ഇരുവരും ഒരു നാണയത്തിൻെറ ഇരുപുറം; ദിൽഷയെ ഇനി എതിർത്ത് നിൽക്കാൻ റിയാസിന് ആവില്ല, കാരണം ഇതാണ്

ഓരോ ദിവസവും ചെല്ലുന്തോറും ബിഗ് ബോസ് സീസൺ ഫോർ കൂടുതൽ കളർ ആയികൊണ്ടിരിക്കുകയാണ്. പ്രേക്ഷകർ ആരും പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റുകളും നാടകീയമായ സംഭവങ്ങളും കാരണം ബിഗ് ബോസ് ഷോ ഒരു സിനിമ കാണുന്നതിനേക്കാൾ ആസ്വദിച്ചാണ് ഓരോ പ്രേക്ഷകരും കാണുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ സംഭവങ്ങളാണ് ബിഗ് ബോസ് സീസൺ ഫോറിന്റെ ഗതി മാറ്റിയത്.

സീസൺ ഫോറിൻ മുന്നോട്ട് കൊണ്ടുപോയ കരുത്തരായ രണ്ട് മത്സരാർഥികൾ ഷോയിൽ നിന്നും വിടവാങ്ങി. ഒരാൾ പുറത്തായതാണെങ്കിൽ മറ്റെയാൾ സീയം പിൻവാങ്ങുകയായിരുന്നു. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വരുന്നത് വരെ എല്ലാവരും വിശ്വസിച്ചിരുന്നത് റോബിൻ തിരിച്ചുവരുമെന്നാണ്.

ബിഗ് ബോസ് വീട്ടിൽ മുഴുവൻ മത്സരാർഥികളെയും കൺഫെഷൻ റൂമിലേക്ക് വിളിച്ച് വരുത്തി വീക്കിലിടാസ്ക്കിൽ നടന്ന സംഭവങ്ങൾ ചോദിച്ചപ്പോൾ മറ്റ് മത്സരാർഥികളും ഇതുതന്നെയാണ് കരുതിയത്. അതുകൊണ്ടാണല്ലോ ജാസ്മിൻ പുറത്ത് പോയതും.

ദിൽഷ തന്റെ കളികൾ മൊത്തത്തിൽ മാറ്റിയിരിക്കുകയാണ്

എന്നാൽ ഇപ്പോൾ ഈ രണ്ട് മത്സരാർഥികളും പോയ ശേഷം വീട്ടിലെ സ്ഥിതി ആകെ മാറിയിരിക്കുകയാണ്. ഷോയിൽ റോബിനെ ചുറ്റിപറ്റി മത്സരിച്ചിരുന്നു വ്യക്തിയാണ് ദിൽഷ. തന്റേതായൊരു സ്പെയ്സ് ദിൽഷ കണ്ടെത്തണമെന്ന് പലപ്പോഴായി വിനയ് പറഞ്ഞിട്ടും ഉണ്ട്.

ഇപ്പോൾ ദിൽഷ തന്റെ കളികൾ മുഴുവനായി മാറ്റിയിരിക്കുകയാണ്. ദിൽഷയുടെ ഈ മാറ്റം കണ്ട പ്രേക്ഷകർ ദിൽഷ വീണ്ടും വീണ്ടും ബിഗ് ബോസ്സിന്റെ ആദ്യത്തെ എപ്പിസോഡിലേക്ക് പോവുകയാണോ എന്നാണ് ചോദിക്കുന്നത്.

ബ്ലെസ്ലി ബുദ്ധിമാനായ ഒരു മത്സരാർത്ഥി ആണെന്നും എന്നാൽ ബ്ലെസ്ലിയുടെ സിമ്പതി നിറഞ്ഞ സമീപനം ദിൽഷക്ക് വളരെയധികം ഗുണം ചെയ്യുമെന്നും ബിഗ് ബോസ് പ്രേക്ഷകർ പറയുന്നു.

