ബിഗ്‌ബോസ് വീട്ടിൽ ചരിത്രം വീണ്ടും ആവർത്തിക്കുമ്പോൾ ഇനി വരുന്ന മത്സരാർഥികളെങ്കിലും അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ
ബിഗ് ബോസ് സീസൺ ഫോർ പ്രേക്ഷകരെ ഏറെ ഞെട്ടിച്ച ഒരു വീക്കെൻഡ് എപ്പിസോഡായിരുന്നു ശനിയാഴ്ച അരങ്ങേറിയത്. ബിഗ് ബോസ് സീസൺ ഫോർ വിജയി ആയേക്കാം എന്ന് തൊണ്ണൂറ് ശതമാനം പ്രേക്ഷകരും കരുതിയ മത്സരാർത്ഥി ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു.
അതെ, റോബിന്റെ കാര്യം തന്നെയാണ് പറഞ്ഞുവരുന്നത്. ബുദ്ധിപരമായി ഗെയിം കളിച്ചിരുന്നെങ്കിൽ വളരെ എളുപ്പത്തിൽ ഈ സീസണിലെ വിജയി ആകാമായിരുന്നു റോബിൻ തന്റെ കൈയിൽ നിന്നും വന്ന ചെറിയൊരു കൈപ്പിഴ കാരണം ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായ കാഴ്ചയാണ് നാം കണ്ടത്.

വളരെയധികം പ്രേക്ഷക പിന്തുന്ന ലഭിച്ച ഒരു മത്സരാർത്ഥി ബിഗ് ബോസ് വീട്ടിൽ നിന്നും പാതി വഴിയിൽ പുറത്താവുന്നത് ഇത് ആദ്യമല്ല. ബിഗ് ബോസ് സീസൺ ടുവിൽ രജിത് കുമാർ പുറത്ത് പോയതും ശാരീരികമായി ഒരു മത്സരാർഥിയെ ഉപദ്രവിച്ചു എന്ന കാരണത്താലാണ്.
രേഷ്മ എന്ന സഹ മത്സരാർഥിയുടെ കണ്ണിൽ മുളക് തേക്കുകയായിരുന്നു രജിത്ത് ചെയ്ത കുറ്റം.
രജിത്തിന് ഒരുപാട് ആരാധകർ ഉണ്ടായിരുന്നെങ്കിലും കൂടെയുള്ള മത്സരാർഥിയെ ശാരിരികമായി ഉപദ്രവിച്ചു എന്ന കാരണത്താൽ ബിഗ് ബോസ് യാതൊരു ദാക്ഷണ്യവും കാണിക്കാതെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
ബിഗ് ബോസ് സീസൺ ത്രീയിലും ഇതുപോലെ ഒരു സംഭവം ഉണ്ടായി. വൈൽഡ് കാർഡ് എൻട്രികളായി വന്ന ഫിറോസ് ഖാനും സജിനാ ഫിറോസും ബിഗ് ബോസ് വീട്ടിൽ അനാവശ്യമായി വഴക്കുണ്ടാക്കുകയും രമ്യ എന്ന മത്സരാർഥിയോട് തല തല്ലി പൊളിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ഇതേകുറിച്ച് രമ്യ ബിഗ് ബോസിനോട് പരാതിപ്പെടുകയും തുടർന്ന് ഇരുവരെയും ഷോയിൽ നിന്നും പുറത്താക്കുകയുമായിരുന്നു.
ഈ അനുഭവങ്ങളെല്ലാം പാഠങ്ങളാണ്. ഇവയെല്ലാം കണ്ട മനസിലാക്കിയിട്ടവനമായിരുന്നു റോബിൻ ബിഗ് ബോസ് വീട്ടിൽ പോകേണ്ടിയിരുന്നത്.
താൻ ഗെയിം നല്ലപോലെ പേടിച്ചിട്ടാണ് എത്തിയത് എന്ന് ആദ്യ ദിവസം തന്നെ പറഞ്ഞ റോബിൻ ബിഗ് ബോസ് വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട നിയമം ലംഖിച്ചു എന്നത് തീർച്ചയായും ബിഗ് ബോസിന് പൊറുക്കാൻ കഴിയാത്ത തെറ്റ് തന്നെയാണ്. അടുത്ത സീസണുകളിൽ വരുന്ന മത്സരരാർഥികൾക്കെങ്കിലും ഇത് ഒരു പാഠം ആയിരിക്കുമെന്ന് വിശ്വസിക്കാം.


Click it and Unblock the Notifications