'തെറി വിളിക്കണമെങ്കിൽ എന്നെ വിളിക്ക് വീട്ടുകാരെ വിളിക്കേണ്ട, പുറത്തായിരുന്നേൽ അടി സ്പോട്ടിൽ പൊട്ടിയേനെ'; നിമിഷ

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ഏറ്റവും ശക്തരായ മത്സരാർഥികളിൽ ഒരാളാണ് നിമിഷ. എല്ലാ കാര്യങ്ങളിലും ഇടപെടുകയും തർക്കിക്കുകയും ​ഗെയിം കളിക്കുകയും കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയുമെല്ലാം നിമിഷ ചെയ്യാറുണ്ട്.

രണ്ടാമത്തെ ആഴ്ച പുറത്താകലിന്റെ വക്കിലെത്തിയിരുന്ന നിമിഷയ്ക്ക് ബി​ഗ് ബോസ് ഒരു സെക്കന്റ് ചാൻസ് കൂടി നൽകി. അതായിരുന്നു സീക്രട്ട് റൂം. അവിടെ ഇരുന്ന് രണ്ട് ദിവസത്തോളം വീട്ടിൽ‌ നടക്കുന്ന കാര്യങ്ങൾ കണ്ട് പഠിച്ച ശേഷമാണ് നിമിഷ വീണ്ടും വീട്ടിലേക്ക് എത്തിയത്.

ശേഷം ഫുൾ ഫോമിലാണ് നിമിഷ വീട്ടിൽ നിൽക്കുന്നത്. വീക്ക് കണ്ടസ്റ്റന്റാണ് നിമിഷയെന്ന് പറഞ്ഞവരെ കൊണ്ടുതന്നെ നന്നായി കളിച്ച് മുന്നേറി നിമിഷ ആ തെറ്റിദ്ധാരണ മാറ്റി. കൂടാതെ ഒരാഴ്ച വീട് ഭരിക്കുന്ന ക്യാപ്റ്റനായും ശോഭിച്ചു.

നിമിഷ ശക്തയായ മത്സരാർഥിയാണെങ്കിൽ കൂടിയും ഇരട്ടത്താപ്പാണ് നിമിഷയുടെ സ്ട്രാറ്റജി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. കാരണം നിമിഷ സ്വന്തം കാര്യങ്ങൾക്കും സുഹൃത്ത് ജാസ്മിന്റെ കാര്യങ്ങൾക്കുമല്ലാതെ ന്യായം നോക്കി സംസാരിക്കാറില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ജനപിന്തുണയുടെ കാര്യത്തിലും നിമിഷ പിറകിലാണ്.

നിമിഷയെ ക്രൂരയെന്ന് വിളിച്ച് ബ്ലസ്ലി

കഴിഞ്ഞ ദിവസം നടന്ന ഒരു മോണിങ് ആക്ടിവിറ്റിക്ക് ശേഷം നിമിഷ ബ്ലസ്ലിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളടങ്ങിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

തന്നോടുള്ള ദേഷ്യം തന്നോട് തന്നെ തീർക്കണമെന്നും എവിടയോ കിടക്കുന്ന വീട്ടുകാരെ പറയേണ്ട ആവശ്യം ഇല്ലെന്നും ഇതൊക്കെ പുറത്താണ് നടന്നതെങ്കിൽ സ്പോട്ടിൽ തന്നെ പറഞ്ഞയാളുടെ മുഖത്ത് അടി വീണേനെയെന്നുമാണ് ജാസ്മിനോട് സംസാരിക്കവെ നിമിഷ പറഞ്ഞത്.

വീക്കെൻഡ് എപ്പിസോ‍ഡിന് മുമ്പായി നടന്ന സംവാദ ടാസ്ക്കിൽ നിമിഷയും ജാസ്മിനും ഒത്തുകളിച്ചെന്ന് കാണിച്ച് നിമിഷയോട് ‌ബ്ലസ്ലി ചൂടായപ്പോൾ അമ്മൂമ്മക്ക് വിളിച്ചിരുന്നു.