റിയാസും ദിൽഷയും ഒരു നാണയത്തിന്റെ ഇരു പുറങ്ങളാണെന്നും ഇരുവർക്കും ഗെയിമിൽ കളിക്കാനും കളിപ്പിക്കാനും ആരെങ്കിലും വേണമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ദിൽഷക്ക് എതിരെ നിൽകാതിരിക്കാൻ കഴിവതും ശ്രമിക്കുന്നു

റിയാസ് ദിൽഷയെ ഇപ്പോൾ ഭയക്കുന്നെന്നും അതുകൊണ്ട് തന്നെ ദിൽഷക്ക് എതിരെ നിൽകാതിരിക്കാൻ കഴിവതും ശ്രമിക്കുന്നുണ്ടെന്നുമുള്ള അഭിപ്രായം പ്രേക്ഷകർക്കിടയിൽ ഉണ്ട്.

റിയാസ് വീട്ടിൽ ഒറ്റക്കാണ് എന്നതും ഒരു കാരണമാണ്. പഴയതുപോലെ വഴക്കിനും ബഹളത്തിനും പോയാൽ സപ്പോർട്ട് ചെയ്യാൻ ജാസ്മിൻ ഇപ്പോൾ വീട്ടിൽ ഇല്ല.

ബിഗ് ബോസ് വീട്ടിൽ മികച്ച ഒരു മത്സരാർഥിയായിരുന്ന റോബിന് പറ്റിയ വലിയൊരു തെറ്റാണ് ദിൽഷയെ കൂടെ കൊണ്ട് നടന്നതെന്ന് പ്രേക്ഷകർ പറയുന്നു. റോബിന്റെ ഒപ്പം നിന്ന് എന്ന ഒറ്റ കാരണം കൊണ്ടാണ് ദിൽഷ ഇപ്പോഴുണ് ബിഗ് ബോസ് വീട്ടിൽ തുടരുന്നതെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.

Recommended Video

Dr. Robin Dilsha Romance: റോബിനെ കുറിച്ചുള്ള ഒരു കാര്യം എനിക്കറിയാം | #BiggBoss | FilmiBeat
 ജാസ്മിൻ പുറത്തുപോയപ്പോൾ റിയാസ് തകർന്നു

റിയാസും ഒരു പരിധിവരെ ഇതേപോലെ തന്നെയായിരുന്നുവെന്നാണ് ഇപ്പോൾ മനസിലാക്കാൻ കഴിയുന്നത്. ജാസ്മിനൊപ്പം കൂടുക എന്നിട്ട് റോബിനെയും ദിൽഷയെയും ബ്ലെസ്ലിയെയും പുറത്താക്കുക എന്നതായിരുന്നു റിയാസിന്റെ ലക്ഷ്യം.

എന്നാൽ വളരെ അപ്രതീക്ഷിതമായി ജാസ്മിൻ പുറത്തുപോയപ്പോൾ റിയാസ് ആകെ തകർന്നു. തുടർന്ന് റോബിൻ തിരിച്ചുവരും എന്ന് പ്രതീക്ഷിച്ച റിയാസിന്റെ ആപ്രതീക്ഷയും അസ്തമിച്ചു.

റോബിൻ പുറത്ത് പോയതും റിയാസിനെ ഭയപ്പെടുത്തിയിട്ടുണ്ട്. കളിച്ച് പുറത്താവാതെ റിയാസിന്റെ പരാതിയെ തുടർന്നാണ് റോബിൻ പുറത്തായത്. നാല്പത് ദിവസം പുറത്ത് നിന്നും കളി കണ്ട റിയാസിന് റോബിന്റെ ആരാധകരെപ്പറ്റി നല്ല ധാരണയും ഉണ്ട്.

അതുകൊണ്ട് തന്നെ ഇനി ഒരു നോമിനേഷനിൽ പേര് വന്നാൽ താൻ പുറത്താകും എന്ന് റിയാസിന് ഉറപ്പ് ഉള്ളതുകൊണ്ടാണ് റോബിൻ പോയതിൽ തനിക്ക് വല്ലാതെ വിഷമവും കുറ്റബോധവും ഉണ്ടെന്ന് റിയാസ് പറയുന്നത് എന്നാണ് ബിഗ് ബോസ് പ്രേക്ഷകരുടെ വിലയിരുത്തൽ.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X