'കിട്ടിയോ? ഇല്ല! ചോദിച്ച് മേടിച്ചു...'; ഡോ.മച്ചാൻ സെൽഫ് ഗോളടിച്ച് സ്വയം എയറിൽ കേറുകയാണെന്ന് പ്രേക്ഷകർ!
ബിഗ് ബോസ് മലയാളം സീസൺ ഫോർ രണ്ടാം ആഴ്ചയുടെ പകുതിയിൽ എത്തിനിൽക്കുമ്പോൾ ശക്തമായ മത്സരങ്ങളുമായി മത്സരാർഥികളെല്ലാം സജീവമാണ്. ഇത്തവണ വീക്ക്ലി ടാസ്ക്ക് പതിനാറ് പേരെയം ഒരുപോലെ വെള്ളം കുടിപ്പിച്ചു. ആദ്യത്തെ ആഴ്ചയിൽ വീക്ക്ലി ടാസ്ക്കിൽ ഉഴപ്പിയവരടക്കം ശക്തമായ തിരിച്ചുവരവാണ് രണ്ടാമത്തെ ആഴ്ചയിലെ വീക്ക്ലി ടാസ്ക്കിൽ നടത്തിയിരിക്കുന്നത്. വീക്ക്ലി ടാസ്ക്കുകൾ ബിഗ് ബോസ് വീടിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്.
അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധയോടെയാണ് മത്സരാർത്ഥികൾ ഈ ഗെയിമിലെ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്ക് അകത്തോ പുറത്തോ ആയിരുന്നെങ്കിൽ ഈ ആഴ്ചയിലെ ടാസ്ക്കിന്റെ പേര് ഭാഗ്യ പേടകം എന്നായിരുന്നു. ബഹിരാകാശത്തേക്കൊരു സാങ്കൽപ്പിക യാത്ര എന്നതാണ് ടാസ്ക്. ഒരു സമയം അഞ്ച് പേർക്ക് മാത്രമെ ഗാർഡൻ ഏരിയയിൽ സജീകരിച്ചിരിക്കുന്ന പേടകത്തിൽ സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ. നിശ്ചിത ഇടവേളകളിലെ അറിയിപ്പുകൾക്കുള്ള സമയത്തിനുള്ളിൽ പേടകത്തിൽ ഉള്ളവർ ചേർന്ന് ചർച്ച ചെയ്ത് ഏകകണ്ഡമായി ഒരാളെ പുറത്താക്കേണ്ടതും പകരം പുറത്തുള്ള ഒരാളെ പുറത്തുള്ളവർ ചർച്ച ചെയ്ത് പേടകത്തിലേക്ക് കയറ്റേണ്ടതുമാണ്.

ഇത്തരത്തിൽ ഓരോ മത്സരാർത്ഥികളും പേടകത്തിന് പുറത്തേക്ക് പോകുകയും അകത്തേക്ക് വരികയും ചെയ്യും. എല്ലാ ഘട്ടങ്ങളിലും സജീവമായി പങ്കെടുത്ത് ഏറ്റവും കൂടുതൽ സമയം ബഹിരാകാശ പേടകത്തിൽ ചിലവഴിക്കുക എന്നതാണ് ടാസ്ക്. ഈ ടാസ്ക്കിൽ ഒന്നാം സ്ഥാനം നേടുന്ന വ്യക്തി അടുത്ത ആഴ്ചയിലെ നോമിനേഷൻ പ്രക്രിയയിൽ നിന്നും മുക്തി നേടാനും സാധിക്കും. കൂടാതെ രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടുന്നവർക്കാകും അടുത്ത ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കാൻ സാധിക്കുകയെന്നും ബിഗ് ബോസ് അറിയിച്ചരുന്നു. ഒരിക്കൽ പോലും പേടകത്തിൽ കയറാൻ സാധിക്കാത്തവർക്ക് അവരുടെ ലക്ഷ്വറി പോയിന്റ് പൂർണമായും നഷ്ടമാവുകയും ചെയ്യും.

