India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വോട്ടിംഗ് അല്ലെങ്കില്‍ വോളന്റര്‍ലി എക്‌സിറ്റ്, ബിഗ് ബോസ് സീസണ്‍ 4ന്റെ വിജയിയെ തീരുമാനിക്കുന്നത് ഇങ്ങനെ...

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ നിത്യജീവതത്തിന്റെ ഭാഗമായിട്ടുണ്ട് ബിഗ് ബോസ്. 2022 മാര്‍ച്ച് 27ന് ആരംഭിച്ച ഷോ ക്ലൈമാക്‌സിലേയ്ക്ക അടുക്കുകയാണ്. അവസാന ലാപ്പില്‍ ആറ് പേരാണ് മാറ്റുരയ്ക്കുന്നത്. നിലവിലുള്ള ആറ് പേരുടെ വിധിയറിയാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ബിഗ് ബോസ് ഷോയുടെ ടൈറ്റില്‍ വിന്നര്‍ ആരാണെന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

  Also Read: കേരളം എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് റിയാസ്; പണപ്പെട്ടി ആരും തൊട്ടില്ല! സൂരജിന് ബിഗ് ബോസിന്റെ വഴക്ക്‌

  ദില്‍ഷ, ബ്ലെസ്ലി, റിയാസ്, ലക്ഷ്മിപ്രിയ, ധന്യ, സൂരജ് എന്നിങ്ങന ആറ് പേരാണ് നിലവില്‍ വീട്ടിലുള്ളത്. ഇവരില്‍ ഒരാള്‍ വരും ദിവസങ്ങളില്‍ പുറത്ത് പോകും. മിഡ് ഡേ എവിക്ഷനിലൂടെയാവും പുറത്ത് പോവുക. സീസണ്‍ ഒന്നില്‍ വ്യത്യസ്തമായിട്ടാണ് എവിക്ഷന്‍ നടക്കുക. ആദ്യ സീസണ്‍ മാത്രമാണ് 100 ദിവസം പൂര്‍ത്തിയാക്കിയത്. ബാക്കി രണ്ട് സീസണുകളും പകുതിയില്‍ വെച്ച് നിര്‍ത്തുകയായിരുന്നു.

  Also Read: ഈ ടാസ്‌ക്ക് മറികടക്കാന്‍ സാധിക്കില്ല; കരഞ്ഞ് കണ്ണീര്‍ വീഴ്ത്തി ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍

  നിലവിലുള്ള ആറ് പേരില്‍ നിന്ന് വോട്ട് കുറഞ്ഞ ഒരാളായിരിക്കും പുറത്ത് പോവുക. അല്ലെങ്കില്‍ വോളന്റര്‍ലി എകിസ്റ്റ് വഴിയാവും ഒരു മത്സരാര്‍ത്ഥിയെ പുറത്താക്കുക. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഷോ സംപ്രേക്ഷണം ചെയ്താല്‍ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. ബിഗ് ബോസ് നല്‍കുന്ന തുകയും സ്വീകരിച്ച് കൊണ്ട് ഹൗസില്‍ നിന്ന് ക്വിറ്റ് ചെയ്ത് പോകുന്നതാണ് വോളന്റര്‍ലി എക്‌സിറ്റ്.

  പത്ത് ലക്ഷം വരെ വാ​ഗ്ദാനം ചെയ്ത് ബി​ഗ് ബോസ്, റിയാസ് പണപ്പെട്ടിയെടുത്തില്ല, ഫൈനൽ തന്നെ ലക്ഷ്യം!

  നിലവില്‍ അത്തരത്തിലുള്ള ഗെയിമാണ് ഹൗസില്‍ നടക്കുന്നത്. ഇതിനോടകം തന്നെ 10 ലക്ഷം രൂപവരെ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി ഓഫര്‍ ചെയ്തിട്ടുണ്ട്.

  ഹൗസിലുളള 6 പേര്‍ ടോപ്പ് ഫൈവില്‍ എത്താന്‍ വലിയ പോരാട്ടം നടത്തുമ്പോള്‍ വീണ്ടും ഹൗസിനുള്ളി കയറാന്‍ വേണ്ടി തയ്യാറെടുക്കുകയാണ് മറ്റുളള മത്സരാര്‍ത്ഥികള്‍. ഷോയുടെ വിവിധ ആഴ്ചകളിലായി പുറത്ത് പോയ 14 മത്സരാര്‍ത്ഥികളെ ഫിനാലെയ്ക്കായി മുംബൈയില്‍ എത്തിയിട്ടുണ്ട്. ഓപ്പണിംഗ് പോലെ തന്നെ ഉഗ്രന്‍ ആഘോഷത്തോടെയാണ് സീസണ്‍ 4 ന് തിരശീല വീഴുന്നത്.

  പ്രേക്ഷകരുടെ വോട്ടിംഗിലൂടെയാവും വിജയിയെ കണ്ടെത്തുക. ഹോട്ടസ്റ്റാറില്‍ ഒരാള്‍ക്ക് ഒരു ദിവസം 50 വോട്ടുകള്‍ വരെ ചെയ്യാം. ഞായറാഴ്ച 7 മണിക്കാവും ഫിനലെ ആരംഭിക്കുക. 50 ലക്ഷം രൂപയാണ് സമ്മാന തുക.

  2018 ലാണ് ബിഗ് ബോസ് മലയാളത്തില്‍ ആരംഭിച്ചത്. തുടക്കത്തില്‍ അത്ര വലിയ സ്വീകാര്യ ലഭിച്ചിരുന്നില്ല. പ്രമേയമായിരുന്നു പ്രശ്‌നമായത്. എന്നാല്‍ മൂന്നാം സീസണ്‍ കഴിഞ്ഞതോടെ ബിഗ് ബോസ് മലയാളി പ്രേക്ഷകരുടെ ഇടയില്‍ പോപ്പുലറാവുകയായിരുന്നു. ആദ്യം യൂത്തിനിടയില്‍ ചര്‍ച്ചയായ ഷോയ്ക്ക് ഇപ്പോള്‍ കുടുംബപ്രേക്ഷകരുടെ ഇടയിലും മികച്ച കഴ്ചക്കാരുണ്ട്.

  ബിഗ് ബോസ് സീസണ്‍ 3 അവസാനിച്ചതിന് പിന്നാലെ തന്നെ നാലാം സീസണ്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. പ്രേക്ഷകരുടെ അഭ്യര്‍ത്ഥനമാനിച്ച് 2022 മാര്‍ച്ച് 27 ന് നാലാം ഭാഗം തുടങ്ങുകയായിരുന്നു. കെട്ടിലും മട്ടിലും വലിയ മാറ്റത്തോടെയാണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചത്. ഇക്കുറി ഏകദേശം ബോളിവുഡ് ബിഗ് ബോസ് ഷോയുടെ മാതൃകയിലായിരുന്നു ഷോ. ഇത് പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തു.

  മത്സരം അവസാനലാപ്പിലേയ്ക്ക് കടക്കുമ്പോള്‍ ബിഗ് ബോസും മത്സരം കടിപ്പിച്ചിരിക്കുകയാണ്. ശരിക്കും കലാശക്കൊട്ടാണ് ബിഗ് ബോസ് ഹൗസില്‍ നടക്കുന്നത്.

  English summary
  Bigg Boss Malayalam Season 4 How Is Select Title Winner, went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X