങനെ...'തീര്‍ച്ചയായും ബിഗ് ബോസ് ഹൗസിലെ മറ്റ് മത്സരാര്‍ഥികള്‍ റോബിനേക്കാളും മികച്ചവര്‍ തന്നെയാണ്. കാരണം ഏട്ടോ പത്തോ മാസം എടുത്ത് ബിഗ്ബോസ് ഗവേഷണം നടത്തി വന്ന അയാളുടെ ഓരോ തന്ത്രങ്ങളെയും അവിടെയുള്ള മറ്റ് മത്സരാര്‍ഥികള്‍ എത്ര വിദഗ്ധമായാണ് പൊളിച്ചു കൈയില്‍ കൊടുത്തത്. തീര്‍ച്ചയായും ജാസ്മിനും അഖിലും ധന്യയും സൂചിത്രയും നിമിഷയും തുടങ്ങി മറ്റുള്ള ഓരോ മത്സരാര്‍ഥിയും അയാളെ ഞെട്ടിക്കുകയായിരുന്നു. എന്തിന് അയാളുടെ ലവ് ചാറ്റര്‍ജി പോലും ബ്ലെസി എത്ര വിദഗ്ദമായാണ് തകര്‍ത്തത്.

ഒരു ശ്രീനിഷ് ആകാന്‍ അയാള്‍ക്ക് കഴിയില്ല. നിഷ്‌കളങ്കതയും മികച്ച പെരുമാറ്റവും കൊണ്ടാണ് ശ്രീനിഷ് ജനഹൃദയങ്ങളില്‍ കയറിക്കൂടിയത്. എന്തെല്ലാം ഭ്രാന്തമായ പെരുമാറ്റങ്ങള്‍ ആണ് അയാളില്‍ നിന്ന് ഉണ്ടായത്. ഒരു പക്ഷേ ബിഗ് ബോസ് ഹൗസിലെ ഏറ്റവും ദുര്‍ബലനായ മത്സരാര്‍ഥി ആയി അയാള്‍ പോലും അറിയാതെ അയാള്‍ മാറി കഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം...ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഡോക്ടറിനെ കുറിച്ചുള്ള കുറിപ്പ് വൈറല്‍ ആയിട്ടുണ്ട്. വളരെ ശരിയാണെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം ഡോക്ടര്‍ അത്ര ദുര്‍ബലനല്ലെന്നും ഒരു കൂട്ടം പേര്‍ പറയുന്നുണ്ട്. ഇപ്പോള്‍ എവിടെ നോക്കിയാലും ഡോക്ടറിനെ കുറിച്ചുള്ള കുറിപ്പാണെന്നാണ് ഒരു ആരാധിക പറയുന്നത്.

ബിഗ് ബോസ് ഹൗസില്‍ വീക്കിലി ടാസ്‌ക്ക് പുരോഗമിക്കുകയാണ്. ഈ ആഴ്ച ഹൗസില്‍ ആരോഗ്യവാരമായി ആചരിക്കുകയാണ്. നാല് ദിവസത്തേയ്ക്ക് സ്‌മോക്കിംഗ് പൂര്‍ണ്ണമായി നിരോധിച്ചിട്ട്. ആരോഗ്യരംഗമാണ് ആ ആഴ്ചയിലെ വീക്കിലി ടാസ്‌ക്ക്. ശരീരഭാരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഹൗസില്‍ മത്സരം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X