For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇതൊക്കെ കുറെ കണ്ടിട്ടുണ്ട്'; ബിഗ്‌ബോസ് താരങ്ങളെ ചോദ്യം ചെയ്യുന്ന മോഹൻലാലിന്റെ വീഡിയോയെ കുറിച്ച് പ്രേക്ഷകർ

  |

  ഓരോ ദിവസം കഴിയുന്തോറും മലയാളം ബി​ഗ് ബോസ് സീസൺ ഫോറിന്റെ നിറം മാറി മറിയുകയാണ്. ഈ ആഴ്ചയിലെ നോമിനേഷനും വീക്കിലി ടാസ്ക്കുകളും മത്സാർത്ഥികളുടെ മത്സരബുദ്ധി എത്രത്തോളമാണെന്ന് തെളിയിച്ച് കഴിഞ്ഞു. കളിയും ചിരിയും തർക്കങ്ങളുമൊക്കെ ആയി ബി​ഗ് ബോസ് മലയാളം വീക്കെൻ‍ഡ് എപ്പിസോഡിൽ എത്തി നിൽക്കുകയാണ്. ക്യാപ്റ്റൻസി ടാസ്ക്ക്, വീക്കിലി ടാസ്ക് എന്നിവയായിരുന്നു രണ്ടാമത്തെ ആഴ്ചയിലെ ഹൈലൈറ്റ്. നിമിഷയോടും അപർണയോടും ഏറ്റമുട്ടി ദിൽഷയാണ് വീട്ടിലെ മൂന്നാമത്തെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

  '3 തവണ വിവാഹം, ഭർത്താക്കന്മാർ ഉപേക്ഷിച്ചിട്ടും മക്കളെ ഒറ്റയ്ക്ക് വളർത്തി'; ഷാഹിദിന്റെ അമ്മ നിലിമ അസീം പറയുന്നു

  വീക്കെൻ‍ഡ് എപ്പിസോഡുകൾ ഇന്നും നാളെയുമാണ് സംപ്രേഷണം ചെയ്യുന്നത്. ആദ്യത്തെ ആഴ്ചയിൽ മോഹൻലാൽ‍ മലയാളം ഭാഷയിൽ സംസാരിക്കാത്ത മത്സരാർഥികളെ വിമർശിക്കുകയായിരുന്നു ചെയ്തതെങ്കിൽ രണ്ടാമത്തെ ആഴ്ചയിലെ പുതിയ പ്രമോ പുറത്ത് വന്നപ്പോൾ‍ കഴിഞ്ഞ ആഴ്ച നടന്ന സംഭവങ്ങളിൽ രോഷം കൊള്ളുന്ന മോഹൻലാലാണുള്ളത്. ഹൗസിലെ അം​ഗങ്ങളുടെ സംസ്കാരമില്ലാത്ത ഭാഷാപ്രയോ​ഗം, തർക്കം എന്നിവയെ കുറിച്ചെല്ലാം മോഹൻലാൽ‍ ഇത്തവണത്തെ വീക്കെൻഡ് എപ്പിസോഡിൽ സംസാരിക്കുന്നുണ്ട്.

  'കടക്കെണിയിലായിരുന്നപ്പോൾ ഉപേക്ഷിച്ച് ഓടി മറ‍ഞ്ഞവരാണ് എന്റെ ബന്ധുക്കൾ'; കഷ്ടതയുടെ കാലങ്ങളെ കുറിച്ച് യാഷ്

  ജാസ്മിൻ‍ അടക്കമുള്ള മത്സരാർഥികൾ അശ്ലീല ഭാഷാപ്രയോ​ഗം നടത്തിയതിനെതിരെ ബി​ഗ് ബോസ് വീട്ടിലെ മറ്റുള്ള മത്സരാർഥികൾ അടക്കം പ്രതിഷേധവുമായി എത്തിയിരുന്നു. ലക്ഷ്മിപ്രിയയുമായുള്ള ജാസ്മിന്റെ വഴക്ക് ആരംഭിച്ചപ്പോൾ പെണ്ണുമ്പിള്ള, തള്ള എന്നുള്ള വാക്കുകൾ ആണ് ലക്ഷ്മിപ്രിയയെ ജാസ്മിൻ‍ വിളിച്ചത്. ഇക്കാര്യങ്ങളെല്ലാം വീക്കെൻഡ് എപ്പിസോഡിലെ പ്രമോയിൽ മോഹൻലാൽ ചോദ്യം ചെയ്യുന്നത് കാണാം. മത്സരാർഥികൾ സംസ്കാരമില്ലാത്ത ഭാഷ ഉപയോ​ഗിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രേക്ഷകർ നേരത്തെ തന്നെ കമന്റുകൾ സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. പ്രേക്ഷകരുടെ മനസറിഞ്ഞ് പെരുമാറുന്ന ലാലേട്ടനാണ് പുതിയ പ്രമോയിലുള്ളത്.

