twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വൈല്‍ഡ് കാര്‍ഡിലൂടെ എത്തി ഫൈനലിസ്റ്റായി ചരിത്രം സൃഷ്ടിച്ചു; 'റിയല്‍ ഗെയിമര്‍' റിയാസ് സലീം

    |

    പ്രേക്ഷലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം! ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ ആവേശകരമായ പോരാട്ടങ്ങള്‍ക്ക് ശുഭകരമായ അന്ത്യം കുറിച്ചുകൊണ്ട് ടൈറ്റില്‍ വിന്നറായി ദില്‍ഷ പ്രസന്നനെ പ്രഖ്യാപിച്ചു കഴിഞ്ഞു. തൊട്ടടുത്ത സ്ഥാനങ്ങളില്‍ ബ്ലെസ്‌ലിയും റിയാസ് സലീമും എത്തിയപ്പോള്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ ലക്ഷ്മിപ്രിയയും ധന്യ മേരി വര്‍ഗ്ഗീസും സ്വന്തമാക്കി. സൂരജിനായിരുന്നു ആറാം സ്ഥാനം.

    ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല ഈ വിജയങ്ങള്‍. ഫൈനല്‍ സിക്‌സിലെത്തിയ മത്സരാര്‍ത്ഥികളില്‍ നിന്ന് ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുമെന്ന് പ്രതീക്ഷിച്ചവര്‍ തന്നെയാണ് അവിടെയെത്തിയത്. അക്കൂട്ടത്തില്‍ റിയാസിന്റെ പേര് ഏറെ ശ്രദ്ധയര്‍ഹിക്കുന്നു.

    riyas

    വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി 42-ാം ദിവസം ബിഗ് ബോസിലേക്ക് കയറി വന്ന റിയാസ് സലിമിന്റെ ബിഗ് ബോസ് യാത്ര അവിസ്മരണീയമായ ഒന്നാണ്. തന്റെ ഐഡന്റിറ്റി എന്തെന്ന് വെളിപ്പെടുത്തി ഹൗസിലേക്ക് വന്ന റിയാസിന് പലതരം അനുഭവങ്ങളാണ് നേരിടേണ്ടി വന്നത്. പക്ഷെ, ദി റിയല്‍ ഗെയിമര്‍ എന്ന് ഹൗസിനുള്ളിലുള്ളവര്‍ പോലും പരാമര്‍ശിച്ച പേരായിരുന്നു റിയാസിന്റേത്.

    താന്‍ ഇവിടെ റിയലായാണ് നില്‍ക്കുന്നതെന്ന് റിയാസ് എപ്പോഴും തെളിയിച്ചിരുന്നു. മാനുഷിക വികാരങ്ങളെ മാനിച്ചിരുന്ന റിയാസിന് പലപ്പോഴും ഹൗസിനുള്ളില്‍ നിന്ന് കളിയാക്കലുകള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതിനുള്ള ഉത്തരങ്ങള്‍ അപ്പോള്‍ തന്നെ വ്യക്തവും കൃത്യവുമായി കൊടുക്കാന്‍ റിയാസിന് കഴിഞ്ഞിട്ടുണ്ട്.

    വന്ന ദിവസം മുതല്‍ റോബിനുമായി ഉടലെടുത്ത പ്രശ്‌നങ്ങള്‍ പിന്നീട് ജയില്‍ ടാസ്‌ക്കിലും വീക്ക്‌ലി ടാസ്‌ക്കിലും വലിയ പ്രശ്‌നങ്ങളായി മാറിയത് പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. വീക്ക്‌ലി ടാസ്‌ക്കിനിടെ റിയാസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനായിരുന്നു റോബിനെ മത്സരത്തില്‍ നിന്നു പുറത്താക്കിയത്. അതിനുശേഷം ലക്ഷ്മിപ്രിയയുമായും ദില്‍ഷയുമായും വലിയ വാദപ്രതിവാദങ്ങള്‍ ഹൗസിനുള്ളില്‍ നടന്നിട്ടുണ്ട്.

    ബിഗ് ബോസ് കോള്‍ സെന്റര്‍ ടാസ്‌ക്കില്‍ ലക്ഷ്മിപ്രിയയേയും ദില്‍ഷയേയും പൊളിച്ചടുക്കിട റിയാസിന് അന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കയ്യടിയായിരുന്നു. ജെന്‍ഡര്‍ ഈക്വാലിറ്റിയെക്കുറിച്ചും LGBTQIA+ നെക്കുറിച്ചും വിശദീകരിച്ച് പറഞ്ഞ റിയാസിനെ ഹൗസിനുള്ളിലുള്ളവര്‍ പോലും പ്രശംസിച്ചിരുന്നു.

    ആള്‍മാറാട്ടം ടാസ്‌ക്കായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ റിയാസെന്ന എന്റര്‍ടെയ്‌നറെ തിരിച്ചറിഞ്ഞ നിമിഷം. ലക്ഷ്മിപ്രിയയായി നിറഞ്ഞാടിയ റിയാസിനെ കണ്ട് ചിരിച്ചുമറിയുകയായിരുന്നു എല്ലാവരും. ലക്ഷ്മിപ്രിയയുടെ കരച്ചിലും അംഗവിക്ഷേപങ്ങളും ഡയലോഗുകളുമെല്ലാം പാരഡിയാക്കി കോമഡിയാക്കി മാറ്റിയ റിയാസിന്റെ കഴിവിനെ എത്ര പുകഴ്ത്തിയാലും മതിവരില്ല.

    ഇതിനിടയിലും നൊമ്പരപ്പെടുത്തുന്ന ചില കദനകഥകള്‍ റിയാസിനുണ്ട്. മോണിങ് ടാസ്‌ക്കിനോടനുബന്ധിച്ച് ഒരിക്കല്‍ അത് റിയാസ് തന്റെ കുടുംബത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം മത്സരാര്‍ത്ഥികളോട് കണ്ണീരോടെ പങ്കുവെച്ചിരുന്നു.

    riyas

    പലപ്പോഴും തന്റെ വാദമുഖങ്ങളും കാഴ്ചപ്പാടുകളും കൃത്യമായും വ്യക്തമായും അവതരിപ്പിക്കാന്‍ റിയാസിനായിട്ടുണ്ട്. തണുപ്പന്‍ മട്ടില്‍ പൊയ്‌ക്കൊണ്ടിരുന്ന ഹൗസിനുള്ളിലേക്ക് റിയാസ് വന്നതോടെ സംഗതി കളറായി എന്നായിരുന്നു ഭൂരിപക്ഷം പ്രേക്ഷകരുടെയും അഭിപ്രായം.

    Recommended Video

    റോബിന്റെ അമിതാവേശം കാരണം ബ്ലെസ്ലിക്ക് വോട്ട് വീഴുമോ? | *BiggBoss

    എന്നിരുന്നാലും താനൊരു റിയല്‍ ഗെയിമറായിരുന്നു എന്ന ഉറച്ച വിശ്വാസമാണ് റിയാസിനെ ഫൈനല്‍ വരെ എത്തിച്ചത്. അക്കാര്യം ലാലേട്ടന്റെ അടുത്ത് ഒരിക്കല്‍ കൂടി പറഞ്ഞാണ് റിയാസ് വേദി വിട്ടത്.

    Read more about: bigg boss
    English summary
    Bigg Boss Malayalam Season 4: Highlights of the Real Gamer Riyas Salim
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X