ബിഗ് ബോസ് സീസൺ ഫോർ മുന്നോട്ട് കൊണ്ടുപോകുന്നത് ആരൊക്കെ; പ്രേക്ഷകരുടെ വിലയിരുത്തൽ ഇങ്ങനെ

ബിഗ് ബോസ് വീട് അന്‍പതാം എപ്പിസോഡിലേക്ക് കടന്നിരിക്കുകയാണ്. വാശിയോടെ മത്സരാർത്ഥികൾ മുന്നേറുമ്പോഴും കഴിഞ്ഞ സീസണുകള്‍ക്ക് ലഭിച്ച അത്ര സ്വീകാര്യത നാലാം സീസണിന് ലഭിക്കുന്നില്ല. മത്സരാർത്ഥികളുടെ പെരുമാറ്റവും വീടിനുള്ളിലെ സംഘർഹവുമെല്ലാമാണ് ഇതിന് കാരണം.

മുൻപത്തെ സീസണുകളിൽ നിന്നെല്ലാം മാറ്റങ്ങൾ ഉൾക്കൊണ്ടാണ് ബിഗ് ബോസ് സീസൺ ഫോർ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. കഴിഞ്ഞ സീസണുകളെക്കാൾ ബിഗ് ബോസ് സ്ട്രിക്റ്റായതായി പ്രേക്ഷകർ വിശ്വസിക്കുന്നു. മുൻപത്തെ ഒന്നും രണ്ടും സീസണുകൾ താരതമ്യം ചെയ്ത് നോക്കുമ്പോൾ മത്സരാർത്ഥികൾ ശരാശരി നിലവാരത്തിൽ ഉള്ളവരാണെന്ന് പറയാം.

കരുത്തരായ മത്സരാർത്ഥികൾ ഈ സീസണിൽ ഇല്ല

ബിഗ് ബോസ് ആദ്യ സീസണിലും രണ്ടാം സീസണിലും ഉണ്ടായിരുന്നത്പോലെ കരുത്തരായ മത്സരാർത്ഥികൾ ഈ സീസണിൽ ഇല്ല. എന്നാൽ മൂന്നാം സീസൺ താരതമ്യം ചെയ്യുമ്പോൾ ശക്തരായ മത്സരാർത്ഥികൾ തന്നെയാണ് നാലാം സീസണിൽ ഉള്ളതെന്ന് നിസംശയം പറയാം.

ബിഗ് ബോസ് സീസൺ ഫോറിൽ ഇൻഫ്ളുവൻസേഴ്സ്, ആർട്ടിസ്റ്റ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികളെ വേർതിരിച്ചിരിക്കുന്നത്. ഇതിൽ ഷോ മുന്നോട്ട് കൊണ്ടുപോകുന്നത് ആരാണെന്ന ചോദ്യത്തിന് ഇൻഫ്ളുവൻസേഴ്സ് ആണെന്ന് നിസംശയം പറയാൻ സാധിക്കും.

ഷോ സ്ഥിരമായി കാണുന്നവർക്ക് എല്ലാവർക്കും അറിയാം ബിഗ് ബോസ് വീട്ടിൽ ആർട്ടിസ്റ്റുകളിൽ ലക്ഷ്മിപ്രിയ ഒഴിച്ച് ബാക്കിയുള്ള ഒട്ടുമിക്യ മത്സരാർത്ഥികളും ഒരു പരിധിവരെ സൈഫ് ഗെയിം കളിക്കാൻ ആഗ്രഹിക്കുന്നവരാണ്. അവർ അങ്ങനെ തന്നെയാണ് കളിക്കുന്നതും. ലക്ഷ്മിപ്രിയ മാത്രമാണ് കണ്ടന്റ് ഉണ്ടാക്കുകയും എന്റർറ്റൈൻ ചെയ്യുകയും ചെയ്യുന്നത്.

അവർ ഇമേജ് കോൺഷ്യസ് ആണ്

സുചിത്ര, ധന്യ, റോൻസോൺ, അഖിൽ, സൂരജ് ഇവർരെല്ലാം ആർട്ടിസ്റ്റ് ഗ്രൂപ്പ് ആണ്. എന്നാൽ ഇവരാരും ഇന്നേവരെ സ്വന്താമായി കണ്ടെന്റ് നിർമ്മിക്കാൻ ശ്രമിച്ചിട്ടില്ല. മറ്റുള്ളവർ വഴക്ക് കൂടുമ്പോൾ അഭിപ്രായം പറയും എന്നത് മാത്രമാണ് ഇവർ ചെയ്യുന്നത്.

എന്നാൽ ഇൻഫ്ലുവെൻസേഴ്സ് ഒരുപാട് കണ്ടന്റ് നൽകുന്നുണ്ട്. ദിൽഷാ, റോബിൻ, ബ്ലാസ്ലീ, റിയാസ്, നിമിഷ, ഡെയ്‌സി എന്നിവരാണ് ഷോ മുന്നോട്ട് കൊണ്ടുപോയിരുന്നത് എന്നുതന്നെ പറയാം. ഇൻഫ്ലുവെൻസേഴ്‌സിന്റെ വഴക്കും തല്ലും എല്ലാമാണ് ഈ സീസണിനെ കൊഴുപ്പിക്കുന്നത്.

ആർട്ടിസ്റ്റുകൾ സൈഫ് ഗെയിം കളിക്കുന്നതിനു പ്രധാന കാരണം അവർ ഇമേജ് കോൺഷ്യസ് ആണെന്നുള്ളതാണ്. കണ്ടന്റ് നൽകുവാനായി അനാവശ്യ വഴക്കുകൾ ഉണ്ടാക്കിയാൽ അത് തങ്ങളുടെ ഇമേജിനെയും അതുവഴി കരിയറിനെയും പ്രതികൂലമായി ബാധിച്ചാലോ എന്ന ഭയമാണ് ആർട്ടിസ്റ്റുകൾക്ക്.

അൻപത് ദിവസം പൂർത്തിയായിട്ടും ഒരു തവണപോലും സുചിത്ര നോമിനേഷനിൽ വരാതെ സെയിഫ് ഗെയിമുമായി മുന്നോട്ട് പോവുന്നു

ബിഗ്‌ബോസ് വീട്ടിൽ അൻപത് ദിവസം പൂർത്തിയായിട്ടും ഒരു തവണപോലും സുചിത്ര നോമിനേഷനിൽ വരാതെ സെയിഫ് ഗെയിമുമായി മുന്നോട്ട് പോവുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്‌.

അടുത്തിടെ വിനയുമായി ചെറിയ തർക്കത്തിൽ ഏർപ്പെട്ടു എന്നത് ഒഴിച്ചാൽ വേറെ ഒരു കണ്ടന്റും സുചിത്ര ഷോയിൽ കാര്യമായി നൽകിയിട്ടില്ലെന്ന് വേണം പറയാൻ.

തുടർന്നും ബിഗ് ബോസ് വീട്ടിൽ ആർട്ടിസ്റ്റ് ഗ്രുപ്പിൽ ഉള്ളവർ സൈഫ് ഗെയിം മോഡിൽ കളി തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ. സീസണിലെ പല നല്ല മത്സരാർത്ഥികളും ഗെയിമിൽ നിന്നും പുറത്ത് പോവുകതന്നെ ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X