വീട്ടുകാരെ തെറിവിളിക്കുന്നതാണോ മര്യാദ

അതിന്റെ പേരിലാണ് നിമിഷ ഇപ്പോൾ ജാസ്മിനോട് ഇക്കാര്യങ്ങൾ വീണ്ടും ചർച്ച ചെയ്തതും സംസാരിച്ചതും. 'ഞാനും റോൺസണും തമ്മിൽ പ്രശ്നം ഉണ്ടെങ്കിൽ റോൺസണിനെ തെറിവിളിക്കുന്നതാണോ.... അതോ റോൺസണിന്റെ വീട്ടുകാരെ തെറിവിളിക്കുന്നതാണോ മര്യാദ'യെന്ന് ജാസ്മിനോടും റോൺസണിനോടും അപർണയോടും അഭിപ്രായം ആരാഞ്ഞുകൊണ്ടാണ് നിമിഷ സംസാരിച്ച് തുടങ്ങിയത്.

'വീട്ടുകാരെ വലിച്ചിഴച്ച് സംസാരിക്കുന്നവർ പക്ഷെ ഞാൻ ക്രൂരയാണെന്ന് പറയുകയാണ്. ഇവിടെ ആയതുകൊണ്ടാണ് കൂടുതൽ പ്രതികരിക്കാത്തത്.'

'വെളിയിൽ ആയിരുന്നെങ്കിൽ പറ‍ഞ്ഞ് തീരും മുമ്പ് അടി പൊട്ടിയിട്ടുണ്ടാകും.'

അടി പൊട്ടിയേനെ...

'എന്റെ അമ്മയും അച്ഛനും അമ്മമ്മയും വീട്ടിൽ മര്യാദയ്ക്ക് ഇരിക്കുന്നവരാണ്. അവരെ എന്തിനാണ് ഇതിൽ വലിച്ചിഴയ്ക്കുന്നത്. വീട്ടുകാരെ ഇനി മുതൽ ഇവിടെ ആരും പറയാൻ പാടില്ലെന്ന നിയമം ഈ വീട്ടിൽ കൊണ്ടുവരണം.

അതിന് ശേഷം ആരെങ്കിലും അങ്ങനെ സംസാരിച്ചാൽ ഞാൻ‌ സ്വമേധയ വീട്ടിൽ നിന്നും ക്വിറ്റ് ചെയ്ത് പുറത്ത് പോകും. എന്റെ അമ്മമ്മ വീട്ടിൽ കാൻസർ ബാധിച്ച് കിടപ്പാണ്. അവർക്ക് ഇതൊക്കെ കേൾക്കുമ്പോൾ വിഷമമാകില്ല. വരുന്നതിന് മുമ്പ് എനിക്ക് അവരെ ഒന്നുപോയി കാണാൻ പോലും സാധിച്ചില്ല' എന്നാണ് നിമിഷ പറഞ്ഞത്.

നിമിഷയുടെ സംസാരം നടക്കുമ്പോൾ ബ്ലസ്ലിയും സമീപത്ത് തന്നെ ഉണ്ടായിരുന്നുവെങ്കിലും ഒന്നും പ്രതികരിച്ചില്ല.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
നിമിഷ പുറത്താകുമോ?

വീട്ടിൽ ഇപ്പോഴുള്ള മത്സരാർഥികളിൽ ഏറ്റവും കൂടുതൽ മോശം വാക്കുകൾ ഉപയോ​ഗിക്കുകയും പറയുകയും ചെയ്യുന്നവരിൽ ഒരാളാണ് നിമിഷ.

പലതവണ നിമിഷയുടെ മുമ്പിൽ വെച്ച് റോബിന്റെ വീട്ടുകാരെ ജാസ്മിൻ തെറിവിളിച്ചപ്പോൾ നിമിഷ പ്രതികരിച്ചിരുന്നില്ല. സുഹൃത്തിന്റേയും തന്റേയും തെറ്റുകൾ മറച്ച് നല്ലപിള്ള ചമയുന്ന നിമിഷയ്ക്ക് ബ്ലസ്ലിയെ കുറ്റപ്പെടുത്താൻ അവകാശമില്ലെന്നാണ് വീഡിയോ കണ്ട പ്രേക്ഷകർ കുറിച്ചത്.

ഈ ആഴ്ച പുറത്തുപോകാൻ സാധ്യതയുള്ള മത്സരാർഥികളിൽ ഒരാൽ നിമിഷയാണെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X