പേളിയും ശ്രീനിയും ഒത്തിരി പഴി കേട്ടതാണ്; ബ്ലെസ്ലി അവന്റെ ഇഷ്ട്ടം അവളോട് പറഞ്ഞു; ഇതാണ് ഗെയിം

മലയാളം ബിഗ് ബോസിന്റെ നാലാം സീസണ്‍ ചര്‍ച്ച ചെയ്യുന്നത് ദില്‍ഷയോട് ബ്ലെസ്ലി നടത്തിയ പ്രണയാഭ്യര്‍ഥനയാണ്. ഡോക്ടര്‍ റോബിന്‍ ലവ് സ്ട്രാറ്റര്‍ജി എടുത്തേക്കും എന്ന് മനസിലാക്കിയ സമയത്താണ് ബ്ലെസ്ലിയും ഇതേ ഐഡിയയുമായി മുന്നോട്ട് വന്നത്. ഇക്കാര്യം അവതാരകന്റെ മുന്നിലും എത്തിച്ചു. അതേ സമയം നോ പറഞ്ഞിട്ടും ദില്‍ഷയുടെ പുറകേ നടന്ന് ഇഷ്ടം ചോദിക്കുന്നതിനെ എതിര്‍ക്കുകയാണ് ആരാധകര്‍. എന്നാല്‍ ഇതൊക്കെ ബ്ലെസ്ലിയുടെ വെറും ഗെയിം പ്ലാന്‍ ആണെന്നാണ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ വന്ന എഴുത്തിലും അതിന് ലഭിച്ച കമന്റുകളിലും പറയുന്നത്.

'ദില്‍ഷ -ഞാന്‍ നിന്റെ ചേച്ചിയാണ്. 3 വയസ്സിന് മൂത്തതാണ്. നീയെന്നെ അങ്ങെനെ കാണരുത്.
ബ്ലെസ്ലി- ബട്ട് സ്റ്റില്‍ ഐ ലബ് യു...
ഒന്നാലോചിച്ചാല്‍ ഇത് ബ്ലെസ്സ്‌ലീ എന്ന ഗെയിമറിന്റെ ഒരു ഒന്നൊന്നര സ്ട്രാറ്റജി അല്ലേ ഇത്. ദില്‍ഷയെ അവന്‍ നന്നായി പഠിച്ചു. ആഴത്തില്‍ തന്നെ. ദില്‍ഷ ഒരിക്കലും അവന്റെ പ്രൊപോസല്‍ അംഗീകരിക്കില്ല എന്നും അവനറിയാം. ദില്‍ഷ കഴിഞ്ഞ ഒരാഴ്ച നന്നായി പെര്‍ഫോം ചെയ്തു. ടാസ്‌കിലോക്കെ 100% കൊടുത്തു. ക്യാപ്റ്റനും ആയി. ഒരു നല്ല എതിരാളിയായി ദില്‍ഷയെ അവന്‍ കാണുന്നു. അപ്പോള്‍ കിട്ടുന്ന ചാന്‍സിലൊക്കെ ഈ വിഷയമെടുത്തിട്ട് ദില്‍ഷയെ ഗേമില്‍ നിന്നും ഫോക്കസ് മാറ്റി ഔട്ട് ആക്കുക. അതാണ് അവന്റെ ഗെയിം പ്ലാന്‍' എന്നാണ് ആരാധകര്‍ എഴുത്തുകളിലൂടെ പറയുന്നത്.

 കമന്റുകളിലൂടെ ആരാധകര്‍ പറയുന്നതിങ്ങനെയാണ്...

കമന്റുകളിലൂടെ ആരാധകര്‍ പറയുന്നതിങ്ങനെയാണ്...

'സത്യത്തില്‍ ബ്ലെസ്ലി അവന്റെ ഇഷ്ട്ടം അവളോട് പറഞ്ഞു. ഇവിടെ നിന്നിറങ്ങിയിട്ട് നിനക്ക് പറ്റുമെങ്കില്‍ എന്റെ പ്രൊപോസല്‍ കൂടി കണ്‍സിഡര്‍ ചെയ്യണം എന്ന് പറഞ്ഞു കഴിഞ്ഞു. പക്ഷേ ഓവര്‍ ആക്കി ചളം ആക്കുന്നത് ദില്‍ഷയാണ്. എന്തിനാണ് എപ്പോഴും നമ്മള്‍ ഫ്രണ്ട്‌സ് അല്ലെ. നിനക്ക് ഉള്ളില്‍ അങ്ങനെ തോന്നരുത് എന്നൊക്കെ പറഞ്ഞു ഈ വിഷയം വീണ്ടും വലിച്ചിടുന്നത്? അവന്‍ പറഞ്ഞല്ലോ ഞാന്‍ ഗെയിം കളിക്കും നാളെ നിന്നെ പുറത്താക്കേണ്ടി വന്നാല്‍ ഞാന്‍ പുറത്താക്കും എന്ന്.

അവള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഈ പ്രൊപോസല്‍ കണ്‍സിഡര്‍ ചെയ്താല്‍ പോരെ?