  അതേസമയം മത്സരാർഥികളെ ശകാരിക്കുന്ന മോഹൻലാലിന്റെ പുതിയ പ്രമോ പുറത്തുവന്നതോടെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 'ട്രെയിലർ കാണുമ്പോൾ നമ്മൾ ചിരിക്കും ഇത് സൂപ്പർഹിറ്റ് ആണെന്നും പറയും. പടം കണ്ട് നോക്കുമ്പോൾ അറിയാം നല്ല സീൻ ഒക്കെ വെട്ടി പോയിട്ടുണ്ടാവും അതാണ് ബി​ഗ് ബോസിന്റേയും അവസ്ഥ, ഇതൊക്കെ കൊറേ കണ്ടിട്ടുണ്ട്. എപ്പിസോഡ് കാണാതെ വിശ്വസിക്കില്ല, എപ്പിസോഡിൽ ഇതൊക്കെ കണ്ടാൽ മതിയായിരുന്നു, നിരവധി പേർ കാണുന്ന ഈ ഷോയിൽ കുറേ കൂടെ നല്ല ഭാഷ സംസാരിക്കണമെന്ന് ലാലേട്ടൻ കർശനമായി പറയണം കഴിഞ്ഞ വീക്കിൽ മലയാളത്തിൽ സംസാരിക്കണം എന്ന് ലാലേട്ടൻ പറഞ്ഞിട്ടും എല്ലാരും ഫുൾ ഇംഗ്ലീഷ് ആണ്
  ഇനി ലാലേട്ടൻ പറഞ്ഞോണ്ടാണോ അറിയില്ല. ഇത്തിരി ഇംഗ്ലീഷ് ഉപയോഗം കൂടിയിട്ടുണ്ട്' എന്നൊക്കെയാണ് കമന്റുകൾ വരുന്നത്.

  ഓരോ ദിവസം കഴിയുന്തോറും മലയാളം ബി​ഗ് ബോസ് സീസൺ കൂടുതൽ ആവേശം നിറയ്ക്കുന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഈ ആഴ്ചയിലെ നോമിനേഷനും വീക്കിലി ടാസ്ക്കുകളും മത്സാർത്ഥികളുടെ മത്സരബുദ്ധി എത്രത്തോളമാണെന്ന് തെളിയിച്ച് കഴിഞ്ഞു. കളിയും ചിരിയും തർക്കങ്ങളുമൊക്കെ ആയി ബി​ഗ് ബോസ് മലയാളം പ്രേക്ഷകർക്കിടയിലും വൈറലാണ്. കൂടാതെ പലരും മത്സരാർഥികളുടെ പേരിൽ‍ ഫാൻസ് ​ഗ്രൂപ്പുകൾ വരെ ആരംഭിച്ച് കഴിഞ്ഞു. മറ്റ് മൂന്ന് സീസണുകളെ അപേക്ഷിച്ച് ഏറെ വ്യത്യസ്തത നിറഞ്ഞതാണ് നാലാം സീസൺ. കൂടാതെ 24 മണിക്കൂറും ലൈവായി ബി​ഗ് ബോസ് ഹോട്ട്സ്റ്റാറിൽ‍ സംപ്രേഷണം ചെയ്യുന്നുമുണ്ട്.

  Recommended Video

  തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam

  ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്കിൽ മോശം പ്രകടനം കാഴ്ചവച്ച് ജയിലിൽ പോയത് ഡെയ്സിയും ഡോ.റോബിനും ആയിരുന്നു. ഒരു ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇരുവരും ജയിൽ മോചിതരാകുകയും ചെയ്തു. ആദ്യത്തെ ആഴ്ച ജാനകിയായിരുന്നു വീട്ടിൽ‍ നിന്നും പുറത്തായത്. രണ്ടാമത്തെ ആഴ്ച നിമിഷയോ, ഡെയ്സിയോ പുറത്താകും എന്നാണ് സോഷ്യൽമീഡിയ പ്രവചിക്കുന്നത്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: host mohanlal questioned the Bigg Boss players, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X