ഏറ്റവും കൂടുതൽ സമയം പേടകത്തിൽ പിടിച്ച് ഇരുന്ന് ബിഗ് ബോസിനെ പോലും ഞെട്ടിച്ച് ഒന്നാം സ്ഥാനത്തുള്ളത് ബ്ലെസ്ലിയാണ്. വീക്ക്ലി ടാസ്ക്കിന് ശേഷം വീടിനുള്ളിൽ മത്സരാർഥിയായ ഡോ.റോബിൻ സൃഷ്ടിച്ച ചില നാടകീയ രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ഹൗസിൽ സഹ മത്സരാർഥികളുമായി കാര്യമായ സൗഹൃദങ്ങളൊന്നും ഇതുവരെ ഉണ്ടാക്കിയിട്ടില്ലാത്ത റോബിൻ പലപ്പോഴും മത്സരത്തിൻറെ പിരിമുറുക്കത്തിലാണെന്ന തോന്നലാണ് ഉളവാക്കുന്നത്. എല്ലാ ഗെയിമുകളിലും വാശിയോടെ പങ്കെടുക്കുന്ന മത്സരാർഥി കൂടിയാണ് അദ്ദേഹം. ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് എട്ട് മാസം മറ്റെല്ലാ കാര്യങ്ങളും മാറ്റിവച്ച് തയ്യാറെടുത്തിട്ടാണ് അദ്ദേഹം വന്നതെന്ന് മത്സരാർഥികളിൽ ചിലർ തന്നെ പറയുന്നുണ്ടായിരുന്നു.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ മറ്റ് മത്സരാർഥികളെക്കുറിച്ച് പുതിയ ആരോപണം റോബിൻ ഉയർത്തിയിരിക്കുകയാണ്. താൻ ഹൗസിൽ ടാർഗറ്റ് ചെയ്യപ്പെടുന്നു എന്നതായിരുന്നു അത്. തനിക്ക് എല്ലാവരോടുമായി ഒരു കാര്യം പറയാനുണ്ടെന്നും അതിനായി എല്ലാവരെയും ഹാളിലേക്ക് വിളിപ്പിക്കണമെന്നും ക്യാപ്റ്റൻ നവീനോട് റോബിൻ പറയുകയായിരുന്നു. ഇതനുസരിച്ച് ക്യാപ്റ്റൻ വിളിച്ചുകൂട്ടിയ മറ്റ് മത്സരാർഥികളുടെ മുന്നിലാണ് റോബിൻ തൻറെ ആരോപണം ഉയർത്തിയത്. 16 പേരിൽ ചിലരൊക്കെ തന്നെ ബോധപൂർവം ടാർഗറ്റ് ചെയ്യുന്നു എന്നായിരുന്നു റോബിൻറെ ആരോപണം. ശേഷം മത്സരാർഥികളെല്ലാം റോബിനെ എതിർക്കുകയും ശക്തമായി പ്രതികരിക്കുകയും റോബിന്റെ വാദങ്ങളെ ഒന്നുമല്ലതാക്കുകയുപം ചെയ്തു.
Recommended Video

ഈ സംഭവത്തെ അടിസ്ഥാനമാക്കി ബിഗ് ബോസ് പ്രേക്ഷകരിൽ ഒരാൾ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. 'സ്വന്തം പോസ്റ്റിൽ സെൽഫ് ഗോൾ അടിച്ചപോലെയായി ഡോക്ടർ മോൻ. വീട്ടിലുള്ള എല്ലാരേം വിളിച്ചിരുത്തി ടാർഗറ്റ് ചെയ്യുന്നേ എന്ന് ലിസ്റ്റ് ഒക്കെ പറയുന്നു. ഇത്രേം ദിവസം കൊണ്ട് ചതി.... ലവ്.... ഒറ്റപ്പെടുത്തൽ... ചൊറി.... വെറുപ്പിക്കൽ... എല്ലാം സ്ട്രാറ്റജികളും ഇറക്കി പാളി. ഇനി ബാക്കി ഏതേലും ഉണ്ടോ എട്ട് മാസം പ്രിപ്പറേഷൻ ബാക്കി. പിള്ളാര് കേറി എയറിലോട്ട് വിട്ടിട്ട് തിരിച്ച് വന്നിട്ടില്ല. ഇത് പോലെ ആളെ വിളിച്ച് കൂട്ടി വട്ടം കീറുവാങ്ങാനും വേണം ഒരു യോഗം. ആ സുചിത്ര വരെ കീറി കൊടുത്തു' എന്നാണ് റോബിനെ കുറിച്ച് പ്രത്യക്ഷപ്പെട്ട പോസ്റ്റ്. എന്തൊക്കയോ ആണെന്ന് തെളിയിക്കാൻ റോബിൻ ശ്രമിക്കുകയാണെന്നും പഠിച്ചുവെന്നല്ലാതെ പ്രാവർത്തികമാക്കി കാണിക്കാൻ റോബിന് അറിയില്ലെന്നും പ്രേക്ഷകർ കമന്റായി കുറിച്ചു.


Click it and Unblock the Notifications