അവന്‍ പറഞ്ഞ പോലെ പുറത്ത് ഇറങ്ങി കഴിയുമ്പോള്‍ അവള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഈ പ്രൊപോസല്‍ കണ്‍സിഡര്‍ ചെയ്താല്‍ പോരെ?
ഇത് ഡോക്ടറോടും ബ്ലെസ്ലിയോടും ഇങ്ങനെ ഇടക്കിടക്ക് നമ്മള്‍ ഫ്രണ്ട്‌സ് അല്ലെ അല്ലെ എന്ന് അങ്ങോട്ട് പോയി ചോദിക്കുന്നത് ഒഴിച്ചാല്‍ സത്യത്തില്‍ അവിടെ ഒരു പ്രേമം പോലും ഉള്ളതായി തോന്നുന്നില്ല..' എന്നുമാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്.

പെണ്ണ് നോ പറഞ്ഞാല്‍ വിട്ടു പോകുന്നത് എന്തോന്ന് പ്രേമം

ഒരുത്തന് ഇഷ്ടം തോന്നിയാല്‍ പെണ്ണിനോട് പറഞ്ഞാല്‍ അപ്പോള്‍ തന്നെ അവള്‍ അങ്ങ് ഒക്കെ പറയുമെന്നാണ് ചില ഫേസ്ബുക്ക് തൊഴിലാളികളുടെ അഭിപ്രായം. പ്രേമിച്ചു കെട്ടിയ ആണുങ്ങള്‍ എന്തായാലും പറയില്ല ഇത്. ഒരു I Love You പറയിക്കാന്‍ പാട് പെട്ട ആളുകള്‍ക്ക് അറിയാം എന്താണ് ആ കഷ്ടപ്പാട് എന്ന്. തോന്നിയ പ്രേമം തുറന്നു പറയാന്‍ ഒരു ധൈര്യം വേണം. തിരിച്ചു മറുപടി പോസിറ്റീവ് ആകും എന്ന പ്രതീക്ഷയോടെ ശ്രമിച്ചു കൊണ്ടിരിക്കുക. അതാണ് ശരിക്കും പ്രേമം. അല്ലാതെ പെണ്ണ് നോ പറഞ്ഞാല്‍ വിട്ടു പോകുന്നത് എന്തോന്ന് പ്രേമം.

സീസണ്‍ 1 എടുത്താല്‍ പേര്‍ളി ശ്രീനിഷ് പ്രണയം ഒരുപാട് പഴി കേട്ടതാണ്

സീസണ്‍ 1 എടുത്താല്‍ പേര്‍ളി ശ്രീനിഷ് പ്രണയം ഒരുപാട് പഴി കേട്ടതാണ്. ഗെയിമിന് വേണ്ടി ആണെന്ന് പറഞ്ഞു ഇതുപോലെ കുറെ ആളുകള്‍ ഇഷ്യൂ ഉണ്ടാക്കിയതാണ് എന്നിട്ടെന്തായി. അവസാനം ഒക്കത്തു കുഞ്ഞു വാവയായി അവര്‍ ഹാപ്പി ആയി ജീവിക്കുന്നു. പ്രണയം തോന്നണമെങ്കില്‍ മാസങ്ങള്‍ ഒന്നും വേണ്ട. ജാതിയും മതവും പ്രായവും ഒന്നും നോക്കിയല്ല അത് വരുന്നതും. തിരിച്ചു കിട്ടുമെന്നും ഉറപ്പില്ല. അതാണ് പ്രേമം, പ്രണയം. കാതല്‍, ലവ്. നിങ്ങടെ ഒക്കെ പ്രശ്‌നം രൂപത്തില്‍ ബ്ലെസ്ലി വലിയ തടിമാടന്‍ അല്ല എന്നതാണോ അതോ മനസിലുള്ള മത ഭ്രാന്ത് ആണോ?

Recommended Video

Pearly Maaney's new venture | FilmiBeat Malayalam
അകത്തു വെച്ച് അവനെ പ്രേമിച്ചു പിന്നാലെ നടക്കണം എന്നല്ല

അവന്‍ പറഞ്ഞത് പുറത്തു ഇറങ്ങി എന്നെ പറ്റി അന്വേഷിച്ചു അഭിപ്രായം ഒക്കെ അറിഞ്ഞു നിങ്ങള്‍ ആലോചിച്ചാല്‍ മതി എന്നാണ്. അല്ലാതെ അകത്തു വെച്ച് അവനെ പ്രേമിച്ചു പിന്നാലെ നടക്കണം എന്നല്ല ഇത് പറഞ്ഞു ബ്ലെസ്ലിയെ കരിവാരി തേക്കാന്‍ നടക്കുന്നവരോട് നിങ്ങള്‍ക്ക് വേണ്ടിയല്ല അവന്‍ കളിക്കുന്നത് അവനറിയാം. എന്തു ചെയ്യണം എന്നും എന്ത് പറയണം എന്നും. ഹീ പ്രൂവ്ഡ് ഇറ്റ് ഇന്‍ ഷോര്‍ട്ട് ടൈം. വിവാഹ പ്രായം കഴിഞ്ഞു എന്ന് പറയാന്‍ പറ്റുന്ന മുപ്പതുകളില്‍ ജീവിക്കുന്ന ഒരു പെണ്ണിനോട് വിവാഹ അഭ്യര്‍ത്ഥന ഇതുപോലെ ഒരു പ്ലാറ്റഫോമില്‍ നടത്താന്‍ വേണ്ടത് ചങ്കൂറ്റം ആണ്. അതില്ലാത്തവന്മാര്‍ അതിനകത്തുണ്ട്.. ബ്ലെസ്ലി മുത്താണ്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X