'റോൺസൺ പുറത്തായാൽ റിയാസ് കളിയിൽ പിന്നോട്ട് പോകും, റിയാസിന്റെ ഒരേയൊരു സപ്പോർട്ട് സിസ്റ്റമാണ് റോൺസൺ'

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനത്തിലേക്ക് അടുക്കുകയാണ്. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ഫിനാലെയ്ക്കുള്ളത്. കപ്പ് ഉയർത്താൻ നന്നായി പരിശ്രമിക്കണമെന്ന് മത്സരാർഥികളും തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്.

കപ്പ് നേടണമെന്ന് ആത്മാർഥമായി ആ​ഗ്രഹിക്കുന്നവരിൽ ഒരാളാണ് റിയാസ് സലീം. ഉറ്റ ചങ്ങാതിമാരായിരുന്ന ജാസ്മിനും നിമിഷയും പോയ ശേഷം റിയാസിനെ എല്ലാത്തരത്തിലും സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്ന ഒരേയൊരു വ്യക്തി റോൺസൺ മാത്രമാണ്.

മറ്റുള്ളവരെല്ലാം റിയാസിനോട് സ്നേഹം കാണിക്കാറുണ്ടെങ്കിലും കളിയിൽ മുന്നോട്ട് കുതിക്കാൻ റിയാസിനെ ബൂസ്റ്റ് ചെയ്യാനൊന്നും തയ്യാറല്ല.

ജാസ്മിൻ പോയപ്പോൾ തന്നെ റിയാസ് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഇനി റോൺസൺ കൂടി ഈ ആഴ്ച പുറത്തായാൽ റിയാസിന്റെ ​ഗെയിം ചിലപ്പോൾ താഴെ പോയേക്കും. റിയാസ്-റോൺസൺ സൗഹൃദത്തെ കുറിച്ചുള്ള ഒരു ബി​ഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

റോൺസണുമായുള്ള റിയാസിന്റെ സൗഹൃദത്തിന് പുറമെ ബ്ലെസ്ലി-റിയാസ് ​തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ചും കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. തുടർന്നും നന്നായി ​ഗെയിം കളിച്ചാൽ റിയാസ് കപ്പ് ഉയർത്താനുള്ള സാധ്യതയുണ്ടെന്നും കുറിപ്പിൽ പറയുന്നു.

റോൺസൺ പുറത്തായാൽ

'ബിഗ് ബോസ് വിന്നറാകാനുള്ള മത്സരം ഇപ്പോൾ ബ്ലെസ്ലിയും റിയാസും തമ്മിലാണ്. ഷോയ്ക്ക് പുറത്ത് റിയാസ്-ബ്ലെസ്ലി ഫാൻസുകാർ തമ്മിലും മത്സരം നടക്കുന്നു. റിയാസിന്റെ സപ്പോർട്ട് സിസ്റ്റമായ റോൺസൺ പുറത്തുപോയാൽ റിയാസ് കുറച്ച് ഡൗണാകും.'

'വേറെ ആരും അകത്ത് റിയാസിനെ സപ്പോർട്ട് ചെയ്യില്ല. അഖിലും ധന്യയും ലക്ഷ്മിയും ഇനി റിയാസിനെ ബൂസ്റ്റ് ചെയ്യാൻ നോക്കില്ല കാരണം അവർക്ക് നന്നായി അറിയാം ഷോ അതിന്റെ അവസാന ഘട്ടത്തിലാണെന്ന്.'

'അവർ അവർക്ക് വേണ്ടി ഇനി കളിക്കും. ഈ അടുത്ത് അഖിലും പറയുകയുണ്ടായി റിയാസിനെ ബൂസ്റ്റ് ചെയ്യാൻ ഞാനില്ലെന്ന്. പിന്നെ റിയാസ് കോൾ സെന്റർ ടാസ്കിൽ മാത്രമാണ് നല്ലപോലെ പെർഫോം ചെയ്തത്. ബാക്കി എല്ലാ ടാസ്കിലും വളരെ പരാജയമായിരുന്നു.'

