അത്ഭുതവും അട്ടിമറിയും നടന്നില്ലേല്‍ ഇത്തവണ ബിഗ് ബോസ് വിന്നര്‍ ചരിത്രമാകും; ബ്ലെസ്ലി ട്രാക്ക് മാറ്റേണ്ടി വരും
മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കാന്‍ ബിഗ് ബോസ് ഷോ യ്ക്ക് സാധിച്ചു. ശക്തരെന്ന് കരുതിയവരൊക്കെ പുറത്തായതിനാല്‍ ഇത്തവണത്തെ വിന്നറിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ ശക്തമായി. നിലവില്‍ റോണ്‍സന്‍ ഷോ യില്‍ നിന്നും പുറത്തായെന്നാണ് വിവരം. റോണ്‍സന്‍ പോയതോടെ വീട്ടില്‍ അവശേഷിക്കുക ആറ് പേരാണ്. അതില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ഉള്ള ആളാവും ടൈറ്റില്‍ വിന്നറാവുക.
നിലവില്‍ ആരാധകരുടെ പ്രവചനം വെച്ച് നോക്കുമ്പോള്‍ ഇത്തവണത്തെ ബിഗ് ബോസ് വിന്നര്‍ ചരിത്രമായേക്കും എന്നാണ്. കാരണം ഫൈനില്‍ രണ്ട് വനിത മത്സരാര്‍ഥികളുണ്ട്. അവരില്‍ ആരെങ്കിലുമോ അല്ലെങ്കില്‍ റിയാസോ വിജയിച്ചാല്‍ മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ എഴുതി ചേര്‍ക്കാന്‍ സാധിക്കുന്നതാവുമെന്നും പറയുന്നു.

ഇതുവരെ ബിഗ് ബോസ് മലയാളത്തില്‍ ഒരു സ്ത്രീ വിന്നറായിട്ടില്ല. അതുപോലെ വൈല്‍ഡ് കാര്‍ഡിലൂടെ വന്നവര്‍ക്കും വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഇതെല്ലാം നോക്കുമ്പോള്‍ ചരിത്രത്തില്‍ ഇടം നേടുന്നൊരു ഫൈനലായി ഇത്തവണ മാറിയേക്കുമെന്നാണ് പ്രേക്ഷക പ്രതികരണം.
'അത്ഭുതങ്ങള്‍ / അട്ടിമറി നടന്നില്ലേല്‍ ഇത്തവണ ബിഗ് ബോസ് വിന്നര്‍ ചരിത്രമാകുമെന്നാണ് ആരാധകര്‍ പറയുന്നത്. നിലവില്‍ ബിഗ് ബോസ് വീട്ടിലുള്ള മത്സരാര്‍ഥികളെയും അവര്‍ക്ക് ലഭിക്കുന്ന പിന്തുണയെ പറ്റിയും വിലയിരുത്തി കൊണ്ടാണ് ചില നിരീക്ഷണങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്'.

'സൂരജിനെ ടോപ് 4 ന് മുന്‍പേ ബിഗ് ബോസ് ടീം പുറത്താക്കിയില്ലെങ്കില്‍ അദ്ദേഹം ഫൈനല്‍ ഫൈവ് ഉണ്ടാവും. അതേ സമയം ബ്ലെസ്ലിയെ ഈ മോഡില്‍ തന്നെ തുടര്‍ന്നാല്‍ പിന്നിലാവാനുള്ള സാധ്യതയാണ്. ബ്ലെസ്ലി എത്രയും പെട്ടെന്ന് ദില്‍ഷയെ ഒഴിവാക്കി തനിയെ ഗെയിമില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇതുവരെ നേടിയതൊക്കെ നഷ്ടമാവും. എത്രയും പെട്ടെന്ന് ബ്ലെസ്ലി ട്രാക്ക് മാറ്റിയാല്‍, ഫൈനലില്‍ മോഹന്‍ലാലിന്റെ ഒരു വശത്തു നില്‍ക്കുന്നത് ബ്ലെസ്ലിയാകുമെന്നാണ് ആരാധകരുടെ ഉറപ്പ്'.

നിലവില്‍ ലക്ഷ്മി പ്രിയ, ദില്‍ഷ, റിയാസ് ആണ് നന്നായി ആക്ടീവായി കാര്യങ്ങള്‍ ചെയുന്നതും സംസാരിക്കുന്നതും. മാത്രമല്ല ഏറ്റവും കൂടുതല്‍ കണ്ടന്റ് കൊടുക്കുന്നതും ലക്ഷ്മിപ്രിയ ആണെന്നത് പറയാതിരിക്കാന്‍ കഴിയില്ല. ലക്ഷ്മി പ്രിയ, ദില്‍ഷയെ ഓവര്‍ടേക്ക് ചെയ്താല്‍ ഫൈനലിസ്റ്റ് രണ്ടില്‍ ഒന്ന് ലക്ഷ്മി പ്രിയ ആവാം. ഇവര്‍ മൂന്നില്‍ ആര് വിന്നര്‍ ആയാലും അത് ചരിത്രമാണെന്നാണ് ആരാധകരുടെ നിരീക്ഷണം.

എന്നാല്‍ ലക്ഷ്മി പ്രിയയുടെ കാര്യം സംശയമാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. പുറത്ത് ലക്ഷ്മി പ്രിയക്ക് കാര്യമായ ഫാന്‍സ് ഇല്ല. ഏറ്റവും കൂടുതലുള്ളത് റിയാസ്, ബെസ്ലി, ദില്‍ഷ എന്നിവര്‍ക്കാണ്. ലക്ഷ്മി പ്രിയയുടെ 90 ശതമാനവും ബ്ലെസ്സിയുടെ 50 ശതമാനവും വോട്ടുകള്‍ റോബിന്‍ അനുഭാവികളുടെതാണ്.

ജാസ്മിന്‍, നിമിഷ, അഖില്‍ എന്നിവരുടെയും സ്വന്തമായി ഉണ്ടാക്കിയ ഫാന്‍സും റിയാസിനുണ്ട്. ബ്ലെസ്ലിയുടെ വിവാദ പ്രസ്താവന അവന് ദോഷം ചെയ്യുമായിരിക്കും എന്നൊക്കെയാണ് ആരാധകരുടെ നിരീക്ഷണം. എന്തായാലും പ്രേക്ഷകരോ മത്സരാര്‍ഥികളെ പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരിക്കും ഇത്തവണ ബിഗ് ബോസ് മലയാളത്തിന്റെ ഫൈനലില്‍ നടക്കുക എന്നാണ് റിപ്പോര്‍ട്ടുകൡ നിന്നും വ്യക്തമാവുന്നത്.


Click it and Unblock the Notifications