റിയാസ് കളിയിൽ പിന്നോട്ട് പോകും

'പക്ഷെ ബ്ലെസ്ലി ആരുടേയും സപ്പോർട്ട് കിട്ടിയിട്ടല്ല ഇതുവരെ ആദ്യ സ്ഥാനത്ത് നിൽക്കുന്നത്. എല്ലാ ടാസ്കുകളിലും നല്ല പെർഫോമൻസാണ് കാണിച്ചിട്ടുള്ളത്. ബ്ലെസ്ലി വിജയിക്കാൻ വേണ്ടി ടോക്സിക് വർത്തമാനം നടത്തുന്നില്ല.'

'മെന്റലി ഹാരാസ് ചെയ്യുന്നില്ല. ആരെയും പിന്നിൽ നിന്ന് കുത്തുന്നില്ല. മറിച്ച് അറിയാത്ത കാര്യങ്ങൾ അവന്റെ എതിരാളികളിൽ നിന്ന് ചോദിച്ച് മനസിലാക്കുന്നു. നല്ല വ്യക്തിഗത പ്രകടനമാണ് ജനങ്ങൾക്ക് ഇഷ്ടമെങ്കിൽ ഒരു സംശയവുമില്ല ബ്ലെസ്ലിയാകും വിജയി.'

'മറിച്ച് ടോക്സിക് സംസാരമാണ് ജനങ്ങൾക്ക് ഇഷ്ടമെങ്കിൽ റിയാസാകും വിജയി. വേറെ ആർക്കും ഒരു ചാൻസും കാണുന്നില്ല...' എന്നായിരുന്നു കുറിപ്പ്. അതേസമയം ബ്ലെസ്ലി പലപ്പോഴും മത്സരത്തിൽ നിന്നും തെന്നി മാറുന്നതായി തോന്നുന്നുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
മത്സരം ബ്ലെസ്ലിയും റിയാസും തമ്മിൽ?

ദിൽഷയിൽ മാത്രം ശ്രദ്ധ കൊടുക്കുന്നുവെന്നും പഴയ ബ്ലെസ്ലിയെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടെന്നും പ്രേക്ഷകർ കുറിക്കുന്നുണ്ട്. കാരണം കഴിഞ്ഞ ദിവസം ​വിജയിയാകണമെന്ന് തനിക്ക് താൽപര്യമില്ലെന്ന് ബ്ലെസ്ലി തന്നെ പരസ്യമായി പറയുകയും ചെയ്തിരുന്നു.

പക്ഷെ റോബിൻ പുറത്തായശേഷം ഏത് വിധേനയും ​ഗെയിം ജയിക്കണമെന്ന ഉദ്ദേശം മാത്രമാണ് ദിൽഷയ്ക്കുള്ളത്. ‌കപ്പ് നേടാൻ ബ്ലെസ്ലിയെ ദിൽഷ കരുവാക്കുന്നതായി തോന്നുന്നുണ്ടെന്നും പ്രേക്ഷകർ കുറിച്ചിരുന്നു.

തുടക്കം മൈൻഡ് ​ഗെയിം കളിക്കുന്ന വ്യക്തിയാണ് ‌ബ്ലെസ്ലി ആരോടും ഇന്നേവരെ പരിധിയിൽ കവിഞ്ഞ് ദേഷ്യപ്പെട്ടിട്ടില്ല. പക്ഷെ പറയേണ്ട കാര്യങ്ങളും ചെയ്യേണ്ട പ്രവൃത്തികളും കൃത്യസമയത്ത് ബ്ലെസ്ലി ചെയ്യാറുമുണ്ട്.

ഇപ്പോൾ ദിൽഷയുടെ പിന്നാലെ നടക്കുന്നത് ബ്ലെസ്ലിയുടെ മൈൻഡ് ​ഗെയിമിന്റെ ഭാ​ഗമായിരിക്കണമേയെന്നും പ്രേക്ഷകർ പ്രാർഥിക്കുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X